Thursday, April 3, 2025

ആനന്ദ് അംബാനിയുടെ 29-ാം പിറന്നാൾ പ്രമാണിച്ച് ജാംനഗറിൽ വീണ്ടും താരസമ്പന്നമായ ആഡംബര പാർട്ടി ഒരുങ്ങുന്നു….

Must read

- Advertisement -

രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരം നിറഞ്ഞ പ്രീ-വെഡ്ഡിങ് ആഘോഷ (A lavish pre-wedding celebration) മായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെ (Anand Ambani and Radhika Merchant) യും. ജാംനഗറി (Jam Nagar) ൽ വെച്ചു നടന്ന നാല് ദിവസത്തെ ഗംഭീര പരിപാടിയിൽ ലോക സമ്പന്നന്മാരടക്കം ആഗോളതലത്തിൽ ശ്രദ്ധേയരായ താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പാർട്ടിക്ക് കൂടി പദ്ധതിയിടുകയാണ് മുകേഷ് അംബാനി (Mukesh Ambani).

ആനന്ദ് അംബാനിയുടെ 29-ാം പിറന്നാൾ ആഘോഷ പരിപാടിയാണ് മുകേഷ് അംബാനി പ്ലാൻ ചെയ്യുന്നത്. ഏപ്രില്‍ 10നാണ് ആനന്ദിന്റെ ജന്മദിനം. രാധികയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷമുള്ള ആനന്ദിന്റെ ആദ്യ ജന്മദിനം എന്ന നിലയിലാണ് കുടുംബം പിറന്നാൾ ആഘോഷിക്കുന്നത്. ബോളിവുഡ് താരം സൽമാൻ ഖാൻ, പ്രമുഖ കണ്ടന്റെ ക്രിയേറ്ററും സ്റ്റൈലിസ്റ്റുമായ ഓറി, ശിക്കർ പഹാരിയ, താരപുത്രൻ മീസാൻ ജഫ്രി തുടങ്ങിയവർ ജാംനഗറിൽ എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

പാർട്ടി നടക്കാനിരിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ അംബാനി കുടുംബത്തിൻ്റെ ഫാൻ പേജുകളിൽ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഗായകൻ ബി പ്രാകിന്‍റെ പ്രത്യേക ഗാന സന്ധ്യയും പാർട്ടിയുടെ ഹൈലൈറ്റാണ്. അംബാനി കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് ആനന്ദ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ അംഗങ്ങളെന്നതിലുപരി സാധാരണക്കാരുമായുള്ള സഹകരണത്തിലും പെരുമാറ്റത്താലും ആരാധകരുടെ ഇഷ്ടം നേടിയവരാണ് ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആനന്ദ് അംബാനി ഇപ്പോൾ റിലയൻസ് ന്യൂ എനർജി ബിസിനസ് കൈകാര്യം ചെയ്യുകയാണ്. റിലയൻസ് 02സി, റിലയൻസ് ന്യൂ സോളാർ എനർജി എന്നിവയുടെ ഡയറക്ടറാണ് അദ്ദേഹം. മൂന്ന് ലക്ഷം കോടിയിലധികമാണ് ആനന്ദിന്റെ ആസ്തി എന്നാണ് റിപ്പോർട്ട്. ജൂലൈ 12-നാണ് ആനന്ദിൻറെയും രാധികയുടെയും വിവാഹം.

See also  'സിനിമയില്ലാതെ പറ്റില്ല, അതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു'- കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article