Tuesday, April 22, 2025
Home Blog Page 25

ഭാര്യ ആടിപ്പാടി ഡാൻസ് കളിച്ചതിന് പിന്നാലെ ഭർത്താവിന് ‘സസ്പെൻഷൻ’…

0

ചണ്ഡീഗഡ് (Chandigatt) : സീബ്രാ ക്രോസിംഗിൽ ഭാര്യ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ സീനിയർ കോൺസ്റ്റബിളായ ഭർത്താവിന് സസ്പെൻഷൻ. (Senior constable husband suspended after video of wife dancing at zebra crossing goes viral.) സെക്ടർ 20 ഗുരുദ്വാര ചൗക്കിലെ സീബ്രാ ക്രോസിംഗിൽ ഭാര്യ ജ്യോതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ചണ്ഡീഗഢ് പൊലീസിലെ സീനിയർ കോൺസ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

മാർച്ച് 20 ന് വൈകുന്നേരം 4:30 ഓടെയാണ് സംഭവം. ജ്യോതിയുടെ നൃത്തം ഗതാഗത തടസ്സമുണ്ടാക്കുകയും വിവാദത്തിന് കാരണമാവുകയും ചെയ്തു. സെക്ടർ 32 ലെ ക്ഷേത്രം സന്ദർശിച്ച ശേഷം ജ്യോതി, സഹോദരി പൂജയുടെ സഹായത്തോടെയാണ് നൃത്ത വീഡിയോ ചിത്രീകരിച്ചത്. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് ശ്രദ്ധിക്കാതെ ജ്യോതി ഒരു ജനപ്രിയ ഹരിയാൻവി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായത്.

വീഡിയോ വൈറലായതിന് ശേഷം ഹെഡ് കോൺസ്റ്റബിൾ ജസ്ബീർ ചണ്ഡീഗഢിലെ സെക്ടർ 34 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സെക്ടർ 20 ലെ ഗുരുദ്വാര ചൗക്കിലും സെക്ടർ 17 ലെ പൊലീസ് സ്റ്റേഷനിലും സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എഎസ്ഐ ബൽജിത് സിംഗ് നേതൃത്വം നൽകുന്ന ഒരു സംഘം അവലോകനം ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു സുരക്ഷ അപകടത്തിലാക്കുകയും ചെയ്തതിന് സ്ത്രീകൾക്കെതിരെ ബിഎൻഎസ് 125, 292, 3(5) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വീഡിയോ അജയ് കുണ്ടുവിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് അപ്‌ലോഡ് ചെയ്തിരുന്നത്. ഇതോടെയാണ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചത്. ജ്യോതിക്കും പൂജയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ അജയ് കുണ്ടുവിനെ സസ്‌പെൻഡ് ചെയ്തതിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. ഗതാഗത തടസ്സം ഉണ്ടാക്കിയത് ഭാര്യയായതിനാൽ, ഭാര്യയുടെ പ്രവൃത്തികൾക്ക് കോൺസ്റ്റബിൾ ഉത്തരവാദിയാകേണ്ടതില്ലെന്ന് പലരും വാദം ഉയർത്തുന്നുണ്ട്.

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

ന്യൂഡൽഹി (Newdelhi) : മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. (Union Minister and actor Suresh Gopi has responded to the controversies surrounding the Mohanlal-Prithviraj film Empuraan.) ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, വഖഫ് ഭേദഗതി ബില്ലിലും സുരേഷ് ഗോപി തന്‍റെ അഭിപ്രായം വ്യക്തമാക്കി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. രാജ്യത്തിനും പൗരന്മാർക്കും ഗുണകരമായതെന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്നാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടേ അവഗണിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാർലമെൻ്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മതസൗഹാർദ്ദം തകർക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് ജെപിസി നടപടികൾ പൂർത്തിയാക്കിയതെന്ന് സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് പറഞ്ഞു.

ഇതിനിടെ, എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

അച്ഛനെയും സഹോദരനെയും മർദിക്കുന്നതു കണ്ടു ഒമ്പതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ…

0

പത്തനംതിട്ട (Pathanamthitta) : വലഞ്ചുഴിയിൽ ഇന്നലെ രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി പേടിച്ച് ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവാവ് സംഭവ സ്ഥലത്തുവെച്ച് പെൺകുട്ടിയുടെ പേരിൽ അച്ഛനും സഹോദരനുമായി വഴക്കുണ്ടായി. അച്ഛനെ മർദ്ദിക്കുന്നതു കണ്ട് മനംനൊന്ത് പെൺകുട്ടി ചാടുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കഴിഞ്ഞ രാത്രി തന്നെ കേസെടുത്തിരുന്നു.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വലഞ്ചുഴി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ഉത്സവം കാണാൻ എത്തിയ അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. എഫ്.ഐ.ആറിൽ യുവാവിന്‍റെ പേര് പറയുന്നില്ലെങ്കിലും പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 23കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ പ്രേരണക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിനു സമീപത്തെ പാലത്തിൽ അച്ഛനമ്മമാരോട് സംസാരിച്ചു നിൽക്കേ പെൺകുട്ടി അച്ചൻകോവിലാറ്റിലേക്ക് ചാടുക‍യായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൂടെയുണ്ടായിരുന്ന അച്ഛനും ബന്ധുവും ഉടനെ ചാടി തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാത്രി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

കൊച്ചി (Kochi) : നിർമാതാവ് ആന്റണി പെരുമ്പാവൂർ എമ്പുരാന്റെ വിവാദത്തിൽ പ്രതികരിച്ചു. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നില്ല. (Producer Antony Perumbavoor responded to the Empuran controversy. He never singled out Prithviraj.) തങ്ങൾക്ക് എല്ലാവർക്കും സിനിമയെക്കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മാറ്റം വരുത്തിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

‘പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട ആവശ്യമില്ല. സിനിമയുടെ മുഴുവൻ കഥയും എനിക്കും മോഹൻലാലിനും അറിയാമായിരുന്നു. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ല. റീ എഡിറ്റിംഗ് സമ്മർദ്ദം കാരണമല്ല. മാറ്റം വരുത്തിയത് കൂട്ടായ തീരുമാനമാണ്. മുരളി ഗോപിക്ക് അതൃപ്തിയില്ല. അദ്ദേഹവുമായി സംസാരിക്കും. വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. നമ്മൾ സമൂഹത്തിലാണല്ലോ ജീവിക്കുന്നത്. എല്ലാ പോസിറ്റീവായി എടുക്കണം. സിനിമയെ സിനിമയായി കാണണം. എമ്പുരാനിൽ വളരെ ചെറിയ മാറ്റമാണ് വരുത്തിയത്’,- ആന്റണി പെരുമ്പാവൂർ പറഞ്ഞു.

വി​വാ​ദം​ ​പു​ക​യു​ന്ന​ ​എ​മ്പു​രാ​ൻ​ ​സി​നി​മ​യു​ടെ​ ​മൂന്ന് മി​നി​ട്ട് കട്ട് ചെയ്ത ന്യൂ​ ​എ​ഡി​റ്റ​ഡ് ​പ​തി​പ്പ് ​ഇ​ന്ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​എ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​എ​ല്ലാ​ ​സ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ന​വും​ ​പൂ​ർ​ത്തി​യാ​ക്കി​ ​മാ​സ്റ്റ​ർ​ ​പ്രി​ന്റി​ലേ​ക്കെ​ത്താ​ൻ​ ​വൈ​കി. ഞാ​യ​റാ​ഴ്ച​ ​യോ​ഗം​ ​ചേ​ർ​ന്ന​ ​സെ​ൻ​സ​ർ​ ​ബോ​‌​ർ​ഡി​നു​ ​മു​ന്നി​ൽ​ ​വീ​ണ്ടും​ ​എ​ഡി​റ്റ് ​ചെ​യ്ത​ ​പ്രി​ന്റ് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​തു​ട​ർ​ച്ച​ ​കി​ട്ടു​ന്ന​തി​നാ​യി​ ​ഡ​ബ്ബിം​ഗ് ​ഉ​ൾ​പ്പെ​ടെ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നു.​ ​ബാ​ബ​ ​ബ​ജ്രം​ഗി​ ​എ​ന്ന​ ​വി​ല്ല​ന്റെ​ ​പേ​ര് ​മാ​റ്റി​യി​ട്ടു​ണ്ട്.​ 18​ ​ഇ​ട​ത്താ​ണ് ​ഈ​ ​പേ​ര് ​പ​റ​യു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ര​ണ്ട് ​പ്രാവ​ശ്യം​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​വീ​ണ്ടും​ ​ഡ​ബ്ബ് ​ചെ​യ്യേ​ണ്ടി​വ​ന്നു.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ച 18 കാരന്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

0

വയനാട് (Wayanad) : യുവാവിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. (A young man was found hanging at the Kalpetta police station.) അമ്പല വയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മാർച്ച് 26ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വേഷണണത്തിൽ പെൺകുട്ടിയെ കോഴിക്കോട് നിന്നും കണ്ടെത്തി. ഈ സമയം കുട്ടിയോടൊപ്പം ഗോകുലും ഉണ്ടായിരുന്നു. ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ പൊലീസ് വീട്ടുകാർക്കൊപ്പം വിട്ടു.

ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഇതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയി. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജപ്തി നീട്ടിവയ്ക്കാൻ ബാങ്ക് തയാറായില്ല, ഒടുവിൽ ആത്മഹത്യ…

0

അമ്പലപ്പുഴ (Ambalappuzha) : ബാങ്ക് ജപ്‌തി ചെയ്ത വീടിനു പിന്നിൽ വീട്ടുടമയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. (The initial conclusion is that the homeowner’s son was found dead behind a bank-foreclosed house, which was a suicide.) പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാലിനെ (38) ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭുലാൽ കെട്ടിട നിർമാണത്തൊഴിലാളി ആയിരുന്നു.

വീട് നിർമാണത്തിനായാണ് കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തത്. ജോലിയ്ക്കിടെ പ്രഭുലാൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു നട്ടെല്ലിനു ക്ഷതമേറ്റ് ചികിത്സയിലായതോടെ 3 വർഷമായി വായ്പ തിരിച്ചടവ് മുടങ്ങി. മുതലും പലിശയുമടക്കം ബാധ്യത 6 ലക്ഷം രൂപയ്ക്കു മുകളിലായി. മാർച്ച് 24ന് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തു. ഒരാഴ്ചയായി അനിലനും ഉഷയും പ്രഭുലാലും ബന്ധുവീട്ടിലായിരുന്നു താമസം.

ജപ്തി നടപടി നീട്ടിവയ്ക്കണമെന്ന് പ്രഭുലാൽ ബാങ്ക് ശാഖയിൽ എത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രഭുലാലിന്റെ മരണവിവരം അറിഞ്ഞശേഷം, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പൂട്ട് പൊളിച്ച് മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളിൽ കയറ്റി.

പൊലീസിൽ പരാതി നൽകുമെന്ന് പ്രഭുലാലിന്റെ പിതാവ് അനിലൻ പറഞ്ഞു. പുന്നപ്ര വയലാർ സമരസേനാനി വട്ടത്തറ ഗംഗാധരന്റെ ചെറുമകനാണ് പ്രഭുലാ‍ൽ. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.

എമ്പുരാനില്‍ പുതിയ വിവാദം, തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

കട്ടപ്പന (Cuttappana) : എമ്പുരാൻ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. (Protests against the movie Empuraan in Tamil Nadu as well.) മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തമിഴ്നാട് കമ്പത്തെ ഗോകുലം ചിറ്റ്സ് ശാഖയ്ക്കു മുന്നിൽ നാളെ ഉപരോധസമരം നടത്തുമെന്നു കോ ഓർഡിനേറ്റർ അൻവർ ബാലസിങ്കം അറിയിച്ചു.

സിനിമയിൽ ചില രംഗങ്ങളിൽ മുല്ലപ്പെരിയാറിനെ അധിക്ഷേപിക്കുന്നുണ്ട് എന്നും കരാർ പ്രകാരം തമിഴ്നാടിനുള്ള താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ചിത്രീകരിച്ചെന്നുമാണ് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘത്തിന്റെ വാദം. അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. എമ്പുരാൻ ബഹിഷ്കരിക്കാനും സംഘടന ആഹ്വാനം ചെയ്‌തു. ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് എമ്പുരാൻ.

എമ്പുരാനെതിരെ പ്രതിഷേധം പടരുകയാണെങ്കിലും വിഷയത്തിൽ ഇതുവരെ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് മോഹൻലാൽ പങ്കുവച്ച ഖേദപ്രകടനക്കുറിപ്പ് പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചിരുന്നു. മുരളി ഗോപി ഇതിൽ പങ്കുചേർന്നിട്ടില്ല. വിവാദത്തെക്കുറിച്ച് മൗനം പാലിക്കുമെന്നും എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖാനിക്കാനുള്ള അവകാശമുണ്ടെന്നും അവർ പോരടിക്കട്ടേയെന്നുമായിരുന്നു 2 ദിവസം മുൻപ് അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.

സിനിമയ്ക്കും പൃഥ്വിരാജിനും പിന്തുണയുമായി എഴുത്തുകാരി സാറാ ജോസഫ്, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി തുടങ്ങിയവർ രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഭാര്യയ്ക്കൊപ്പം ഇന്നലെ വൈകിട്ട് സിനിമ കണ്ടു.

എന്റെ കണ്‍മുന്നില്‍ വളര്‍ന്ന മക്കളാണ് സീരിയല്‍ സെറ്റില്‍;ഉപ്പും മുളകും സീരിയിലിലെ ലൈംഗികാതിക്രമ പരാതിയില്‍ ബിജുസോപാനം

നടൻ ബിജു സോപാനം തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിക്കുന്നു. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ‌ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തി എന്നും മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജു സോപാനം പറയുന്നു.

ആ സീരിയൽ സെറ്റിൽ ചെറിയ രീതിയിൽ ഒരു കോക്കസ് ഉണ്ടെന്നും വലിയ രീതിയിലുള്ള ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു സോപാനം അഭിമുഖത്തിൽ പറയുന്നു. തന്നെ അകത്താക്കും എന്ന കാര്യം പലരിൽ നിന്നും കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ”ലൈംഗികാത്രികമത്തോടൊപ്പം അതെല്ലാം വീഡിയോയില്‍ പകർത്തി എന്നുള്ളതാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തില്‍ ഇന്നസെന്റ് ചേട്ടന്‍ നില്‍ക്കുന്നത് പോലെ ഞാൻ കൈയും കെട്ടി നില്‍ക്കാൻ കാരണം ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യമാണ്”, എന്ന് ബിജു സോപാനം പറഞ്ഞു.

”എന്റെ കൺമുന്നിൽ വളർന്ന മക്കളാണ് ആ സീരിയൽ സെറ്റിൽ. അവരെ ചേർത്തുപോലും വാർത്തകൾ വന്നു. ഇതെല്ലാം കണ്ട് ഈ കേസ് കൊടുത്തയാൾ വെറുതേ ഇരിക്കുകയാണ്. അവർ‌ക്കൊന്നും പ്രതികരിക്കാൻ പറ്റില്ല. അവർ നിസഹായരാണ്. ആരും സഹതപിക്കണ്ട. ഇക്കാര്യത്തിൽ നിയമത്തിന്റെ സഹായമാണ് വേണ്ടത്. തെറ്റു ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷെ കോടതിയില്‍ തെളിയിക്കപ്പെട്ടാലേ എല്ലാവരും വിശ്വസിക്കൂ”, എന്നും ബിജു സോപാനം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം എന്താണെന്ന് അറിയില്ലെന്നും നടൻ പറഞ്ഞു.

ഏപ്രില്‍ ഒന്നിന് സസ്‌പെന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കളക്ടര്‍ ബ്രോ… ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’

0

സസ്‌പെന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കളക്ടര്‍ ബ്രോ എന്‍.പ്രശാന്ത് ഐഎഎസ്. ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’ എന്ന് ഫേസ്ബുക്കില്‍ എഴുതി റോസാപ്പൂക്കള്‍ വിതറിയ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഏപ്രില്‍ ഒന്നായതിനാല്‍ പലരും അത് വിശ്വസിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്താചാനലുകള്‍ പ്രശാന്ത് ഐഎസ് രാജിക്ക് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളുമായും രംഗത്തുവരുന്നത്. കടുത്ത തീരുമാനം എടുക്കരുതെന്ന് പറഞ്ഞ് നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ഐഎഎസ് ചേരിപ്പോരില്‍ സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന വിധത്തില്‍ വാര്‍ത്ത മലയാള മനോരമയില്‍ രണ്ട് ദിവസം മുമ്പ് വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറിയതായാണ് വാര്‍ത്ത.

ഈ വാര്‍ത്തയില്‍ കുറ്റാരോപണ മെമ്മോയ്ക്കു കൃത്യമായി മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുന്നയിച്ചു തുടര്‍ച്ചയായി കത്തുകളയയ്ക്കുകയാണു പ്രശാന്ത് ചെയ്തതെന്നായിരുന്നു ചീണ്ടിക്കാട്ടിയത്. എന്നാല്‍, അങ്ങയെല്ലെന്നാണ് പ്രശാന്തമായി അടുത്ത വൃത്തങ്ങള്‍ നല്കിയ വിവരം. തന്റെ മറുപടി പ്രശാന്ത് കൃത്യമായി തന്നെ നല്‍കിയിരുന്നു. അതേസമയം പുതിയ പശ്ചാത്തലത്തില്‍ പ്രശാന്തിനെതിരെ അന്വേഷണം ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

സസ്‌പെന്‍ഡ് ചെയ്യുകയും മെമ്മോ നല്‍കുകയും ചെയ്ത ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്‌പെന്‍ഷനിലായ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്.

മേഘയുടെ മരണം; ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി …

0

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. (IB is preparing to take action against its friend Sukant Suresh, who is accused in the death of IB officer Megha.) ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തി. സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി.

സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്.

സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യങ്ങളുള്‍പ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് മൊഴി നല്‍കിയത്.