മുംബൈ (Mumbai) : മുംബൈ സകിനക സ്വദേശി രാജേന്ദ്ര ഷിന്‍ഡെയാണ് പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ വൈകിയതിന് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം ലത്തൂരിലേക്ക് കടക്കുകയായിരുന്നു പ്രതി. ഒളിവില്‍ പോയ പ്രതിയെ ലത്തൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
രാജേന്ദ്ര ഷിന്‍ഡെ അയാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇയാള്‍ ഭാര്യയോട് പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ കേക്കുമായി എത്താന്‍ വൈകിയത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ പാചകത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ ആക്രമിച്ചു.
ഭാര്യയുടെ കയ്യില്‍ പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയ മകനും രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിക്കേറ്റു. മകനെ പ്രതി വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.