Saturday, April 19, 2025

23 കാരി വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു…

Must read

- Advertisement -

ഭോപ്പാൽ (Bhoppal) : വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഒരു റിസോർട്ടിലായിരുന്നു സംഭവം. ഇൻഡോർ സ്വദേശിനിയായ പരിണിത ജെയിനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്ന സംഭവം.

ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വിദിഷയിൽ എത്തിയതായിരുന്നു യുവതി. 200 അതിഥികൾ പങ്കെടുത്ത ഹൽദി പരിപാടിയിൽ പരിണിത നൃത്തം ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

ഒരു ഹിന്ദി ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന യുവതി പെട്ടന്ന് തളർന്ന് വീഴുകയായിരുന്നു. എത്തിയ അതിഥികളുടെ കൂട്ടത്തിൽ ഒരു ഡോക്ടറുമുണ്ടായിരുന്നു. പരിണിതയ്ക്ക് പ്രഥമ ശ്രുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. എംബിഎ ബിരുദധാരിയായ പരിണിത ഇൻഡോറിലെ തുകോഗഞ്ചിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

യുവതിയുടെ സഹോദരൻ 12 വയസുളളപ്പോൾ ഹൃദയാഘാതം സംഭവിച്ച് മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനുമുൻപും നൃത്തം ചെയ്യുന്നതിനിടെ ആളുകൾ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ ഇൻഡോറിൽ ഒരു പരിപാടിയിൽ നൃത്തം ചെയ്ത 73കാരനും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അതുപോലെ കഴിഞ്ഞ ഒക്ടോബറിൽ അഗർ മൽവ ജില്ലയിൽ ക്രിക്ക​റ്റ് കളിച്ചുക്കൊണ്ടിരുന്ന 15കാരൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

See also  വിവാഹ വാഗ്ദാനം നല്‍കി അവയവക്കടത്ത്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article