Tuesday, October 28, 2025
Home Blog Page 8

ഒരു വർഷമായി, വിവാഹം കഴിഞ്ഞിട്ട് സ്നേഹം നടിച്ച് ഭാര്യയ്ക്ക് അനസ്തീസിയ നൽകി, ഡോക്ടർ ഭാര്യയെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിൽ

0

ബെംഗളൂരു (Bangalure) : മനുഷ്യശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കും എന്ന് ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിക്ക് (31) നന്നായി അറിയാമായിരുന്നു. (Dr. Mahendra Reddy (31), a surgeon and native of Udupi Manipal, knew very well how the human body reacts to medicines.) ആ അറിവ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതോടെ ഡോക്ടർ ജയിലിലായി.

ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ.കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ മറവിൽ അനസ്തീസിയ മരുന്ന് നൽകിയാണ് മഹേന്ദ്ര കൊലപ്പെടുത്തിയത്. കൃതികയ്ക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വിവാഹത്തിനു മുൻപ് ഭാര്യയുടെ കുടുംബം ഇതു വെളിപ്പെടുത്താത്തതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.

ഏപ്രിൽ 23നാണ് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് മുൻപ് ബോധം കെടുത്തുന്നതിന് നൽകുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. കൃതികയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം. സ്വന്തമായി ഒരു സ്കിൻ ക്ലിനിക്ക് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു കൃതിക.

തീര്‍ത്ഥാടന കേന്ദ്രമായ രാമേശ്വരത്തേക്ക് ഇനി എളുപ്പം പോകാം, വമ്പന്‍ മാറ്റവുമായി റെയില്‍വേ

0

തിരുവനന്തപുരം : തീര്‍ത്ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്‌സ്പ്രസ് ഇന്നു മുതല്‍ രാമേശ്വരം വരെ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചു. രാമേശ്വരത്തേക്ക് സര്‍വീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ, ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തില്‍നിന്നുള്ള ഏക തീവണ്ടിയായി അമൃത എക്‌സ്പ്രസ് മാറി. തിരുവനന്തപുരത്തു നിന്നും രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിന്‍ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരം- തിരുവനന്തപുരം വണ്ടി ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 4.55-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയില്‍ നിലവിലുള്ള സമയക്രമം തുടരും.

Also read

12 സ്ലീപ്പര്‍ കോച്ചുകളും നാല് ജനറല്‍ കോച്ചുകളും മൂന്ന് എസി ത്രീ ടിയര്‍ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കന്‍ഡ് എസി കോച്ചുകളുമാണ് ട്രെയിന് ഉള്ളത്. തിരുവനന്തപുരം-രാമേശ്വരം തീവണ്ടി രാവിലെ 9.50-ന് മധുരയിലും 10.25-ന് മാനാമധുരയിലും 10.50-ന് പരമകുടിയിലും 11.13-ന് രാമനാഥപുരത്തുമെത്തും. തിരിച്ചുള്ള ട്രെയിന്‍ 2.38-ന് പരമകുടിയിലും 3.05-ന് മാനാമധുരയിലും 4.05-ന് മധുരയിലുമെത്തും.പാമ്പന്‍ പാലം തുറക്കുന്നതോടെ അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെന്ന് റെയില്‍വേ നേരത്തേ അറിയിച്ചിരുന്നു.

യുവതിയെ 27 വർഷമായി കാണാനില്ല, എല്ലാവരും വിശ്വസിച്ചു, കണ്ടെത്തിയപ്പോൾ ‍ഞെട്ടി, സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അടച്ചിട്ട നിലയിൽ

0

പോളണ്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 27 വർഷമായി യുവതിയെ കാണാനില്ല. ഒടുവിൽ കണ്ടെത്തിയത് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പൂട്ടിയിട്ട നിലയിൽ. മാതാപിതാക്കൾ തന്നെയാണ് യുവതിയെ കിടപ്പുമുറിയിൽ പുറംലോകം കാണാതെ പൂട്ടിയിട്ടത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മിറെല്ല എന്നാണ് യുവതിയുടെ പേര്. 1998 -ൽ 15 വയസ്സായതിന് ശേഷം അവളെ പുറംലോകത്ത് ആരും കണ്ടിട്ടില്ല. മകളെ കാണാനില്ല എന്നാണ് മാതാപിതാക്കൾ എല്ലാവരോടും പറഞ്ഞത്. അയൽക്കാരടക്കം എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.

എന്നാൽ, ഈ വർഷം ജൂലൈയിൽ ഇവരുടെ അപ്പാർട്ട്മെന്റിൽ അസ്വാഭാവികമായി എന്തോ നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസുകാർ തിരച്ചിൽ നടത്തി. അപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്. പൊലീസ് ഫ്ലാറ്റിലേക്ക് പ്രവേശിച്ചപ്പോൾ കണ്ടത് മിറെല്ലയെ ഒരു ചെറിയ ഇരുണ്ട മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതാണ്. തീരെ മെലിഞ്ഞും, ദുർബലയായും, ജീവൻ നിലനിർത്താൻ പാടുപെട്ട് കിടക്കുന്ന മിറെല്ലെയയാണ് പൊലീസ് കണ്ടത്. അവളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു, അണുബാധ മൂലം അവൾ മരണത്തിന്റെ വക്കിലായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

മിറെല്ലയെ കണ്ടെത്തിയത് ജൂലൈയിലാണ്. എന്നാലിപ്പോൾ അവളെ ആരോ​ഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരുന്നതിനായി അവളുടെ അയൽക്കാർ ഫണ്ട് ശേഖരണം തുടങ്ങിയപ്പോഴാണ് വാർത്ത വെളിച്ചത്ത് വന്നത്. ​ഗു​രുതരമായ അവസ്ഥയിൽ രണ്ട് മാസമായി മിറെല്ല ആശുപത്രിയിൽ കഴിയുകയാണ്. സംഘാടകർ അവളുടെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. ‘അവളുടെ അവസ്ഥ വളരെ മോശമാണ്. അവളെ എന്തിന് പൂട്ടിയിട്ടു എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ല. എന്നാൽ, ആരോഗ്യവതിയായ ഈ പതിനഞ്ചുകാരിയെ എന്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ അടച്ചിട്ടു എന്ന കാര്യത്തിൽ സത്യം പുറത്തുവരണം. ഒരു മുറിയിൽ ഇത്രയും കാലം കഴിയുക എന്നത് സങ്കല്പിക്കാൻ പോലും സാധിക്കില്ല’ എന്നും സംഘാടകർ പറയുന്നു.

ഇന്നത്തെ നക്ഷത്രഫലം

0

ഒക്ടോബർ 16, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ഉത്സാഹം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. പകല്‍ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം, തർക്കം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം, പരീക്ഷാവിജയം, അഭിമാനം, അംഗീകാരം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, യാത്രാതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, അലച്ചിൽ, ചെലവ് ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, ആരോഗ്യം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, ധനയോഗം, ശത്രുക്ഷയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു

കിടപ്പു മുറിയിൽ തൂങ്ങിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരുക്ക്…

0

കാസർകോട് (Kasargod) : കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. (The car carrying the girl who was found hanging in her bedroom in Bethurpara, Kuttikol, overturned and caused an accident.) അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന്‍ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേരെയും നാട്ടുകാർ കാസര്‍കോട് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട്ടെ നുള്ളിപ്പാടിയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ.

തൂങ്ങിയതാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്.

ഹോട്ടലിലെ ഭക്ഷണത്തിൽ ഓടിക്കളിക്കുന്ന എലികൾ, ഇത് ഞങ്ങളുടെ വളർത്തുമൃ​ഗങ്ങളാണ് എന്ന് ഉടമ!

0

മധ്യപ്രദേശിൽ ഹോട്ടൽ പരിശോധനയ്‌ക്കെത്തിയ ഫുഡ് ഇൻസ്പെക്ടർക്ക് കാണേണ്ടി വന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. ഭക്ഷണ സാധനങ്ങളിലൂടെ ഓടുന്ന എലികളും, തുറന്നുവച്ച ഭക്ഷണ സാധനങ്ങളിലിരിക്കുന്ന ഈച്ചകളും ഒക്കെ ഇതിൽ പെടുന്നു. (A food inspector who inspected a hotel in Madhya Pradesh came across some shocking sights, including rats running through food items and flies on open food items.) എന്നാൽ, വൃത്തിഹീനമായ ഈ സാഹചര്യത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ റെസ്റ്റോറന്റ് ഉടമ നൽകിയ മറുപടിയായിരുന്നു അതിലും ഞെട്ടിക്കുന്നത്. ഈ എലികൾ ഞങ്ങളുടെ വളർത്തുമൃ​ഗങ്ങളാണ് എന്നായിരുന്നു മറുപടി. മധ്യപ്രദേശിലെ സാഗറിലെ ബുണ്ടേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തുള്ള റാഷി റെസ്റ്റോറന്റിലാണ് ഭക്ഷ്യ വകുപ്പിൽ നിന്നുള്ള ഒരു സംഘം റെയ്ഡ് നടത്തിയത്. ദുുർ​ഗന്ധം നിറഞ്ഞ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

ഹോട്ടലിലെ അടുക്കളയിൽ എലികളും പ്രാണികളും ഈച്ചകളും ഒക്കെ ഉണ്ടായിരുന്നു. അതിനുപുറമേ ചുമരുകളിൽ എണ്ണയും മറ്റുമായി അങ്ങേയറ്റം വൃത്തികേടായിരുന്നു. എലികളെ കണ്ടതിനെ കുറിച്ച് ഫുഡ് ഇൻസ്പെക്ടർ പ്രീതി റായ് ഹോട്ടൽ ഉടമയോട് ചോദിച്ചപ്പോൾ, അയാൾ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നത്രെ, “മാഡം, ഈ എലികൾ ഞങ്ങളുടെ വളർത്തുമൃഗങ്ങളാണ്.” ഇതിന് പുറമേ നിയമവിരുദ്ധമായി ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഹോട്ടലിൽ‌ ഉപയോ​ഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ചോദിച്ചപ്പോൾ ഉടമ പറഞ്ഞത്, ഇത് ഗാർഹിക സിലിണ്ടറാണ്, ഞാൻ ഇത് റീഫിൽ ചെയ്യാൻ കൊണ്ടുവന്നതാണ് എന്നാണ്.

പിന്നാലെ, പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഹോട്ടൽ സീൽ ചെയ്യാൻ ഉത്തരവിട്ടു. പരിശോധനാ ഫലങ്ങൾ വന്നാൽ കർശനമായ നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹോട്ടൽ ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റെയ്ഡ് പ്രദേശത്തെ മറ്റ് ഹോട്ടൽ ഉടമകളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ദീപാവലിക്ക് കർശന നിർദ്ദേശങ്ങൾ, രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും പടക്കം പൊട്ടിക്കുവാൻ അനുമതി…

0

ന്യൂഡൽഹി (Newdelhi) : ന്യൂഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. (Supreme Court allows use of green firecrackers for Diwali in New Delhi.) കർശന നിർദ്ദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇന്നു മുതൽ 21-ാം തീയതി വരെ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്കും അനുമതി നൽകിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഏഴ് വരെയും രാത്രി എട്ടു മുതൽ 10 വരെയുമാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനുമതി നൽകിയത്. ശക്തമായ പരിശോധനകൾ ഉറപ്പാക്കാനും, നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര പറഞ്ഞു.

ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ…

0

കൊല്ലം (Quilon) : കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടി. (A ninth-grade girl gave birth in Kadakkal, Kollam. The police have arrested the man who raped the child and made her pregnant.) പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്.

ഹോട്ടൽ ജീവനക്കാരനായ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് പറയുന്നത്.

സ്കൂൾ വാനില്‍ നിന്ന് സഹോദരിയെ ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ മുന്നിൽ…

0

കോഴിക്കോട് (Calicut) : അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. (A three-year-old boy met a tragic end in front of his mother.) സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്.

വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.

സ്വര്‍ണവിലയിൽ വൻ വർധന, പവന് കൂടിയത് കേട്ടാൽ ഞെട്ടും..!

0

കൊച്ചി (Kochi) : സ്വര്‍ണവില സർവകാല റെക്കോഡോടെ വർധിച്ചു. സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. (Gold prices have increased to an all-time record. In the state, the price has increased by Rs 400 per piece and Rs 50 per gram.) ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ബുധനാഴ്ച രാവിലെ 94,520 രൂപയിലെത്തി. ഗ്രാമിന് 11,765ൽ നിന്ന് 11,815 രൂപയിലേക്കാണ് എത്തിയത്.

ഇന്നലെ സർവ്വകാല റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്.

പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി. ബുധനഴ്ച രാവിലെ ഇന്നലെത്തെ റെക്കോഡ് വിലയായ 94,360ഉം മറികടന്ന് 94,520 രൂപയിലെത്തുകയായിരുന്നു. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില(86,560) ഒക്ടോബർ മൂന്നിനും രേഖപ്പെടുത്തി.