റോഡിലെ കുഴി രക്ഷയായി, മരിച്ച 80 കാരന് ജീവൻ തിരിച്ചുകിട്ടി

Written by Web Desk1

Published on:

ചണ്ഡീഗഢ്: മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയെന്ന് കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭംവം. സംസ്കാരത്തിനായി വിറകുവരെ ഒരുക്കിയിരുന്നു.

ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ചെറുമകനാണ് ദർശൻ കൈ ചലിപ്പിക്കുന്നത് കണ്ടത്. തുടർന്ന് ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും ദർശന്റെ കുടുംബം പറഞ്ഞു. പരിശോധിച്ചപ്പോൾ ദർശൻ സിം​ഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ഗുരുതരമാണെങ്കിലും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.കുറച്ച് ദിവസമായി ബ്രാറിന് വാർദ്ധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായിരുന്നു.

നെഞ്ചുവേദനയെ തുടർന്നാണ് പട്യാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് പുറത്തെടുത്തു. അന്ത്യകർമങ്ങൾക്കായി ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തുകയും സംസ്കാരത്തിനായി ഒരുക്കം പൂർത്തിയാക്കുകയും ചെയ്തു.

See also  വീട്ടിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; മുങ്ങിയ ഭാര്യക്കായി തെരച്ചിൽ

Leave a Comment