Tuesday, October 28, 2025

30 വയസുകാരിയായ യുവതിക്ക് ക്രൂര പീഡനം; പീഡിപ്പിച്ച ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു…

Must read

ആസ്സാം (Assam) : ആസ്സാമിലെ കച്ചാറില്‍ യുവതിക്ക് ക്രൂര പീഡനം. (Young woman brutally tortured in Assam’s Cachar.) 30 വയസുകാരിയെ പീഡിപ്പിച്ച ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു. കുട്ടികളുടെ മുന്നില്‍ വച്ചാണ് അതിക്രൂര സംഭവം. യുവതിയുടെ അയല്‍വാസിയാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്.

യുവതിയും അയല്‍വാസിയും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ പ്രതി അതിക്രമിച്ചു കടന്ന് ഇവരെ ഉപദ്രവിക്കുകയായിരുന്നു. ക്രൂര പീഡനത്തിന് ശേഷം ആസിഡ് യുവതിയുടെ ശരീരത്തില്‍ ഒഴിച്ചു. ഈ സമയത്ത് യുവതിയുടെ രണ്ട് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൈകാലുകള്‍ കെട്ടി, പൊള്ളലേറ്റ നിലയില്‍ നിലത്ത് കിടക്കുകയായിരുന്നു യുവതി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയിപ്പോള്‍ ഒളിവിലാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article