Monday, May 19, 2025
Home Blog Page 5

ബന്ധുവീട്ടിൽ നിന്നും മടങ്ങുംവഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്…

0

അങ്കമാലി (Ankamali) : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ മരിച്ചു. (The wife died when the scooter the couple was riding was hit by a car that went out of control in the opposite direction.) പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിന്‍റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിലിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 10.50ഓടെ അത്താണി-ചെങ്ങമനാട് റോഡിൽ അത്താണി കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെ കൊടുംവളവിലായിരുന്നു അപകടം. നെടുമ്പാശ്ശേരിയിലെ ബന്ധുവീട്ടിൽ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുംവഴി വിദേശത്ത് പോകാൻ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

കുത്തനെയുള്ള വളവറിയാതെ കാർ നേരെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. അവശനിലയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മിഥില വഴിമധ്യേ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി….

0

പാലക്കാട് (Palakkad) : ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. (A leopard bit a dog and ran away from the sleeping children. Three-and-a-half-year-old Avanik is in shock after being knocked off the bed by a leopard she has only seen in pictures.) കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്.

മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.

അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.

ഉറ്റസുഹൃത്തുക്കള്‍ ഇനി ദമ്പതികള്‍, ആര്യയും ബിഗ്‌ബോസ് താരം ഡിജെ സിബിനും വിവാഹിതരാകുന്നു

0

പ്രമുഖ അവതാരകയും നടിയും ബിഗ്‌ബോസ് താരവുമായ ആര്യയും. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനും തമ്മില്‍ വിവാഹിതരാകുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ബോക്സിലെത്തിയത്.

ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ആര്യ വിശദീകരിക്കുന്നത്.

വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ -ആര്യ കുറിച്ചു.

‘ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’ -സിബിനോടായി ആര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

മത്സരത്തിനിടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിബിന്‍ ബിഗ്‌ബോസ് ഷോയ്ക്കിടിയില്‍ നിന്നും മത്സരം പൂര്‍ത്തിയാക്കാതെ പുറത്ത് പോയിരുന്നു.

തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: കൈമനത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം. ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയല്‍വാസി പറഞ്ഞു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തുടക്കത്തില്‍ ആളെ തിരിച്ചറിയാനായില്ല.

ഇവര്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ വഴക്ക് പതിവാണെന്നും ബന്ധു പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു കോസ്മെറ്റിക് ക്ലിനിക്കിനും ശസ്ത്രകിയകൾ നടത്താന്‍ അനുമതിയില്ല; ഡോക്ടർക്ക് ഗുരുതരവീഴ്ച …

0

തിരുവനന്തപുരം (Thiruvananthapuram) : അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്‌വെയർ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. (The District Medical Officer’s investigation report states that the doctor who performed the surgery made a serious error in the incident in which a female software engineer had to have nine fingers amputated after undergoing abdominal fat removal surgery.) കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എം എസ് നീതുവിന് ഹൃദയാഘാതം സംഭവിച്ചതും ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്തക്രിയയില്‍ ഡോക്ടര്‍ക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് നീതുവിനെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രക്തസമ്മര്‍ദ്ദനില താളം തെറ്റിയ നിലയില്‍ എത്തിയ നീതുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് നല്‍കിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.

സ്വര്‍ണ്ണവില ഒറ്റയടിക്ക് ഉയര്‍ന്നു, ഇന്നത്തെ വിലയറിയാം

0

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. പവന്‍ വില 880 രൂപ വര്‍ധിച്ച് 69,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ചു. ഗ്രാമിന് 7,150 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 107 രൂപയാണ്.

ഇന്നത്തെ നക്ഷത്രഫലം

0

മേയ് 16, 2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്കു സാധ്യത.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ബിസിനസിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, കലഹം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം, അലച്ചിൽ ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ചെലവ്, അലച്ചിൽ, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ഉത്സാഹം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

ജി. സുധാകരന് കുരുക്ക്; തപാൽ വോട്ട് വിവാദത്തിൽ കേസെടുക്കാൻ ഉത്തരവ്…

0

തിരുവനന്തപുരം (Thiruvananthapuram) : തപാൽ വോട്ടുകൾ തിരുത്തിയെന്ന വിവാദ വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരൻ നിയമനടപടിയിലേക്ക്. (Former minister G Sudhakaran faces legal action over controversial revelation that postal votes were tampered with.) സുധാകരന്റെ പ്രസ്താവനയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.

വിശദമായ അന്വേഷണം നടത്താനാണ് നിർദ്ദേശം. അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. സുധാകരന്റെ വെളിപ്പെടുത്തലിൽ തുടർ നടപടികൾക്കായി നിയമവശം പരിശോധിക്കുകയാണെന്നും ഇത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദ്ദേശം വന്നിരിക്കുന്നത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന് വിനയായിരിക്കുന്നത്.

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു…

0

കൽപ്പറ്റ (Kalpatta) : വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നു വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. (A young woman tourist died after a tent collapsed at a resort in Meppadi, Wayanad.) കോഴിക്കോട് സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിൽ പ്രവർത്തിക്കുന്ന 900 വാഗമൺ എന്ന റിസോർട്ടിലാണ് അപകടം സംഭവിച്ചത്.

മരത്തടിയും പുല്ലും ഉപയോഗിച്ച് നിർമ്മിച്ച ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവധിക്കാലം ആയതിനാൽ നിരവധി പേരാണ് വയനാട്ടിൽ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉൾപ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

യുവ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ജാമ്യാപേക്ഷയുമായി സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലി ദാസ്

0

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മര്‍ദിച്ചശേഷം ഒളിവില്‍ പോയ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം ബെയ്ലിന്‍ ദാസിനെ പിടികൂടാന്‍ പോലീസിനായിട്ടല്ല. ബെയ്ലിനായി നാല് സംഘങ്ങളായാണ് പോലീസ് അന്വേഷണം. ബെയ്ലിന്‍ ദാസ് കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

യുവതിയെ ഓഫീസിനുള്ളില്‍ അടിച്ചു വീഴ്ത്തിയെന്നും പരാതിയുണ്ട്. വഞ്ചിയൂര്‍ കോടതിക്കു സമീപമുള്ള ബെയ്ലിന്‍ ദാസിന്റെ ഓഫീസിലായിരുന്നു സംഭവം.