Friday, April 4, 2025

ഓടുന്ന ബസില്‍ 13 കാരിയെ പീഡിപ്പിച്ചു…

Must read

- Advertisement -

ജയ്പൂര്‍: ഓടുന്ന ബസില്‍ വച്ച് 13 കാരിയെ ബന്ധു പീഡിപ്പിച്ചതായി പരാതി. അകന്ന ബന്ധുവായ 21 കാരനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലാണ് സംഭവം. വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ ബസില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം. മധ്യപ്രദേശ് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ജയ്പൂരിലെ കര്‍ണി വിഹാര്‍ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുകൂടിയായ 21 കാരന്‍ പ്രതി ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ വരുമായിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സഹോദരന്‍ വിളിക്കുന്നുവെന്ന് കള്ളം പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.

പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ കുട്ടിയുമായി ഓട്ടോയില്‍ കയറി ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്റ്റാന്‍ഡില്‍ വച്ച് തന്നോടൊപ്പം മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് വരണമെന്ന് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു. ഒപ്പം വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ സ്ലീപ്പര്‍ ബസില്‍ കയറ്റി. മധ്യപ്രദേശിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് സ്വന്തം നാട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ തന്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. അടുത്ത ദിവസം വൈകുന്നേരത്തോടെ ഗ്രാമത്തിലെ മറ്റ് ബന്ധുക്കളുടെ സഹായത്തോടെ കുട്ടി ജയ്പൂരിലെത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി നടന്ന സംഭവം മാതാപിതാക്കളോട് വിവരിച്ചു. പിന്നാലെ ഇവര്‍ കര്‍ണി വിഹാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

See also  ‘സഹപ്രവർത്തകന്റെ മകളെ ബലാത്സംഗം ചെയ്ത രണ്ട് കോസ്റ്റ് ഗാർഡ് ജീവനക്കാർ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article