43 കാരൻ അബുദാബി ക്ഷേത്രത്തിൽ സന്നദ്ധ സേവകാനാകാൻ വൻ ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ചു

Written by Taniniram Desk

Published on:

ഉയർന്ന ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിലെ (BAPS Shri Swaminarayan Mandir in London) സന്നദ്ധപ്രവർത്തകനായി ഇന്ത്യൻ വംശജൻ. നേരത്തെ ലണ്ടനിലെ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിറി (Baps Sri Swaminarayana Mandir, London) ലും 43 കാരനായ വിശാൽ പട്ടേൽ സന്നദ്ധസേവകനായിരുന്നു. ഇതാണ് വർഷങ്ങൾക്കുശേഷം അബുദാബിയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) ക്ഷേത്രത്തിൽ സന്നദ്ധസേവനം ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

27 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ഈ ക്ഷേത്രം അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം (The first Hindu temple in Abu Dhabi) കൂടിയാണ്. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് (Prime Minister Narendra Modi inaugurated the temple). ക്ഷേത്രത്തിൻ്റെ നിർമ്മാണം മുതൽ ഉദ്ഘാടന വേളയിൽ അതിഥികളെ സേവിക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ച ആളാണ് വിശാൽ. യുകെയിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയതു മുതൽ മന്ദിറിൽ അദ്ദേഹത്തിന്റെ സജീവ സാനിധ്യം ഉണ്ടായിരുന്നു . നിലവിൽ ക്ഷേത്രത്തിൻ്റെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറായ അദ്ദേഹം മാധ്യമബന്ധങ്ങള്‍, തന്ത്രപരമായ ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉത്തരവാദിത്തങ്ങളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്.
അതേസമയം ഗുജറാത്ത് സ്വദേശിയായ വിശാൽ പട്ടേലിൻ്റെ കുടുംബം ലണ്ടനിലായിരുന്നു താമസം (A native of Gujarat, Vishal Patel’s family resided in London) . 2016-ൽ ആണ് അദ്ദേഹം യുഎഇയിലേക്ക് താമസം മാറിയത്. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററി (Dubai International Financial Centre) ൽ അദ്ദേഹത്തിന് ഉയർന്ന ശമ്പളത്തിൽ ജോലിയും ഉണ്ടായിരുന്നു. കൂടാതെ ഇതിനു മുൻപും പ്രമുഖ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

2016 മുതൽ ഇദ്ദേഹവും കുടുംബവും യുഎഇയിലാണ് താമസിക്കുന്നത്. ഇതിനുമുമ്പ്, പ്രമുഖ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് വിശാൽ. കുട്ടിക്കാലം മുതൽ ലണ്ടൻ ബാപ്‌സ് മന്ദിറുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ദുബായിൽ ആത്മീയ പാതയിലേക്ക് അദ്ദേഹം കൂടുതൽ ആകർഷിക്കപ്പെട്ടത്. ” എന്നെപ്പോലുള്ള പലരും സൻസ്തയെ സേവിക്കുന്നതിനായി അവരുടെ കരിയർ ഉപേക്ഷിക്കാൻ തയ്യാറാണ്,” എന്നും വിശാൽ വ്യക്തമാക്കി. അതേസമയം ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വിശാൽ പട്ടേൽ ഒരു ജോലി കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അങ്ങനെ ലണ്ടനിലെ ബാപ്സ് മന്ദിറിൽ സന്നദ്ധസേവനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ഉണ്ടായത്.

See also  ട്രാക്കിൽ ഇനി അമൃത് ഭാരതിന്റെ ചൂളം വിളികൾ ഉയരും

Leave a Comment