Thursday, April 3, 2025

റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങിയ വയോധികയ്ക്ക് ദാരുണാന്ത്യം

Must read

- Advertisement -

ബെം​ഗളൂരു (Bengaluru) : കർണാടകയിലെ ബെലഗാവി (Belagavi in ​​Karnataka) യിൽ സർക്കാർ ബസ്സിനടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സർക്കിളി (Chennamma Circle, Belagavi) ലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്.

വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയിൽ പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അവർ മരിക്കുകയായിരുന്നു. മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ബെല​ഗാവിയിൽ നിന്നുള്ള വയോധികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

See also  കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ അപകടം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article