ജയ്പൂർ (Jaipur) : പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. (Newborn Found Abandoned). കുഞ്ഞിൻറെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലും, വായിൽ കല്ലുകൾ നിറച്ച നിലയിലുമാണ് കണ്ടെത്തിയത്. (The baby’s lips were found glued together and his mouth was filled with stones.) കുഞ്ഞ് കരഞ്ഞ് മറ്റുള്ളവർ ശ്രദ്ധിക്കാതെ ഇരിക്കാനാവണം ഇങ്ങനെ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കന്നുകാലികളെ മേയ്ക്കുന്നയാളാണ് വനമേഖലയിൽ കുട്ടിയെ കണ്ടെത്തിയത്. അയാൾ ഉടനെ കുഞ്ഞിൻറെ വായിൽ നിന്ന് കല്ലുകൾ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ച് പരിചരണം നൽകുകയായിരുന്നു. നിലവിൽ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭിൽവാരയിലെ മണ്ഡൽഗഡിലെ ബിജോളിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള വനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സമീപത്തെ ആശുപത്രികളിൽ നിന്നുള്ള സമീപകാല പ്രസവ റിപ്പോർട്ടുകൾ അവർ പരിശോധിച്ചുവരികയാണ്. ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകളെയും സംഭവത്തിൽ ചോദ്യം ചെയ്തിരുന്നു.