ജയ്പൂർ (Jaipur) : ജൂനിയർ ദേശീയ ഗെയിംസിൽ പവർലിഫ്റ്റിങിൽ സ്വർണ മെഡൽ നേടിയ താരം യാഷ്ടിക ആചാര്യ (17) പരിശീലനത്തിനിടെ മരിച്ചു. (Yashtika Acharya (17), who won a gold medal in powerlifting at the Junior National Games, died during training.) രാജസ്ഥാനിലെ ബിക്കാനിറിൽ ജിമ്മിൽ കോച്ചിന്റെ സാന്നിദ്ധ്യത്തിൽ പരിശീലനം നടത്തവേയായിരുന്നു അപകടം.
270 കിലോ ഭാരം പൊക്കുന്നതിനിടെ റോഡ് പൊട്ടിവീഴുകയായിരുന്നു, തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട് കഴുത്തൊടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഭാരം താങ്ങാനാവാതെ യാഷ്ടികയും പരിശീലകനും താഴെ വീഴുന്നത് വിഡിയോയിൽ കാണാം.
ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയാണ് താരം രാജ്യത്തിന് അഭിമാനമായത്. അടുത്തിടെ ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ യാഷ്ടിക എക്വിപ്പെഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും നേടിയിരുന്നു.