Wednesday, August 13, 2025

മാവ് യന്ത്രത്തിൽ കൈ കുടുങ്ങി, തല കീഴായി യന്ത്രത്തിൽ വീണ് 15 കാരിക്ക് ദാരുണാന്ത്യം….

Must read

- Advertisement -

ദില്ലി (Delhi) : പശ്ചിമ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. ബീഗംപൂർ മേഖലയിലെ മാവ് നിർമ്മാണ യൂണിറ്റിലാണ് അപകടമുണ്ടായത്. യന്ത്രത്തിനിടയിൽ കൈ കുടുങ്ങിയതിന് പിന്നാലെ മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ 15കാരിക്ക് ദാരുണാന്ത്യം. മൊമോസും സ്പ്രിംഗ് റോളുകളും നിർമ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്.

ഒരു മുറിക്കുള്ളിൽ നിന്നായിരുന്നു യന്ത്രം പ്രവർത്തിച്ചിരുന്നത്. മാവ് കുഴയ്ക്കുന്ന യന്ത്രത്തിന് സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന 15കാരിയാണ് അപകടത്തിൽപ്പെട്ടത്. കൈ യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി തലകീഴായി മാവ് കുഴയ്ക്കുന്ന വലിയ ബോക്സിലേക്ക് പതിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് കുട്ടിയെ ബോക്സിൽ നിന്ന് പുറത്ത് എടുത്തത്. ഗുരുതരമായി പരിക്കേറ്റ് നിലയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്. യന്ത്രത്തിൽ തല കുടുങ്ങിയ നിലയിലായിരുന്നു 15കാരിയെ പുറത്തെടുത്തത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലയിലുണ്ടായിരുന്ന രാജേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലനീതി വകുപ്പുകൾ അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുട്ടി സ്ഥാപനത്തിൽ ബാലവേല ചെയ്യുക ആയിരുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്.

See also  എംപി എൻ കെ പ്രേമചന്ദ്രൻ്റെ കാർ അപകടത്തിൽപ്പെട്ടു….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article