സിൽച്ചാർ (Silchar) : അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. ഗർഭിണികളെ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ചികിത്സിച്ച ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ. (The incident took place at Silchar Medical College in Assam. A 23-year-old fake doctor who treated pregnant women by posing as a gynecologist has been arrested.) കട്ടിഗോറ സ്വദേശിയായ മിർ ഹുസൈൻ അഹമ്മദ് ബർഭൂയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ഇയാൾ ഗൈനകോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ദിവസേന ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇയാൾ ആശുപത്രിയിൽ എത്തുകയും വെള്ള കോട്ട് ധരിച്ച് വാർഡിൽ പ്രവേശിക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നെന്ന് സിൽച്ചാര്‍ മെഡിക്കൽ കോളജിലെ ഡോ. ഭാസ്കർ ഗുപ്ത പറഞ്ഞു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ അടുത്തിടെ സമാനമായി മറ്റൊരു വ്യാജ ഡോക്ടറേയും പൊലീസ് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് മെഡിക്കൽ ബിരുദം നേടി എന്ന് വ്യാജ രേഖയുണ്ടാക്കി ഗൈനക്കോളജിസ്റ്റായി ചികിത്സ നടത്തിയിരുന്ന പുലക് മലാക്കറെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.