Wednesday, March 26, 2025

അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കില്ല…

Must read

- Advertisement -

ന്യൂഡല്‍ഹി (Newdelhi) : അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. (The central government has said it will appeal against the Gujarat High Court’s order to formulate a policy for appointing Anganwadi workers and helpers as permanent employees in government services.) ലോക്‌സഭയില്‍ വനിതാ ശിശു ക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന ചോദ്യത്തിനു മറുപടിയായാണ്, അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

ഹൈക്കോടതി വിധി മന്ത്രാലയം പരിശോധിച്ചതായി സാവിത്രി ഠാക്കൂര്‍ പറഞ്ഞു. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.- മന്ത്രി പറഞ്ഞു. വലിയ വിവേചനമാണ് അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ്, ഗുജറാത്ത് ഹൈക്കോടതി ഇവരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ആലോചിച്ച് നയം കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു.

തൊഴില്‍ സുരക്ഷയും വേതന, ആനുകൂല്യ വര്‍ധനയും ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അംഗനവാടി ജീവനക്കാര്‍ സമരത്തിലാണ്.

വലിയ വിവേചനമാണ് അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ്, ഗുജറാത്ത് ഹൈക്കോടതി ഇവരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത്.

See also  തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article