മോമോസിനൊപ്പം കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു

Written by Web Desk1

Published on:

ഡല്‍ഹി: മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഡല്‍ഹി ഭികം സിംഗ് കോളനി ഏരിയയിലാണ് സംഭവം. ചട്നി ആവശ്യപ്പെട്ടപ്പോള്‍ കടയുടമ പ്രകോപിതനായി യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്.

ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. കൂടുതൽ ചട്ണി ആവശ്യപ്പെട്ടതിനെ തുടർന്ന് മോമോസ് കോർണർ ഉടമയും ഉപഭോക്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തർക്കം രൂക്ഷമാവുകയും കടയുടമ കത്തികൊണ്ട് ഉപഭോക്താവിനെ ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഉപഭോക്താവിനെ ജിടിവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News

Related News

Leave a Comment