കോളേജ് വിദ്യാർത്ഥിക്ക് സൈലന്റ് അറ്റാക്ക്

Written by Web Desk1

Published on:

മധ്യപ്രദേശിലെ ഇന്ദോറില്‍ പരിശീലന ക്ലാസിനിടെ വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭന്‍വാര്‍കുവാന്‍ സ്വദേശിയായ മാധവ്(18) എന്ന കോളേജ് വിദ്യാര്‍ഥിയാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷിക്കുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്. ക്ലാസിനിടെ വിദ്യാര്‍ഥിക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മാധവിന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെയും തുടര്‍ന്ന് മരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഊര്‍ജസ്വലനായി ഇരിക്കുന്ന മാധവിനെയാണ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. പത്ത് സെക്കന്‍ഡിന് ശേഷം മേശയിലേക്ക് കിടക്കുന്നതും അസ്വസ്ഥനാകുന്നതും കാണാം. തൊട്ടടുത്തിരുന്ന വിദ്യാര്‍ഥി മാധവിനെ ആശ്വസിപ്പിക്കുന്നതും അധ്യാപകന്‍ ഇത് ശ്രദ്ധിക്കുന്നതും കാണാന്‍ കഴിയും. തൊട്ടുപിന്നാലെ മാധവ് നിലത്തേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്നു തന്നെ മറ്റുവിദ്യാര്‍ഥികളും മാധവിന് സഹായവുമായി എത്തി. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ മാധവിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

See also  പുരുഷന്മാർക്കിതാ ഒരു സുവർണ്ണാവസരം ; നവംബർ 19 കുറിച്ചിട്ടോളൂ

Leave a Comment