Thursday, April 3, 2025

കൂട്ടഅവധിയില്‍ എയര്‍ഇന്ത്യ നടപടി തുടങ്ങി ; 25 ജീവനക്കാരുടെ ജോലിതെറിച്ചു

Must read

- Advertisement -

ന്യൂഡല്‍ഹി: ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ നടപടിയുമായി എയര്‍ ഇന്ത്യ. സംഭവത്തില്‍ എയര്‍ ഇന്ത്യ. ജീവനക്കാരയ 25 കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സമരത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും.

ജീവനക്കാരുടെ സമരത്തിന്റെ ഫലമായി ധാരാളം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ പ്രവൃത്തി പൊതുതാത്പര്യത്തിനെതിരായിരുന്നു എന്നുമാത്രമല്ല കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തുവെന്നും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പറയുന്നു.

അസുഖം ബാധിച്ചുവെന്ന് കളളം പറഞ്ഞ് ചിലര്‍ കൂട്ടയവധി എടുത്തത് വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമാണെന്നും കമ്പനി ആരോപിക്കുന്നു.

See also  നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിരിക്കെ പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്, ഭക്ഷണം കിട്ടാന്‍ വൈകിയതിന് ഹോട്ടലില്‍ അതിക്രമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article