Saturday, July 5, 2025
Home Blog Page 6

100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി; ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ തിരുപ്പൂരിൽ യുവതി ആത്മഹത്യചെയ്തു…

0

തിരുപ്പൂർ (Thirupoor) : തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. (A woman committed suicide in Tiruppur, Tamil Nadu, after being subjected to dowry harassment. Ridhanya (27) committed suicide by consuming poison in her car.) സ്ത്രീധന പീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.

യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിന് മുമ്പ് അവൾ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും പിതാവ് പറയുന്നു.

“എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. നിങ്ങളും അമ്മയുമാണ് എന്‍റെ ലോകം. എന്‍റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എന്‍റെ പ്രതീക്ഷ, പക്ഷേ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു” റിധന്യയുടെ സന്ദേശത്തിൽ പറയുന്നു.

ചത്ത് കിടന്ന ആണ്‍പാമ്പിനരികിൽ പെണ്‍പാമ്പ്‌ 24 മണിക്കൂർ നേരം അനങ്ങാതെ അടുത്തു കിടന്ന് ജീവൻ വെടിഞ്ഞു…

0

മഹാരാഷ്ട്ര (Maharashtra) : മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല സ്‌നേഹവും പകയും ദേഷ്യവുമൊന്നും, മൃഗങ്ങള്‍ക്കിടയിലുമുണ്ട്. (Love, hatred, and anger exist not only among humans, but also among animals.) പാമ്പിന്റെ പകയെ കുറിച്ചുള്ള ധാരാളം കഥകളും മിത്തുകളുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്പിന്റെ ഇണയോടുള്ള സ്‌നേഹത്തെ കുറിച്ചുള്ള കഥകള്‍ വളരെ വിരളമാണ്. അത്തരമൊരു നിമിഷത്തിനാണ് മഹാരാഷ്ട്രയിലെ മൊറീന ഗ്രാമത്തിലുള്ളവര്‍ സാക്ഷ്യം വഹിച്ചത്.

ഒരു പെണ്‍ പാമ്പിന്റെ സ്‌നേഹനിര്‍ഭരമായ പ്രവൃത്തി ഗ്രാമത്തിലുള്ളവരെ ഞെട്ടിച്ചു. മൊറീനയിലെ പഹഡ്ഗഡ് പഞ്ചായത്ത് സമിതിയിലെ ധുര്‍ക്കുഡ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. വ്യാഴാഴ്ച റോഡിന്റെ മറുവശത്തേക്ക് ഇഴഞ്ഞുപോകുകയായിരുന്ന ഒരു ആണ്‍പാമ്പ് വണ്ടികേറി ചത്തു. ഗ്രാമവാസികള്‍ ചത്ത പാമ്പിനെ റോഡിന്റെ സൈഡിലേക്ക് മാറ്റിയിട്ടു. കുറച്ചുനേരം കഴിഞ്ഞ് പിന്തുടര്‍ന്നെത്തിയ പെണ്‍പാമ്പ് ചത്ത പാമ്പിനരികെ നിശബ്ദമായി അനങ്ങനെ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആണ്‍പാമ്പിന്റെ വിയോഗത്തില്‍ ദുഃഖം അനുഭവപ്പെട്ടതുപോലെ പെണ്‍പാമ്പ് അവിടെ മണിക്കൂറുകളോളം അനങ്ങാതെ കിടന്നു.

ഹൃദയസ്പര്‍ശിയായ കാഴ്ച്ചയായിരുന്നു അതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഏതാണ്ട് 24 മണിക്കൂറോളം പെണ്‍പാമ്പ് ചത്ത ആണ്‍പാമ്പിന്റെ അടുത്തുതന്നെ തുടര്‍ന്നു. തന്റെ പങ്കാളിയോട് അന്ത്യയാത്ര പറയുന്നതു പോലെയായിരുന്നു ആ കിടപ്പെന്നും ഗ്രാമവാസികളായ ദൃക്‌സാക്ഷികള്‍ പറയുന്നു. ഒടുവില്‍ പെണ്‍പാമ്പും ജീവൻ വെടിഞ്ഞു. പാമ്പുകളുടെ സ്‌നേഹപ്രകടനത്തില്‍ വികാരഭരിതരായ ഗ്രാമത്തിലുള്ളവര്‍ രണ്ട് പാമ്പുകളെയും ഒരുമിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തി മറവുചെയ്തു.

വിഎസിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നു രാവിലെ 11 ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ്.അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

കടല വേവിക്കുന്ന പാത്രത്തിൽ വീണ് 18 മാസം പ്രായമുള്ള കു‌ഞ്ഞിന് ദാരുണാന്ത്യം; 2 വര്ഷം മുൻപ് പരിപ്പ് പാത്രത്തിൽ വീണു സഹോദരിയും മരിച്ചിരുന്നു …

0

വാരണാസി (Varanasi) : പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വർഷം. (It’s been 2 years since my sister died after falling into a pot where she was cooking nuts.) 18 മാസം പ്രായമുള്ള പെൺകുട്ടി കടല വേവിക്കുന്ന കലത്തിൽ വീണ് പൊള്ളലേറ്റ് മരിച്ചു. ഉത്തർ പ്രദേശിലെ സോൻഭദ്രയിലെ ധൂധിയിലാണ് സംഭവം. വലിയ രീതിയിൽ പൊള്ളലേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹവുമായി വീട്ടിലേക്ക് പോയ രക്ഷിതാക്കൾ ഞായറാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും സംസ്കാരം കഴിഞ്ഞിരുന്നു. ചെറിയ തട്ടുകടയിൽ ചാട്ട് വിഭവങ്ങളുടെ കട നടത്തുന്ന ശൈലേന്ദ്ര എന്നയാളുടെ മകളാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച പാനീ പൂരി ഉണ്ടാക്കുന്നതിനായി കടല വേവിക്കുന്നതിനിടയിലുണ്ടായ അപകടമെന്നാണ് ഇയാൾ സംഭവത്തേക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്.

കുഞ്ഞിന്റെ അമ്മ മറ്റൊരു മുറിയിലേക്ക് പോയ സമയത്ത് 18 മാസം പ്രായമുള്ള മകൾ പ്രിയ കലത്തിലേക്ക് വീണുവെന്നാണ് ഇയാളുടെ മൊഴി. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പൊള്ളലിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ആശുപത്രിക്കാർ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി മരണപ്പെടുന്നത്. സമാനമായ രീതിയിൽ ദമ്പതികളുടെ മറ്റൊരു മകൾ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു.

അമേരിക്കയിൽ വിവാഹത്തിനായി എത്തിയ 24 കാരി ഇന്ത്യൻ യുവതിയെ കാണാനില്ലെന്ന് പരാതി…

0

ന്യൂജേഴ്‌സി (Newjercy) : അമേരിക്കയിൽ വിവാഹത്തിനായി എത്തിയ 24 കാരി ഇന്ത്യൻ യുവതിയെ കാണാനില്ലെന്ന് പരാതി. (A 24-year-old Indian woman who had come to America for a wedding has been reported missing.) ജൂൺ 20ന് ഇന്ത്യയിൽ നിന്ന് ന്യൂജഴ്സിയിലെത്തിയ സിമ്രാൻ (24) എന്ന യുവതിയെ കാണാനില്ലെന്നാണ് പരാതി. ന്യൂജേഴ്‌സി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ 20 നാണ് സിമ്രാൻ ന്യൂജഴ്സിയിൽ എത്തുന്നത്. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ സിമ്രാന്റെ സിസിടിവി ദൃശ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ പരിശോധിച്ചുകൊണ്ട് ആരെയോ കാത്തു നിൽക്കുന്ന യുവതിയുടെ ദൃശ്യമാണ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹത്തിന്റെ പേരിൽ അമേരിക്കയിൽ എത്താനുളള ശ്രമമാണോ യുവതി നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യുവതിക്ക് അമേരിക്കയിൽ ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെത്തിയതിന് ശേഷം സിമ്രാൻ പുതിയ ഫോൺ കണക്ഷൻ എടുത്തതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ലന്നും പൊലീസ് പറഞ്ഞു.

ശിവസേന കൊല്ലം ജില്ലാ പ്രസിഡന്റ് ജയദേവന്‍ പിള്ള അന്തരിച്ചു

0

ശിവസേന കൊല്ലം ജില്ലാ പ്രസിഡൻ്റ് ജയദേവൻ പിള്ള (52 , ഷിബു മുതുപിലാക്കാട് ) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് മരണം.
ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് ശ്രീമംഗലത്ത് വീട്ടിൽ പരേതരായ മാധവൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുതുപിലാക്കാട് ഊക്കൻമുക്കിലുള്ള വീട്ടുവളപ്പിൽ നടക്കും.

ദമ്പതികൾ കെട്ടിപ്പിടിച്ച് കൈകളിൽ ടേപ്പ് കെട്ടി ജീവനൊടുക്കിയ നിലയിൽ ….

0

കോട്ടയം (Kottayam) : ദമ്പതികളെ ഈരാറ്റുപേട്ട പനയ്ക്കപാലത്ത് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. (The couple was found dead in a rented house in Panakkapalam, Erattupetta.) രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ പനയ്ക്കപാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേ​ഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവർക്കും സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.

വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇന്ന് രാവിലെ വിഷ്ണുവിന്റെ അമ്മ ഫോൺ വിളിച്ചിട്ട് എടുത്തില്ല. തുടർന്ന് മാതാവ് വീട്ടിലേക്ക് എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഒരേ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ…

0

ചിറ്റാർ (Chittar) : ഒരേ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. (Three men have been arrested for sexually assaulting the same girl multiple times with the promise of marriage.) മൂന്നു കേസുകളിലായാണ് 3 യുവാക്കളെ പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്.

പെൺകുട്ടി പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹം കഴിക്കുമെന്ന് വാദ്ഗാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയതിന് എടുത്ത ആദ്യ കേസിലാണ് മിഥുൻ പിടിയിലായത്. 2024 ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാൾ നിരന്തരം ലൈംഗിക പീഡനം നടത്തുകയായിരുന്നുവത്രേ.

2025 ജൂൺ 25ന് പെൺകുട്ടി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ എത്തി പീഡന വിവരം അറിയിച്ചു. തുടർന്ന് കേസ് ചിറ്റാർ പോലീസിന് കൈമാറിയത്. ഈ സമയമാണ് പ്രായപൂർത്തിയായതിന് ശേഷം വ്യത്യസ്ത കാലയളവുകളിൽ 2 പേർ കൂടി, തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് സജു പി ജോൺ, ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.

2025 ഫെബ്രുവരി 20നും ഏപ്രിൽ 30നും ഇടയിലുള്ള പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. 2025 ജൂൺ 21നും 22നും രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തിൽ വച്ചാണ് ദിപിൻ ബലം പ്രയോഗിച്ച് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് മൂവരും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ കസ്റ്റഡിയിൽ…

0

കോഴിക്കോട് (Calicut) : മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പിന്തുടർന്നു കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസ് കസ്റ്റഡിയിൽ. (The vehicle that followed the Chief Minister’s motorcade and the five people in it are in police custody.) കണ്ണൂരിൽ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം.

രാത്രി പത്ത് മണിയോടെ എലത്തൂർ എത്തുന്നതിന് മുമ്പ് ഈ വാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. പുറത്തുകടക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും കാറിലുള്ളവർ അനുസരിച്ചില്ല. ഇതേത്തുടർന്നാണ് ചുങ്കത്ത് വച്ച് പൊലീസ് വാഹനം തടയുകയും വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെയും കസ്റ്റഡിയിൽ എടുക്കുക ചെയ്തത്.

നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ ചോദ്യം ചെയ്തപ്പോൾ ഇലക്ട്രിക്ക് വർക്കുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നവരായിരുന്നു. കാറിനുള്ളിൽ നിന്ന് വാക്കിടോക്കി കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് അറിയാതെയാണ് കയറിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

യുട്യൂബ് നോക്കി പ്രസവം ; വീട്ടുകാരെ പറ്റിക്കാന്‍ വയറില്‍ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവച്ചു, പുതിയ പ്രണയം പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയ ലാബ്‌ടെക്‌നീഷ്യന്‍ അനീഷയെ കുടുക്കി

0

തൃശൂര്‍: നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം സംസ്‌കരിച്ച സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കും. ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിലും അനിഷയുടെ വീട്ടിലും ഫോറന്‍സിക് സംഘം പരിശോധന നടത്തും. മൃതദേഹം കുഴിച്ചിട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ഡിഎന്‍എ പരിശോധനയ്ക്കായി അസ്ഥികളുടെ സാമ്പിളുകള്‍ ഇന്ന് അയക്കും. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെയും വീടുകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയായത്.

അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു. അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു. ആദ്യ ഗര്‍ഭകാലത്തയിരുന്നു ഇത്. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി. ഹോര്‍മോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞത്. അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിയായിരുന്നു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച അനീഷ ഈ പരിചയം ഉപയോഗിച്ചാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ഗര്‍ഭിണിയായിരുന്ന കാലത്ത് അനീഷ വീട്ടുകാരെ പറ്റിക്കാന്‍ വയറില്‍ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവച്ചു.. രണ്ടു പ്രസവക്കാലവും മറച്ചു പിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി.

മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് നേരത്തെ അനീഷയുടെ അമ്മ പറഞ്ഞു. മകള്‍ക്ക് പിസിഒഡി ഉള്ളതാണ്. ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്‍ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അനീഷയുടെ അമ്മ പറഞ്ഞു. അമ്മയെ പിസിഒഡിയാണെന്ന് അനീഷ തെറ്റി ധരിപ്പിക്കുകയായിരുന്നു. ബവിനുമായുള്ള പ്രണയം അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു. ‘വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്’ എന്നും അമ്മ വ്യക്തമാക്കി.

2021 നവംബര്‍ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ അനീഷ ശ്വാസംമുട്ടിച്ച് കൊന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആദ്യ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 6നാണ്. കൊല നടത്തി അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയിരുന്നു. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭവിന് കൈമാറുകയായിരുന്നു. രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ആഗസ്റ്റ് 29 നാണ്.

തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം ആഗസ്റ്റ് 30 ന് അനീഷ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിന്റെ വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുത്തത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്.കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിന്‍ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ഫെയ്സ്ബുക്കിലൂടെയാണ് വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി. 2021 നവംബര്‍ ആറിനായിരുന്നു ആദ്യ പ്രസവം. യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. പ്രസവത്തോടെ കുട്ടി മരിച്ചുവെന്നും, തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാമുകനോട് പറഞ്ഞപ്പോള്‍, ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അനീഷ കുഞ്ഞിന്റെ അസ്ഥി പെറുക്കി ഭവിനെ ഏല്‍പ്പിച്ചു.

മദ്യത്തിന് അടിമയായ ഭവിനുമായി ഇടക്കാലത്ത് അനീഷ തെറ്റിപ്പിരിഞ്ഞു. ഭവിനുമായി വിവാഹബന്ധം അനീഷ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടെ അനീഷ മറ്റൊരു ഫോണ്‍ കണക്ഷന്‍ എടുക്കുകയും മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇയാളെ വിവാഹം കഴിക്കാനും അനീഷ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ ഭവിന്‍ അനീഷയുമായി വഴക്കുണ്ടാക്കി. തന്നോടൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഭവിന്റെ ആവശ്യം. കഴിഞ്ഞ രാത്രി ബന്ധം തുടരുമോയെന്ന ചോദ്യത്തിന്, താല്‍പ്പര്യമില്ലെന്ന് യുവതി മൊഴി നല്‍കി. തുടര്‍ന്ന് വിവരങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന് ഭവിന്‍ ഭീഷണി മുഴക്കി. എന്നാല്‍ യുവതിയുടെ വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് മദ്യലഹരിയില്‍ ഭവിന്‍ അസ്ഥിക്കഷണങ്ങളുമായി പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ പറയുകയായിരുന്നു.