മൊബൈൽ ഫോൺ ടോർച്ച് ഉപയോഗിച്ച് പ്രസവ ശസ്‌ത്രക്രിയ നടത്തിയ 26കാരിക്കും കുഞ്ഞിനും ദാരുണാന്ത്യം

Written by Web Desk1

Published on:

മുംബയ് (Mumbai) : മുംബയിലെ ബൃഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷ (Brihanmumbai Municipal Corporation, Mumbai) നിലെ (ബിഎംസി ) ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. മൊബൈൽ ഫോണിലെ ടോർച്ച് (Torch on mobile phone) ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീൻ അൻസാരി(Khusruddin Ansari) യുടെ ഭാര്യ സാഹിദൂ (Sahidoo) നും (26) കുഞ്ഞുമാണ് മരിച്ചത്. 11 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്ചയാണ് പ്രസവത്തിനായി സാഹിദൂനിനെ പ്രസവത്തിനായി സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിനായി യുവതിയെ ലേബർ റൂമിൽ കയറ്റിയപ്പോൾ വൈദ്യുതി നിലച്ചുവെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റർ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു. സാഹിദൂനും കുഞ്ഞും മരിച്ച ശേഷവും വൈദ്യുതിയില്ലാതെ ആശുപത്രി അധികൃതർ
പ്രസവം കൂടി നടത്തിയെന്നും അവർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ദിവസങ്ങളായി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. തുടർന്ന് ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടു.’എന്റെ മരുമകൾ പൂർണ ആരോഗ്യവതിയായിരുന്നു. ഒമ്പതാം മാസത്തിൽ പരിശോധനകൾ നടത്തിയപ്പോൾ തൃപ്‌തികരമായ റിപ്പോർട്ടാണ് ലഭിച്ചത്. ഏപ്രിൽ 29ന് രാവിലെ ഏഴ് മണിക്ക് അവർ അവളെ പ്രസവത്തിനായി കൊണ്ടുപോയി. പകൽ മുഴുവൻ ലേബർ റൂമിലായിരുന്നു. രാത്രി എട്ട് മണിവരെ ഒരു കുഴപ്പവുമില്ലായിരുന്നു.

പ്രസവം സാധാരണ നിലയിലായിരിക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു. പക്ഷേ, പിന്നീട് സാഹിദൂനെ കാണാൻ ചെന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. അവൾക്ക് ശാരീരിക പ്രശ്നമുണ്ടെന്ന് കാണിക്കാനായി അവർ ശരീരത്തിൽ മുറിവുണ്ടാക്കി. ഉടൻ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് സമ്മതപത്രം ഒപ്പിടാനും ആവശ്യപ്പെട്ടു. ആ സമയത്താണ് വൈദ്യുതി പോയത്. വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവർ സമ്മതിച്ചില്ല ‘, അൻസാരിയുടെ മാതാവ് പറഞ്ഞു.’അവർ ഞങ്ങളെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടുപോയി ഫോൺ ടോർച്ചിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി.

Leave a Comment