Friday, April 4, 2025

ലക്ഷകണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു: യുവാക്കൾക്ക് തൊഴിൽ നൽകാൻ നിവേദനം

Must read

- Advertisement -

ന്യൂഡൽഹി(New Delhi) : കേന്ദ്ര സർവീസ്സിൽ (Central Service)ഒഴിഞ്ഞ് കിടക്കുന്ന 9. 79 ലക്ഷം തസ്തികകൾ നിയമനം പൂർത്തികരിച്ച് യുവതി – യുവാക്കൾക്ക് തൊഴിൽ നൽകണമെന്ന് യുത്ത് കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാലായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നലെ എത്തിയ നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിൻ്റെ ഗ്രൂപ്പ് എ , ബി , സി വിഭാഗങ്ങളിലാണ് 9. 79 ലക്ഷം ഒഴിവുകൾ നില നിൽക്കുന്നത്. 2014 മുതൽ വിവിധ കേന്ദ്ര വകുപ്പുകളിലേക്ക് നിയമനം ലഭിച്ചത് 7-22 ലക്ഷം പേർക്കാണ് നിയമനമാണ് ആകെ ലഭിച്ചത്.

ഈ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ 22 .05 കോടി അപേക്ഷകൾ ലഭിച്ചിരുന്നു. കേന്ദ്ര പേഴ്സണൽ മന്ത്രാലയം പാർലമെൻ്റിൽ അവതരിപ്പിക്കുന്ന കണക്കുകൾ പ്രകാരം 2021 മാർച്ച് വരെയുള്ള കണക്കുകളാണ് ഇത്.

ജനുവരി 1 ലെ കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലായി 1472 -1AS തസ്തികകളിൽ 8641 PS തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു.

ഈ വർഷം സിവിൽ സർവ്വീസ്(Civil Service) പരീക്ഷയുടെ അടിസ്ഥാനത്തിൽ 180 , IAS, 200 IPS ഒഴുകളിലേക്കാണ് നിയമനം നടത്താനിരിക്കുന്നത്.

2021-22 വർഷം കേന്ദ്ര സർക്കാർ ആകെ നടത്തിയത് 3850 നിയമനങ്ങളാണ്.

ഇതിന് ലഭിച്ചത് | , 86,71,121 അപേക്ഷകളാണ്.

2014-15 വർഷം ആകെ 1,30, 423 നിയമനങ്ങളാണ് നടത്തിയത്.

ഇതിനു വേണ്ടി ലഭിച്ചത് 2, 32, 22 , 083. അപേക്ഷകളാണ് .

ഈ കണക്കുകൾ തന്നെ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുകയും ലഭിച്ചവർ വിരളവുമാണ്.

വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ ഗ്രുപ്പ് എ 23,584 , ഗ്രൂപ്പ് ബി. 1,18, 807 , ഗ്രൂപ്പ് സി 8,36, 93 6 ആകെ 9,79, 327.

വർഷം ……. നിയമന ശുപാർശ. ….. ലഭിച്ച അപേക്ഷകൾ .

2014-15 – …… 1,30, 423, …… 2 , 32,22, 083

2015-16 …… 1, 11 , 807 , ….. 2.95,51, 8 44
2016 -17 -…… 1,01,333 …… 2 , 28,99, 612

2017-18 ….. 76, 14 7 …….. 3,94, 76 , 87 8 ….
2018-19 …….38, 100 ………. 5,09,36, 479 ….
2020 … 21 ….. 78.555 ……. 1, 80,01, 469.

2021-22 ….. 38 . 850 …….. 1, 86, 71, 121….

എൻ ഡി എ (NDA)സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനങ്ങളുമായി അധികാരത്തിൽ വന്ന സർക്കാർ തൊഴിൽ നൽകിയില്ല എന്നു മാത്രമല്ല, ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചു പുട്ടുകയും സ്വാകാര്യവൽക്കരണം വ്യാപിപ്പിക്കുകയും ചെയ്യുന്നു.

See also  യു.പി യിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പട്ടാപ്പകൽ നാട്ടുകാരുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു

ഈ പ്രക്രിയ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപമാണ് ഇന്ത്യ കാണുന്നത്. നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ, സ്ഥിരം നിയമനത്തെ അംഗീകരിക്കുന്നില്ല. മാറി മാറി വരുന്ന സാമ്പത്തിക വ്യവസ്ഥകൾക്കനുസരിച്ച് അയഞ്ഞു കിടക്കുന്ന ഒരു തൊഴിൽ ഘടന ശരിയെന്നതാണ് അവരുടെ കാഴ്ചപ്പാട്. സ്ഥിര നിയമന സാധ്യതയുള്ള സർക്കാർ സർവ്വീസിൽ / കരാർ നിയമനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ഇതിൽ 75 ശതമാനം നോൺ ഗസറ്റഡ് വിഭാഗത്തിൽ പ്പെട്ടതും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളും മാത്രമാണ്. 2016 മുതൽ 2022 വരെയുള്ള നിയമ ശുപാർശകൾ ഇപ്രകാരമാണ്…

2016 ൽ 30, 547,
2017 ൽ 35, 9 11
2018 ൽ 28, 025
2019 ൽ 35,422

2020 ൽ 25 ,914,
2021 ൽ .26,724

എന്നാൽ കേരളത്തിൽ ദേശീയ സമീപനത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന തൊഴി ൽ സൃഷ്ടിച്ച് കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. 2016 മുതൽ 2022 കാലഘട്ടത്തെ എൽ ഡി എഫ്(LDF) പിണറായി സർക്കാർ 1 , 61, 361 പേർക്ക് നിയമന ശുപാർശ നൽകി …ഇത് മുൻ ഭരണകാലഘട്ടത്തെക്കാൾ പതിനായിരത്തോളം അധികമാണ്. 2022 വരെ ഏതാണ് 8000 ത്തോളം പേർക്ക് നിയമ ശുപാർശകൾ അയച്ചു കഴിഞ്ഞു. ജോലി സാധ്യതയുള്ള ലാസ്റ്റ് ഗ്രേഡ് എൽ ഡി ക്ലാർക്ക്, പ്രൈമറി അധ്യാപക റാങ്ക് ലിസ്റ്റുകൾ ഇപ്പോഴണ് പ്രാബല്യത്തിൽ വന്നത്. തുടർന്നുള്ള മാസങ്ങളിൽ അവയുടെ നിയമന ശുപാർശ നടക്കും.

വനിത / പുരുഷ സിവിൽ കോൺസ്റ്റബിൾ തസ്തികയുടെ സാധ്യത പട്ടിക ഉടൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ആയി കഴിഞ്ഞു. കേരള ചരിത്രത്തിലെ നാഴികകല്ലായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രുപീകരണം അഭ്യസ്ത വിദ്യരായ ഉദ്യോഗർത്ഥികൾക്ക് ഉന്നതമായ തൊഴിൽ അവസരമാണ് നൽകിയത്. ഈ വിഭാഗത്തിൽ 105 പേർക്ക് ഉന്നത ഉദ്യോഗാർത്ഥികൾക്ക് ഉന്നതമായ ഉദ്യോഗം ലഭിച്ചു .പ്യൂൺ മുതൽ 1700 ഓളം തസ്തികലോക്കാണ് തെരഞ്ഞടുപ്പ് നടന്നത്… ഒരു വർഷം ശരാശരി 25000- 30000 നിയമന ശുപാർശ ചെയ്തു കൊണ്ടിരിക്കുന്നു…എല്ലാ സ്ഥിരം നിയമനം തന്നെ .എന്നാൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള റിക്രൂട്ട്മെൻ്റ് ബോർഡുകൾ നിഷ്ക്രിയവും യുവ ജനദ്രോഹ നടപടികളുമാണ് നടത്തുന്നത്.യുത്ത് കോൺഗ്രസ് – എ സിൻ്റെ നിവേദന സംഘത്തിൽ .യുത്ത് കോൺഗ്രസ് – എസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാലാ യോടെപ്പം ജനറൽ സെക്രട്ടറി എൻ സി റ്റി ഗോപി കൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് അഷറഫ് പിലത്തറ ( കണ്ണൂർ ) റാഫിക്ക് മുഹമ്മദ് (പാലാക്കാട്)കെ എസ് യു – എസ് സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യു, എന്നിവർ ഡൽഹിയിൽ സന്നിഹിതരായി.

See also  ആധാർ കാർഡ് കാണിക്കാത്തതിനാൽ യാത്രാക്കൂലി നൽകി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article