വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലെ വാതിലിനു നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. (According to Vastu Shastra, the door of the house has an important place in our lives.) അതുകൊണ്ട് തന്നെ ഇങ്ങനെ ചെയ്യുന്നത് പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ ,സാമ്പത്തിക തിരിച്ചടികൾ എന്നിവയിലേക്ക് നയിച്ചേക്കാം.
നമ്മുടെ മിക്ക വീടുകളിലും വസ്ത്രങ്ങൾ വാതിലുകൾക്ക് പിന്നിൽ തൂക്കിയിടുന്നത് പതിവ് കാഴ്ചയാണ്. എടുക്കാനുള്ള സൗകര്യത്തിനും നിത്യവും ഉപയോഗിക്കുന്നതുമായ വസ്ത്രങ്ങളാണ് ഇത്തരത്തിൽ തൂക്കിയിടാറുള്ളത്. എന്നാൽ വാസ്തു ശാസ്ത്രമനുസരിച്ച് ഇത് ഉചിതമല്ലെന്നാണ് പറയപ്പെടുന്നത്. കാരണം വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലെ വാതിലിനു നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ ചെയ്യുന്നത് പ്രശ്നങ്ങൾ,ആരോഗ്യ പ്രശ്നങ്ങൾ , സാമ്പത്തിക തിരിച്ചടികൾ എന്നിവയിലേക്ക് നയിച്ചേക്കാം.
വാസ്തു ശാസ്ത്രമനുസരിച്ച്, വാതിലിനു പിന്നിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നത് ശുഭകരമായി കണക്കാക്കുന്നില്ല, കാരണം വാതിലിലൂടെയാണ് ഒരു വീട്ടിലേക്ക് പോസ്റ്റീവ് എനർജി പ്രവേശിക്കുന്നത്. അതുകൊണ്ട് തന്നെ വാതിലിനു പിന്നിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നത് ഊർജ്ജപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ആത്യന്തികമായി അസ്വസ്ഥത, സമ്മർദ്ദം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് വാസ്തുവിൽ പറയുന്നത്. വാതിലിനു പിന്നിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നത് വീടിന്റെ അന്തരീക്ഷം അലങ്കോലമാക്കും. അത് അലങ്കോലമായി കാണപ്പെടുന്നത് മാത്രമല്ല, സമാധാനത്തെയും പോസിറ്റീവ് ചിന്തയെയും തടസ്സപ്പെടുത്തുന്നുവെന്നും സെലിബ്രിറ്റി ജ്യോതിഷി പ്രദുമാൻ സൂരി പറയുന്നു.
മുഷിഞ്ഞ വസ്ത്രങ്ങൾ ഇത്തരത്തിൽ തൂക്കിയിടുന്നത് വഴി റൂമിൽ രൂക്ഷ ഗന്ധം പരക്കുന്നു. ഇത് റൂമിലിരിക്കുന്നവർക്ക് മാനസികമായും ശാരീരികമായമുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. വാതിലിനു പിന്നിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നത് എപ്പോഴും നിങ്ങൾക്ക് അലങ്കോലമായ ഒരു തോന്നൽ നൽകുന്നു. ഈ വസ്ത്രങ്ങൾ നോക്കുമ്പോഴെല്ലാം അവ നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിച്ചേക്കാം. ഇത് നിങ്ങളുടെ മനസ്സിനെ അസ്ഥിരപ്പെടുത്തുകയും കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു.
ഇതിനു പുറമെ ഇത്തരത്തിലുള്ള പ്രവർത്തി സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കാം. വാതിലിനു പിന്നിൽ ആണിയടിച്ച് വസ്ത്രങ്ങൾ തൂക്കിയിടാൻ തുടങ്ങിയാൽ. ഒരു വശം ഭാരം ഉണ്ടാകും. ഇത് വാതിൽ മോശമാകാൻ കാരണമാകും. നനഞ്ഞ വസ്ത്രം തൂക്കിയിടുന്നതും വാതില് കേടായേക്കാം.