Wednesday, April 2, 2025

ഭർതൃവീട്ടുകാരുടെ തടവിൽ 16 വർഷം; അസ്ഥികൂടം പോലെ ശരീരം, പോലീസ് രക്ഷപെടുത്തിയതിന് പിന്നാലെ 40 കാരിയ്‌ക്ക് ദാരുണാന്ത്യം…

Must read

- Advertisement -

ഭോപ്പാൽ (Bhoppal) : 16 വർഷമായി ഭർത്താവിന്റെയും, ഭർതൃ വീട്ടുകാരുടെയും തടവിൽ കഴിഞ്ഞിരുന്ന 40 കാരി ബിഹാർ ജഹാംഗിരാബാദ് സ്വദേശി റാണു സാഹുയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് ഇവരെ പോലീസ് രക്ഷപെടുത്തി ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം.

പോലീസ് എത്തിയപ്പോൾ വീട്ടിനുള്ളിലെ തൂണിൽ കെട്ടിയ നിലയിലായിരുന്നു റാണുവിനെ കണ്ടെത്തിയത് . 25 കിലോ മാത്രം ഭാരമുള്ള വെറും അസ്ഥികൂടത്തിനു തുല്യമായിരുന്നു ഇവരുടെ അവസ്ഥയെന്ന് പോലീസ് പറഞ്ഞു

അഞ്ച് ദിവസം മുമ്പ്, നേരിയ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും ഇന്നലെ രാത്രി വൈകി ആരോഗ്യനില പെട്ടെന്ന് വഷളാകുകയും പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയുമായിരുന്നു . ഒമ്പത് ദിവസത്തെ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ റാനുവിന് പോലീസിനോ തഹസിൽദാർക്കോ മൊഴി നൽകാൻ കഴിഞ്ഞില്ല. എങ്കിലും ഭർത്താവിനും, വീട്ടുകാർക്കുമെതിരെ നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു.

See also  ഐഎഎൻഎസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article