Thursday, July 3, 2025
Home Blog Page 3

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി, ശിക്ഷാവിധിയും മരവിപ്പിച്ചു

0

ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി മരവിപ്പിച്ചു. കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.

2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എഎംവിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 2021 ജൂൺ 2ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുകയും കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കുറഞ്ഞത് കുതിക്കാന്‍, സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നു, ഇന്നത്തെ വിലയറിയാം

0

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഗ്രാമിന് 45 രൂപയാണ് സ്വര്‍ണം ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാമിന് ഇന്നത്തെ നിരക്ക് 9,065 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 360 രൂപ ഉയര്‍ന്ന് 72,520ലെത്തി. കനംകുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി. ഗ്രാമിന് 7,435 രൂപയിലാണ് വില. വെള്ളിവില 115 രൂപയില്‍ നിന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,520 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 82,218 രൂപയാകും.

വിവാഹ സീസണ്‍ വരുന്നതിനാല്‍ സ്വര്‍ണ്ണവില ഉയരുമെന്ന പേടിയില്‍ ജ്വല്ലറികളില്‍ ബുക്കിംഗ് കൂടിയിട്ടുണ്ട്.

രാജ്യത്തെ വിവിധയിടങ്ങളിലെ ബോംബ് സ്ഫോടനക്കേസിലെ പ്രതി, എല്‍കെ അദ്വാനിയെ വധിക്കാന്‍ ശ്രമം; 30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ കൊടുംഭീകരന്‍ അബുബക്കര്‍ സിദ്ദിഖ് പിടിയിലായി

രാജ്യത്തെ വിവിധയിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുകയും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലയാളിയായ കൊടുംഭീകരന്‍ അബുബക്കര്‍ സിദ്ദിഖ് പിടിയില്‍.

കാസര്‍ഗോഡ് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്ഫോടനക്കേസുകളില്‍ പ്രതിയാണ്. 1995 മുതല്‍ അന്വേഷണസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞിരുന്നത്. എന്‍ഐഎ ഉള്‍പ്പെടെ വര്‍ഷങ്ങളായി ഇയാളെ തെരയുകയായിരുന്നു. മുഹമ്മദ് അലി തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയാണ്. യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെയും അറിയപ്പെടുന്ന ഇയാള്‍1999ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ സ്ഫോടന പരമ്ബരകളിലെ പ്രതിയാണ്.

മുപ്പതു വര്‍ഷത്തോളമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നടന്നിരുന്ന അബുബക്കര്‍ സിദ്ദിഖിനെയും ഉറ്റ അനുയായി മന്‍സൂര്‍ എന്ന മുഹമ്മദ് അലിയെയും ആന്ധ്രപ്രദേശിലെ അണ്ണാമയ്യ ജില്ലയില്‍ നിന്നാണ് തമിഴ്‌നാട് പോലീസിലെ ഭീകരവിരുദ്ധസ്‌ക്വാഡ് പിടികൂടിയത്. രണ്ട് ഭീകരരുടെയും തലയ്ക്ക് അഞ്ചുലക്ഷം രൂപ വീതം വിലയിട്ടിരുന്നു.

1995ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്സല്‍ ബോംബ് സ്ഫോടനം. 1999ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍ ഉള്‍പ്പെടെ ഏഴ് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനപരന്പര, പിന്നാലെ ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്ഫോടനം.

സൂപ്പര്‍ താരം മമ്മൂട്ടിയുടെ ജീവിതം ഇനി പാഠ്യവിഷയം; മഹാരാജാസ് കോളജിലെ സിലബസില്‍ ഉള്‍പ്പെടുത്തി

0

മലയാളത്തിന്റെ അഭിമാനമായ സൂപ്പര്‍ താരം മമ്മൂട്ടി മഹാരാജാസ് കോളജിന്റെ സിലബസില്‍ി. രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥികളുടെ മലയാളസിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാകുക. പൂര്‍വ്വ വിദ്യാര്‍ഥിയായ ദാക്ഷായണി വേലായുധന്റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ജീവചരിത്രവും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളുമാണ് സിലബസില്‍ ഉള്ളത്. സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ മമ്മൂട്ടിയെക്കുറിച്ചുള്ള ഭാഗം. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗവും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ദാക്ഷായണി വേലായുധനെക്കുറിച്ചുള്ള ഭാഗം.

ചലച്ചിത്ര താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മധു, മോഹന്‍ലാല്‍, ജയന്‍, ഷീല, ശാരദ തുടങ്ങിയവരും അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മരാജന്‍ ഉള്‍പ്പടെയുള്ള സംവിധായകരും സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറില്‍ ഉള്‍പ്പെടുന്നുണ്ട്.

26 കാരി അദ്ധ്യാപികയ്ക്ക് പതിനാറുകാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം; അധ്യാപികയ്ക്ക് പതിനഞ്ച് വര്‍ഷം ജയില്‍ ശിക്ഷ…

0

26 കാരിയായ അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്തിനെതിനാൽ കുറ്റക്കാരിയെന്ന് കോടതി. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റം അധ്യാപിക ചെയ്തുവെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്​ലീന്‍ സാന്‍​റൊമാന്‍ കുറ്റക്കാരിയെന്നാണ് കോടതി കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്​സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്നപ്പോഴാണ് ജോസ്​ലീന്‍ വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും ഒരു അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെ ലംഘനം കൂടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപികയെന്ന അധികാര പദവി ചൂഷണം ചെയ്യുകയാണ് ജോസ്​ലീന്‍ ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അധ്യാപികയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സമാധാനവുമായും പഠിക്കാനുള്ള ചുറ്റുപാട് സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അതിന് തടസമായി ഉണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തടയുക തന്നെ വേണമെന്നാണ് നിലപാടെന്നും സ്കൂള്‍ അധികൃതരും പ്രതികരിച്ചു. വിവരം അറിഞ്ഞയുടന്‍ തന്നെ അധ്യാപികയെ പുറത്താക്കിയിരുന്നുവെന്നും വിദ്യാര്‍ഥിക്ക് മതിയായ നിയമസഹായമെല്ലാം നല്‍കിയിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.

കുഞ്ഞിന്റെ കളിപ്പാട്ട കാറിനുള്ളിൽ കൂറ്റൻ രാജവെമ്പാല….

0

കണ്ണൂര്‍ (Kannoor) : കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ കുട്ടിയുടെ കളിപ്പാട്ടത്തിനിടയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. (A king cobra was caught among a child’s toys in Cheruvancherry, Kannur.) ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

കുട്ടി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയില്‍ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.

കണ്ണവം വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്. വീടിന് ഉള്ളില്‍ കിടന്ന ഇലക്ട്രിക് ടോയ് കാറിനുള്ളിലാണ് രാജവെമ്പാല ഒളിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം നാളെ മുതൽ ആരംഭിക്കും…

0

വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ( ജൂലൈ 2 ) മുതൽ എട്ട് ദിവസങ്ങളിൽ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. (Prime Minister Narendra Modi will visit five countries over eight days starting tomorrow (July 2) for his foreign visit.) നാളെ ഘാനയിലേക്കാണ് ആദ്യസന്ദർശനം.

ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ആഗോള ദക്ഷിണേന്ത്യയിലെ നിരവധി പ്രധാന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വികസിപ്പിക്കുന്നതിനുമായാണ് പ്രധാനമന്ത്രി നാളെ മുതൽ രാഷ്ട്ര പര്യടനം ആരംഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്.

ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ പ്രധാനമന്ത്രിയുടെ പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ , നമീബിയ തുടങ്ങിയ രാജ്യങ്ങൾ മോദി സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

പ്രധാനമന്ത്രി എന്ന നിലയിൽ മോദി നടത്തുന്ന രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. 2016-ൽ ആയിരുന്നു അവസാനത്തെ വിദേശ യാത്ര. അന്ന് അദ്ദേഹം അമേരിക്ക, മെക്സിക്കോ, സ്വിറ്റ്സർലൻഡ്, അഫ്ഗാനിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 2015 ജൂലൈയിൽ മോദി എട്ട് ദിവസത്തെ ആറ് രാഷ്ട്ര യാത്ര നടത്തി, അന്ന് അദ്ദേഹം റഷ്യയും അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും സന്ദർശിച്ചു.

സ്വർണവിലയിൽ വീണ്ടും വർധനവ്: 72,000 കടന്നു…

0

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. (Gold prices increase in the state. The increase in gold prices has come after a gap.) ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 72,000 കടന്നു. കഴിഞ്ഞ മാസം 26 തീയതിയായിരുന്നു അവസാനമായി 72000-ത്തിൽ സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 840 രൂപയാണ് ഇതോടെ പവന് 72160 രൂപയായി. ​ഗ്രാമിന് 105 രൂപ കൂടി 9020 രൂപയായി.

കഴിഞ്ഞ ദിവസമാണ് ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞ് 71,320 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. ഇതോടെ സ്വർണ വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചവർക്കിടയിലേക്കാണ് സ്വർണ വില കുതിച്ചത്.

ജൂൺ മാസത്തിലെ സ്വർണവിലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നില്ലെങ്കിലും ഇടയ്ക്കുണ്ടായ ചെറിയ ഇടിവ് ആഭരണപ്രേമികൾക്ക് ആശ്വാസമായി. ജൂൺ പകുതിയോടെ 75000-ത്തിന്റെ അടുത്തെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്നലെ വരെ 71000-ത്തിലായിരുന്നു സ്വർണ വ്യാപാരം പുരോ​ഗമിച്ചത്. അതേസമയം സ്വർണവിലയിൽ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3277 ഡോളർ വരെ വില താഴ്ന്നതോടെയാണ് വില കുറയാൻ സാധ്യത.

പല്ല് ക്ലീൻ ചെയ്യാൻ എത്തിയ സ്ത്രീയുടെ കവിൾ തുളച്ച ദന്ത ഡോക്ടർക്കെതിരെ കൂടുതൽ കുറ്റങ്ങൾ……

0

ഓക്ക്​ലൻഡ് (Okland) : പല്ലിലെ അഴുക്ക് നീക്കുന്നതിനിടെ സ്ത്രീയുടെ കവിൾ എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ച് ഇന്ത്യൻ വംശജനായ ഡോക്ടർ. (An Indian-origin doctor pierced a woman’s cheek with an Airflow polisher while removing dirt from her teeth.) ചികിത്സയ്ക്ക് മുൻപ് രോഗിയിൽ നിന്ന് ആവശ്യമായ സമ്മത പത്രം വാങ്ങാതെ ചികിത്സിച്ചതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ഇന്ത്യൻ വംശജനായ ദന്ത ഡോക്ട‍ർ ഭരത് രാജാ സുബ്രമണി എന്ന ബാരി നേരിടുന്നത്. ഒക്ടോബ‍ർ 2017നും ഒക്ടോബർ 2018നും ഇടയിലായി 11 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് 39 കുറ്റങ്ങളാണ് ന്യൂസിലാൻഡിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.

ഡോക്ട‍‍ർക്കെതിരെ കുറ്റങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെട്ടതായി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ കഴിഞ്ഞ ദിവസം വിശമാക്കി. 2023ൽ ട്രൈബ്യൂണൽ 12,839,305 രൂപ പിഴയും മൂന്ന് വ‍ർഷത്തേക്ക് ഭരത് രാജാ സുബ്രമണിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. അമിതമായി പണം വാങ്ങിയതും അനാവശ്യമായ ചികിത്സ നൽകിയെന്നതും അടക്കമുള്ള കുറ്റങ്ങളാണ് നിലവിൽ ഭരത് രാജാ സുബ്രമണിക്കെതിരെ തെളിഞ്ഞത്. പല്ല് വൃത്തിയാക്കാനെത്തിയ സ്ത്രീയുടെ കവിൾ ഭരത് രാജാ സുബ്രമണി എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ചതായാണ് തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവനയിൽ ഡെപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ വനീസ് കാൾഡ്വെൽ വിശദമാക്കിയത്.

മൂന്ന് രോഗികൾക്ക് കൂടി നൽകിയ ദന്തൽ സേവനങ്ങളിൽ സുബ്രമണി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി സർവീസസ് കൺസ്യൂമേഴ്സ് കോഡ് ലംഘിച്ചതായി ഡപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് രോഗികൾക്കും ഭരത് രാജാ സുബ്രമണി ഔപചാരികമായി ക്ഷമാപണം എഴുതി നൽകണമെന്നും ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.