Wednesday, April 2, 2025

യുവതിയെ 21കാരൻ കുത്തിക്കൊന്നു; കണ്ണുകൾ ചൂഴ്‌ന്നെടുത്തു

Must read

- Advertisement -

ഡൽഹി: ഡൽഹിയിലെ ഷാകൂർ ബസ്തിയിലാണ് സംഭവം. പ്രണയത്തിൽനിന്ന് പിന്മാറിയ കാമുകിയെ 21കാരൻ ക്രൂരമായി കൊലപ്പെടുത്തി. ബുദ്ധ് വിഹാർ സ്വദേശിയായ പ്രണവ് കുമാർ എന്ന യുവാവാണ് പൊലീസ് അന്വേഷണത്തിനൊടുവിൽ പിടിയിലായത്.

അവസാനമായി കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് കൊലപാതകം നടത്തിയത്. കത്തികൊണ്ടുള്ള 50 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തിരുന്നു.

ജനുവരി 25ന് ഷാകൂർ ബസ്തി റെയിൽവേ ട്രാക്കിന് സമീപമായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണമാണ് നടത്തിയത്. മണിക്കൂറുകൾ നീണ്ട സി.സി.

യുവതിയും താനും ഒന്നര വർഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അടുത്തിടെ തന്നെ യുവതി അവഗണിച്ചിരുന്നു. കൂടാതെ യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് മനസ്സിലാകുകയും ചെയ്തതോടെയാണ് കൃത്യം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

See also  ഡിസംബറിൽ ആറ് ദിവസം ബാങ്ക് പണിമുടക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article