Tuesday, April 22, 2025
Home Blog Page 27

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം വിദ്യാഭ്യാസ വകുപ്പ് തുടർ നടപടിക്കൊരുങ്ങുന്നു…

0

കോഴിക്കോട് (Calicut) : കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. (The Education Department has announced that it will investigate the impersonation incident that occurred during the Plus One Improvement Examination in Nadapuram, Kozhikode.) പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകും.

ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. കടമേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം ബിരുദ വിദ്യാർത്ഥിയായ ഇസ്മയിൽ എത്തി പരീക്ഷയെഴുതുകയായിരുന്നു. പരീ​ക്ഷ നടക്കുന്നതിനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം വ്യക്തമായത്. ആൾമാറാട്ടം നടത്തിയ ഇസ്മയിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇപ്പോൾ പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്ക് നേരെയും അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. ജൂവനൈൽ ജസ്റ്റീസ് ബോർഡിനാണ് റിപ്പോർട്ട് നൽകുക. വിദ്യാർത്ഥിക്കെതിരെ വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തും. ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. വിദ്യാർത്ഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിയും ആൾമാറാട്ടം നടത്തിയ ആളും താമസിക്കുന്നത് ഒരേ ഹോസ്റ്റലിലാണ്. ഇരുവരും പഠിക്കുന്നതും ഒരേ സ്ഥാപനത്തിലാണ്.

എമ്പുരാൻ: സൈബര്‍ ആക്രമണത്തില്‍ മോഹൻലാലിനെതിരായി ഉണ്ടായ വിവാദത്തിൽ ഉടൻ നടപടി – ഡിജിപി

എമ്പുരാൻ മോഹൻലാല്‍ നായകനായെത്തിയ ചിത്രമാണ്. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് സുഭാഷ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി.

അതിനിടെ എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും.

എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധാനം നിര്‍വഹിച്ചത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് നിര്‍ണായക കഥാപാത്രമായി മോഹൻലാല്‍ ചിത്രം എമ്പുരാനില്‍ ഉണ്ട്. ആഗോളതലത്തില്‍ മോഹൻലാലിന്റെ എമ്പുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ആൻഡ്രിയ, ജെറോം, കിഷോര്‍,സുകുന്ദ്,നിഖാത് ഖാൻ, സാനിയ ഇയ്യപ്പൻ, ഫാസില്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ എമ്പുരാനില്‍ കഥാപാത്രങ്ങളായി ഉണ്ട്.

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ

0

കൊച്ചി (Kochi) : ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. (SI suspended in Aluva for stealing money from the wallet of a man who died after being hit by a train) ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.

ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


                

‘വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും’; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ല – കോൺഗ്രസ്

0

കോൺഗ്രസ് വഖഫ് ബില്ലിനെ എതിർക്കുക തന്നെ ചെയ്യും. കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (Congress will definitely oppose the Waqf Bill. Party sources make it clear that the KCBC’s stance is unacceptable.) വോട്ടെടുപ്പ് ആവശ്യപ്പെടണോ എന്ന് ചൊവ്വാഴ്ച തീരുമാനിക്കും. ബില്ല് വരുമെന്ന് ഉറപ്പായാൽ സഖ്യകക്ഷികളുമായി ആലോചിക്കും. ആവശ്യമെങ്കിൽ കെസിബിസിയോട് സംസാരിക്കാനാണ് കോൺഗ്രസ് തീരുമാനം.

വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റിൽ ചർച്ചയ്ക്കു വരുമ്പോൾ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ രംഗത്ത് വന്നിരുന്നു. ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ ആവശ്യപ്പെട്ടു.

കേരളത്തിലെ എംപിമാർക്ക് മുന്നിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ വഖഫ് ബിൽ സഭയിൽ പാസാക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ സജീവമാക്കിയ സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം. മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർ വാദം ഉന്നയിക്കത്തക്കവിധം വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

ചെറുമകള്‍ കുളത്തില്‍ വീണു; രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു…

0

പാലക്കാട് (Palakkad) : പാലക്കാട് ചിറ്റൂരില്‍ നായ ആക്രമിക്കാന്‍ വരുന്നതിനിടെ കുളത്തില്‍ വീണ ചെറുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. (A grandmother drowned while trying to save her granddaughter who fell into a pond while being attacked by a dog in Chittoor, Palakkad.) നായ ആക്രമിക്കാന്‍ വരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തില്‍ വീണത്. വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആടിനെ മേയ്ക്കാന്‍ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോള്‍ പേരക്കുട്ടി ഷിഫാനയുടെ നേര്‍ക്ക് പാഞ്ഞെടുത്ത നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷപ്പെടുത്താന്‍ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തില്‍ അകപ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. നബീസയെ കുളത്തില്‍ നിന്നും പുറത്തെടുത്ത് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊച്ചുമകള്‍ ഷിഫാന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജീവ് ചന്ദ്രശേഖർ എമ്പുരാൻ കാണില്ല; ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശ…

തിരുവനന്തപുരം (Thiruvananthapuram) : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫറിന്‍റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്.

മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്നാണ് മനസിലാകുന്നത്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എമ്പുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആൺ സുഹൃത്ത് ഒളിവിൽ, ഇയാൾക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്ന് സുഹൃത്തുക്കൾ

0

പത്തനംതിട്ട (Pathanamthitta) : ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ ​അന്വേഷണവുമായി പൊലീസ്. (The police are investigating a young man from Malappuram in the death of IB officer Megha.) മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

ആണ്‍ സുഹൃത്ത് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് സാമ്പത്തികമായി മകളെ ചൂഷണം ചെയ്തുവെന്ന് പിതാവ് പറഞ്ഞു. മാസം തോറും കിട്ടുന്ന ശമ്പളം പൂർണമായും മകൾ അയാൾക്ക് നൽകി. പൊലീസിലേക്ക് തെളിവുകൾ കൈമാറിയതോടെ മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് ഒളിവിൽ പോവുകയായിരുന്നു.

സുകാന്തിന് വേറെയും ബന്ധങ്ങൾ ഉള്ളതായി സുഹൃത്തുക്കൾ ഐബിയോട് പറഞ്ഞിട്ടുണ്ട്. ഐബിയും പൊലീസും ശക്തമായി നടപടി എടുക്കണം. ഐബിയിലെ ജോലിയിൽ നിന്ന് സുകന്തിനെ പുറത്താക്കണം. അവസാനമായി മകൾ സംസാരിച്ചതും അയാളോടാണ്. മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന ഉൾപ്പടെ പൂർത്തിയാകുമ്പോൾ ഇതെല്ലാം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.

മോദി പ്രധാനമന്ത്രിയായശേഷം ആദ്യമായി ആർ എസ് എസ് ആസ്ഥാനത്ത് …

0

മുംബൈ (Mumbai) : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. (Prime Minister Narendra Modi will visit the RSS headquarters in Nagpur today.) പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്.

രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു.

ആർഎസ്എസ് സ്ഥാപകൻ ​ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ ശേഷം പ്രധാനമന്ത്രി പങ്കെടുക്കും.

പിന്നീട് ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിനാൽ വേണ്ടിയാണ് മോദിയുടെ സന്ദർശനം എന്ന് വിലയിരുത്തപ്പെടുന്നു. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഒക്ടോബറിലാണ് തുടങ്ങുന്നത്.

എംപുരാന്‍ റീ എഡിറ്റിങ് പതിപ്പ് എത്താന്‍ ദിവസങ്ങള്‍ മാത്രം; വെട്ടിമാറ്റലിന് മുമ്പേ ജനത്തിരക്ക്…

തിരുവനന്തപുരം (Thiruvananthapuram) : മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ എംപുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും. (The re-edited version of the Mohanlal-Prithviraj movie Empuraan will hit theaters on Thursday.) ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും.

അതേസമയം, റീ എഡിറ്റിംഗിന് മുമ്പ് ചിത്രം കാണാന്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ പിന്തുണച്ച് എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

മ്യാന്‍മർ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

0

ബാങ്കോക്ക് (Banckok) : മ്യാന്‍മർ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. (The death toll in the Myanmar earthquake has reached 1644. 3408 people were injured. It is reported that 139 people are trapped under the rubble of buildings.) റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ മ്യാന്‍മാറിന് സഹായമെത്തിച്ചു . ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.