ട്രെയിനില്‍ കടത്താൻ ശ്രമിച്ച നാല് കോടി രൂപ പിടിച്ചു; ബി ജെ പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Written by Web Desk1

Published on:

ചെന്നൈ (Chennai) | ചെന്നൈ (Chennai)യില്‍ നിന്ന് ട്രെയിനില്‍ കടത്താൻ ശ്രമിച്ച നാല് കോടി രൂപ പിടിച്ചു. താംബരം സ്റ്റേഷനില്‍ (At Tambaram station) വച്ചാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഒരു ബി ജെ പി (BJP) പ്രവര്‍ത്തകനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്.ബി ജെ പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് പണം കൊണ്ടുപോയതെന്നാണ് സൂചന.

ഇന്നലെ രാത്രിയിലാണ് ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്് കമ്മീഷന്‍ ഫ്‌ളയിങ് സ്‌ക്വാഡിന്റെ പരിശോധന.

See also  കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം: പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് മാതാവ്

Leave a Comment