ഭോപ്പാൽ (Bhoppal) : യുകെ ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റും ലണ്ടനിലെ സെന്റ് ജോർജ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ കാർഡിയോളജി പ്രൊഫസറുമായ ഡോ. ജോൺ കാം എന്ന വ്യാജേന ചികിത്സ നടത്തിയയാളെ പൊലീസ് പിടികൂടി. (Police have arrested a man who was performing fake treatments, identified as Dr. John Kam, a UK-based cardiologist and professor of clinical cardiology at St. George’s University in London.) വ്യാജ കാർഡിയോളജിസ്റ്റ് നരേന്ദ്ര ജോൺ കാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മെഡിക്കൽ രേഖകൾ ഉപയോഗിച്ചാണ് ഇയാൾ ദാമോസ് മിഷൻ ആശുപത്രിയിൽ ജോലി നേടിയത്. ഇയാൾ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഏഴുപേർ മരിച്ചതോടെയാണ് വ്യാജ ഡോക്ടർ പൊലീസ് വലയിലായത്.
അതേസമയം, നരേന്ദ്ര ജോൺ കാം ഹൃദയശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികൾ മരിച്ചുവെന്ന അവകാശവാദം ചൈൽഡ് വെൽഫെയർ കമ്മിറ്റി നിഷേധിച്ചു. യുകെ ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റിന്റെ ഐഡന്റിറ്റി മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന വ്യക്തിയാണോ നരേന്ദ്ര ജോൺ കാം എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഐഡന്റിറ്റി മോഷണം ആദ്യം നടന്നത് ഏകദേശം 5 വർഷം മുമ്പാണെന്ന് ഡോ. ജോൺ കാം ദി പറഞ്ഞു. ഈ സംഭവം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹം ഞാനാണെന്നും ലണ്ടനിലെ സെന്റ് ജോർജ് ആശുപത്രിയിൽ എന്നിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഒരിക്കൽ യാദവ് ഡോ. കാമിന്റെ പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് തുറന്നു. അതിൽ ഫ്രാൻസിലെ കലാപം നിയന്ത്രിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ അക്കൗണ്ട് റീട്വീറ്റ് ചെയ്തതോടെ ഈ പോസ്റ്റ് ശ്രദ്ധ നേടി. ഇന്ത്യയിലെ നിരവധി കാർഡിയോളജിസ്റ്റുകൾ ഈ പോസ്റ്റിൽ സംശയം ഉന്നയിക്കുകയും ഉടൻ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.
“എനിക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കി. പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സഹപ്രവർത്തകർ ഇത് ഞാനല്ലെന്ന് തെളിയിക്കാൻ ശ്രമിച്ചു,” ഡോ. കാം പറഞ്ഞു. എന്റെ പേര് മുതലെടുത്ത് വ്യാജ ഡോക്ടർ ചികിത്സ നടത്തിയെന്ന വാർത്തയും അദ്ദേഹം ചികിത്സിച്ച് മരിച്ചവരെയും അവരുടെയും ബന്ധുക്കളെയും കുറിച്ച് ഓർത്ത് താൻ വളരെ അസ്വസ്ഥനാണെന്നാണ് മധ്യപ്രദേശ് പോലീസ് അന്വേഷണത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡോ. കാമിനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്.
ദാമോ ജില്ലയിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ എം.കെ.ജെയിനിന്റെ പരാതിയിലാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തത്. പ്രയാഗ്‌രാജിൽ നിന്നാണ് യാദവിനെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ യാദവിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
“കാൺപൂരിലാണ് താമസിക്കുന്നതെന്ന് പ്രതി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില രേഖകൾ ഉത്തരാഖണ്ഡിൽ നിന്നുള്ളതാണെന്നും ഭാര്യ ആ സംസ്ഥാനക്കാരിയാണെന്നും അയാൾ പറഞ്ഞിട്ടുണ്ട്” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “അയാളുടെ മിക്ക സർട്ടിഫിക്കറ്റുകളും വ്യാജമാണ്. ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നാണ് അയാൾ പറയുന്നത്. അങ്ങനെയെങ്കിൽ അവയെല്ലാം ലംഘനങ്ങളാണ്. അയാൾ ജോലി ചെയ്തിരിക്കാവുന്ന എല്ലാ ആശുപത്രികളുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്,” ഉദ്യോഗസ്ഥൻ പറഞ്ഞു.