ഗായികയും നടിയുമായ മല്ലികാ രാജ്പുത് ജീവനൊടുക്കി….

Written by Web Desk1

Published on:

സുൽത്താൻപുർ (Sultanpur) : നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മി (Mallika Rajput Vijayalakshmi) യെ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വസതിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ട് വാലി പോലീസ് സ്‌റ്റേഷൻ (Kot Valley Police Station) പരിധിയിലുള്ള സീതാകുണ്ഡിലെ (Sitakund) വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതി ജീവനൊടുക്കിയത് എപ്പോഴായിരുന്നുവെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് (Sumitra Singh) പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലെ മരണകാരണം വ്യക്തമാകുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

See also  ഇത് സാഹസിക യാത്രയോ? പാട്ടും ഡാൻസും പകുതി ശരീരം പുറത്തുമായി…

Leave a Comment