അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ഐഐടികളിൽ നിന്നും ഐഐഎമ്മുകളിൽ നിന്നും (IITs & IIMs) കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും പഠനം നിർത്തിയത് 13,600-ലേറെ പട്ടിക ജാതി, പട്ടിക വർഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾ. ഇന്ന് ലോക്സഭയിൽ ബഹുജൻ സമാജ് പാർട്ടി എംപി റിതേഷ് പാണ്ഡെയുടെ ചോദ്യത്തിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുബാഷ് സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.ഇന്ത്യയിലെ ഐഐടികളിൽ നിന്ന് 5 വർഷത്തിനിടെ പഠനം നിർത്തിയത് 13,600-ലേറെ ന്യൂനപക്ഷ വിദ്യാർത്ഥികൾ
കേന്ദ്ര സർവ്വകലാശാലകളിൽ നിന്ന് ഒബിസി വിഭാഗത്തിൽ നിന്നുള്ള 4,596 വിദ്യാർത്ഥികളും, 2,424 പട്ടികജാതി വിദ്യാർത്ഥികളും, 2,622 പട്ടികവർഗ്ഗ വിദ്യാർത്ഥികളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഠനം നിർത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (IIT) ഒബിസി വിഭാഗത്തിൽ നിന്നുള്ള 2,066 വിദ്യാർത്ഥികളും 1,068 പട്ടികജാതി വിദ്യാർത്ഥികളും പട്ടികവർഗ്ഗത്തിൽ നിന്നുള്ള 408 വിദ്യാർത്ഥികളും കോഴ്‌സുകൾ ഉപേക്ഷിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 163 വിദ്യാർത്ഥികളും, 188 പട്ടികജാതി വിദ്യാർത്ഥികളും, 91 പട്ടികവർഗ്ഗ വിദ്യാർത്ഥികളും ഈ കാലയളവിൽ കൊഴിഞ്ഞുപോയതായും കണക്കുകൾ വ്യക്തമാക്കുന്നു.