Sunday, October 19, 2025

18 മാസം കൊണ്ട് 108 കിലോ ഭാരം കുറച്ചു ; അനന്തിനെ സഹായിച്ചത്…..

Must read

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. അതിഗംഭീരമായാണ് അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം നടന്നത്. വണ്ണം കൂടിയതിന്റെ പേരിൽ അനന്ത് അംബാനിക്ക് പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ 2016 ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അനന്ത് അംബാനി 108 കിലോ ഭാരം കുറച്ചിരുന്നു. വെറും 18 മാസംകൊണ്ടാണ് അനന്ത് അംബാനി ശരീരഭാരം കുറച്ചത്. ഇതിന് ആനന്ദിന് സഹായിച്ചത് പ്രശസ്ത ഫിറ്റ്‌നസ് പരിശീലകനായ വിനോദ് ചന്നയാണ്.

ഇന്ത്യയിലെ മികച്ച സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകരിൽ ഒരാളാണ് വിനോദ് ചന്ന. 18 മാസത്തിനുള്ളിൽ 108 കിലോഗ്രാം ഭാരം കുറയ്ക്കാൻ അനന്ത് അംബാനിയെ ഹായിച്ചതോടെ വിനോദ് ചന്ന കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ഒരുകാലത്ത് വിനോദ് ചന്നയും ശരീര ഭാരത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. എന്നാൽ അത് ശരീരഭാരം കുറഞ്ഞതിന്റെ പേരിലായിരുന്നുവെന്ന് വിനോദ് പറയുന്നു. താൻ വളർന്ന കാലത്ത് തനിക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്നും ഭക്ഷണം ഒഴിവാക്കാറുണ്ടായിരുന്നുവെന്നും ചന്ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഫിറ്റ്നസ് പരിശീലകനാകുന്നതിന് മുൻപ് താൻ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്തിട്ടുണ്ടെന്ന് ചന്ന പറഞ്ഞു.

അനന്ത് അംബാനിയോടൊപ്പമുള്ള തന്റെ പ്രവർത്തനത്തെക്കുറിച്ച് വിനോദ് പറയുന്നത് ഇങ്ങനെയാണ്, അമിതമായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് അനന്ത്, പ്രത്യേകിച്ച് ജങ്ക് ഫുഡ്. അതിനാൽത്തന്നെ ഭാരം കുറയ്ക്കുന്നത് എളുപ്പമല്ലായിരുന്നു. പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി അനന്ത് അംബാനിയുടെ ഡയറ്റ് രൂപപ്പെടുത്തുകയും ദിവസം അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ വ്യായാമം ചെയ്യിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 108 കിലോയോളം ഭാരം കുറയ്ക്കാനായത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article