കുരങ്ങില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച13 കാരിക്ക് ആനന്ദ് മഹീന്ദ്ര ജോലി വാഗ്ദാനം ചെയ്തു…

Written by Web Desk1

Published on:

ഉത്തർപ്രദേശ് (Utharpradesh) : കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര (Anandh Maheendra). ഉത്തർപ്രദേശ് ലഖ്‌നൗവിലെ നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിർച്വൽ വോയ്‌സ് അസിസ്റ്റൻഡായ അലക്‌സയുടെ സഹായത്തോടെ രക്ഷിച്ചത്.

വീട്ടിനകത്ത് കയറിയ കുരങ്ങൻ ഇരുവരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാൽ ധൈര്യം കൈവിടാതിരുന്ന നികിത അലക്‌സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അലക്‌സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങൻ വീടിന് പുറത്തേക്കോടുകയായിരുന്നു.

ഇക്കാലഘട്ടത്തിലെ പ്രധാന ചോദ്യം നാം സാങ്കേതികവിദ്യകളുടെ അടിമകളാണോ അതോ യജമാനന്മാരാണോ എന്നതാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ നാം പ്രാപ്തരാണെന്ന് ആശ്വാസം നൽകുന്നതാണ് ഈ ദൃശ്യങ്ങൾ. അസാധാരണമാണ് ഈ പെൺകുട്ടിയുടെ പെട്ടന്നുള്ള ചിന്ത, മനുഷ്യന്റെ കഴിവ് ഗംഭീരം തന്നെ.

പെൺകുട്ടിയെ പ്രശംസിച്ച മഹീന്ദ്ര, വിദ്യാഭ്യാസം പൂർത്തിയാക്കി ഭാവിയിൽ മഹീന്ദ്ര കമ്പനിയിൽ കുട്ടിക്ക് ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്ദാനവും നൽകി. താൻ നിലവിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടേയുള്ളവെന്നും ഭാവിയിൽ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും നികിത പറഞ്ഞു.

‘പ്രവാചനതീതമായ ലോകത്ത് മികച്ച് നേതൃത്വത്തിനായുള്ള കഴിവാണ് കുട്ടി പ്രകടമാക്കിയത്. അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവൾ എപ്പോഴെങ്കിലും കോർപറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിച്ചാൽ, മഹീന്ദ്രയിൽ ചേരാൻ അവളെ ക്ഷണിക്കുന്നു’ – എന്നും മഹീന്ദ്ര കുറിച്ചു.

See also  തേയില യന്ത്രത്തിൽ തല കുടുങ്ങി; തൊഴിലാളി മരിച്ചു…

Leave a Comment