ടൂത്ത് പേസ്റ്റ് എന്ന് കരുതി എലി വിഷം ഉപയോഗിച്ച് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ത്രിച്ചി സ്വദേശിനിയായ 27-കാരി രേവതിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ജോലിക്ക് പോയി തിരച്ചെത്തിയതിന് പിന്നാലെ യുവതിക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. രേവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.