പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ വയനാടിന് കൈത്താങ്ങുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിന് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിന് ഫോണില്‍ സംസാരിച്ചു. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണംചെയ്യുമെന്നും ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.