തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ്‌ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ഭരണകൂടം റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ച് 18 നാണ് മോഡിയുടെ റോഡ് ഷോ , ചില നിബന്ധനകളോടെ റോഡ്‌ഷോ അനുവദിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.
കോയമ്പത്തൂരിന്റെ സാമുദായിക ദ്രുവീകരണ സ്വഭാവം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും റോഡ്ഷോകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
മാര്‍ച്ച് 18, 19 തീയതികളില്‍ പൊതു പരീക്ഷകള്‍ നടക്കുമെന്നും റോഡ്‌ഷോയ്ക്കായി ബിജെപി തീരുമാനിച്ച റൂട്ടില്‍ ഒന്നിലധികം സ്‌കൂളുകള്‍ ഉണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമതി നിഷേധിച്ചതോടെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.