Wednesday, April 2, 2025

പിറന്നാൾ ആഘോഷിക്കാൻ എത്തിയ ആൺ സുഹൃത്തിനെ ബന്ധുക്കൾ മർദ്ദിച്ച്‌ കൊലപ്പെടുത്തി

Must read

- Advertisement -

ബംഗളൂരു (Bengaluru) : പെൺസുഹൃത്തിന്റെ വീട്ടിൽ പിറന്നാളാഘോഷിക്കാൻ എത്തിയ 20കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. കലബുറഗി ടൗൺ സ്വദേശിയായ അഭിഷേക് (Abhishek hails from Kalaburagi town) ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

നഴ്‌സിങ് വിദ്യാർത്ഥിയായിരുന്നു അഭിഷേക്. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയതിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കുകയുമായിരുന്നു.

തുടർന്ന് ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (Gulbarga Institute of Medical Sciences) ലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യത്യസ്ത ജാതിയിൽപെട്ടവരാണ് ഇരുവരും എന്നതിനാൽ അഭിഷേകിന്റെയും പെൺകുട്ടിയുടെയും ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരും സൗഹൃദം തുടരുകയായിരുന്നു. പെൺകുട്ടി ക്ഷണിച്ചതിനെത്തുടർന്നാണ് പിറന്നാൾ ആഘോഷത്തിന് അഭിഷേക് എത്തിയതെന്നാണ് വിവരം.

See also  ഭർത്താവിന്റെ അവിഹിതം പൊക്കിയ ഭാര്യയെ……
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article