Saturday, April 5, 2025

ഡൽഹി ഷാദ്രയില്‍ വൻ തീപിടുത്തം……

Must read

- Advertisement -

ഡൽഹി (Delh) i : ഷാദ്രയിലെ ഗീതാ കോളനി(Geetha Colony, Shadra) യിൽ ആണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്. ഷാദ്രയില്‍ വമ്പൻ തീപിടുത്ത(A huge fire broke out in Shadra) ത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു.

മരിച്ചവര്‍ ഇവരിലുള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവരുടെ നിലയെ കുറിച്ചും വ്യക്തതയായിട്ടില്ല. വിവരമറിഞ്ഞ് അഞ്ചരയോടെ പൊലീസ് സംഭവസ്ഥലത്തെത്തി. ഇവരാണ് ഫയര്‍ ഫോഴ്സില്‍ (Fireforce) വിവരമറിയിച്ചത്. ആളുകളെ മുഴുവനായി പുറത്തെടുത്തുവെന്നാണ് വിവരം. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ഇപ്പോഴും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല.

മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുമ്പും പല തവണ തീപിടുത്തമുണ്ടായിട്ടുള്ള ഏരിയയാണ് ഷാദ്ര.

See also  'സെയ്ഫ് അലി ഖാൻ ഒരു പാഴ് വസ്തു, വീട്ടിൽ നടന്ന ആക്രമണം നാടകം'; വിദ്വേഷ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article