Friday, April 4, 2025

വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാരികൾ എന്നും പുതുമയോടെ സൂക്ഷിക്കാം !

Must read

- Advertisement -

സ്ത്രീകൾ ഏറ്റവും അധികം ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സാരി. സ്ത്രീകൾ സാരിയുടുത്തുകാണാൻ പുരിഷൻ‌മാർക്കും ഏറെ ഇഷ്ടമാണ്. അതിനാൽ സാരി വാ‍ങ്ങുന്നതിന് പണം ചിലവഴിക്കുന്നതൊന്നും ആളുകൾക്ക് ഒരു പ്രശ്നമേ അല്ല. പക്ഷേ സാരികൾ എന്നും പുതുമയോടെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സാരി പെട്ടന്ന് ചീത്തയാകുന്നു എന്ന് സ്ത്രീകൾ പലപ്പോഴും പരാതി പറയാറുണ്ട്. ചെറിയ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ സാരികൾ എന്നും പുതുമയോടെ സൂക്ഷിക്കാൻ സാധികും. സാരി അലക്കുന്നതിലാണ് പ്രധാന കാര്യം ഇരികുന്നത്.

സാരികൾ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കുന്നവരാണ് ഏറെ പേരും ഇതാണ് സാരികൾ പെട്ടന്ന് നാശമാകുന്നതിന് കാരണം. പ്രത്യേകിച്ച് കോട്ടൺ സാരികളും, പട്ട്സാരികളും ഒരിക്കലും മെഷീനിൽ അലക്കരുത്. ബക്കറ്റിൽ വെള്ളത്തിലിട്ട് അധികം ബലം പ്രയോഗിക്കാതെയാണ് സാരി കഴുകേണ്ടത്. അത്യാവശ്യമായ സാഹചര്യങ്ങളിൽ ഷാംപു ഉപയോഗിച്ച് അലക്കാം.

പട്ടു സാരികൾ ഇളം വെയിലിൽ ഉണക്കിയെടുക്കുന്നതാണ് ഉത്തമം . സാരികളിൽ അഴുക്കാകാൻ സാധ്യതയുള്ള അരികുകളിൽ മാത്രമേ ബലം പ്രയോഗിച്ച് വൃത്തിയാക്കാവൂ. അലക്കിയ ശേഷം സാരി മുറുകെ പിഴിയാനും പാടില്ല. വെള്ളം വാർന്നുപോകുന്ന തരത്തിൽ വിരിച്ചിടുക.

സാരികൾ തേയ്ക്കുമ്പോഴും പ്രത്യേകം ശ്രദ്ധ വേണം. ആദ്യം ഉൾവശമാണ് തേക്കേണ്ടത്. അയൺ ബോക്സിൽ ചൂട് കൃത്യമായി ക്രമീകരിക്കണം. പട്ട്സാരികൾ തേക്കുമ്പോൾ സരിക്ക് മുകളിൽ നിറങ്ങളില്ലാത്ത പേപ്പർ വച്ച് അതിനു മുകളിൽ വേണം തേക്കാൻ.

See also  മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം; തെെര് ഉപയോ​ഗിച്ച് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article