ശനിദോഷ ദുരിതങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ് ശനിയാഴ്ച വ്രതവും ശാസ്തൃഗായത്രി ജപവും ശ്രീധർമ്മ ശാസ്താ ദർശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ ഈശ്വരവിശ്വാസികളെല്ലാം വല്ലാതെ ഭയക്കുന്നു.
ഈ ഭയത്തിന് കാരണം ശനി ഗോചരാലും ജാതകത്തിലും ദു:സ്ഥാനങ്ങളിലാകുമ്പോൾ പരമാവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതാണ്. ജന്മരാശിയിലും അതിന് മുന്നിലും പിന്നിലുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന 7 വർഷവും 6 മാസവും കടുത്ത ബുദ്ധിമുട്ടുകൾ ശനി സൃഷ്ടിക്കും. ഇതാണ് ഏഴര ശനി.
ശനിക്ക് സ്വാധീനം വർദ്ധിക്കുന്ന ശനിയാഴ്ചകളിൽ അയ്യപ്പന് നീരാജനം സമർപ്പിക്കുക, ശാസ്തൃഗായത്രി ജപിക്കുക, നെയ് വിളക്ക് കത്തിക്കുക, ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തുക, ശനിയാഴ്ച വ്രതം അനുഷ്ഠിക്കുക എന്നിവ ശനിദോഷങ്ങൾ പരിഹാരിക്കാൻ ഉത്തമായ മാർഗ്ഗങ്ങളാണ്.
കലിദോഷ പരിഹാരത്തിനും ശനിദോഷശമനത്തിനും ഒന്നുപോലെ ഏറ്റവും പ്രയോജനപ്രദമാണ് ശാസ്തൃഗായത്രി ജപം. ശാസ്താക്ഷേത്രത്തിൽപ്പോയി നെയ്‌വിളക്കു കത്തിച്ച് ശാസ്താഗായത്രി ജപിക്കുന്നത് ഏറെ ഉത്തമമാണ്. സ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് നെയ് ചേർന്ന എന്തും. നെയ്‌വിളക്ക് നെയ്‌തേങ്ങ, നെയ്പായസം, നെയ്യഭിഷേകം മുതലായവ ഇതിന് ഉദാഹരണമാണ്. ശാസ്താക്ഷേത്രത്തിലോ പൂജാമുറിയിലോ വിളക്കു കത്തിക്കുന്നിടത്തോ നെയ്‌വിളക്കുകത്തിച്ച് ഒരു നിശ്ചിത തവണ ശാസ്താഗായത്രി മന്ത്രം ജപിക്കണം.
ശാസ്തൃഗായത്രി
ഭൂതനാഥായവിദ്മഹേ
ധർമ്മശാസ്തായ ധീമഹി
തന്നോ ശാസ്താപ്രചോദയാത്