- Advertisement -
ഡൽഹി (Delhi) : ഡൽഹി (Delhi) യിൽ ലിവിംഗ് പങ്കാളി (Living partner) യെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ ഒളിപ്പിച്ചയാൾ പിടിയിൽ. ദ്വാരക സ്വദേശി വിപൽ ടൈലർ (Vipal Tyler from Dwarka) ആണ് പിടിയിലായത്. 26 കാരിയായ യുവതിയുടെ അച്ഛൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.