Tuesday, April 22, 2025
Home Blog Page 23

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

കണ്ണൂര്‍ (Cannoor) : കണ്ണൂർ പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജപതിപ്പ് പിടികൂടി. (A fake copy of Empuraan was seized in Pappinissery, Kannur.) തമ്പുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജപതിപ്പ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരിയായ രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് എമ്പുരാന്റെ വ്യാജപതിപ്പ് പകര്‍ത്തി നല്‍കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 15 രൂപയാണ് ഇടപാടിന് ഈടാക്കിയിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജപതിപ്പ് കണ്ടെത്തിയത്.

ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്റർനെറ്റ്, പ്രിന്റിങ്, ലാമിനേഷൻ, ഫോട്ടോസ്റ്റാറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. എമ്പുരാന്റെ വ്യാജപതിപ്പ് റിലീസായതിന് പിന്നാലെ പ്രചരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെലഗ്രാമിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, എമ്പുരാന്റെ റി എഡിറ്റ് പതിപ്പുകളുടെ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ പുതിയ പതിപ്പുകള്‍ തിയേറ്ററിലെത്തി. 24 സീനുകള്‍ വെട്ടി. 2.08 മിനിറ്റ് ദൈര്‍ഘ്യം കുറഞ്ഞു. വില്ലന്റെ പേരിലടക്കം മാറ്റം വരുത്തി. നന്ദി കാര്‍ഡില്‍ നിന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി.

ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്റർനെറ്റ്, പ്രിന്റിങ്, ലാമിനേഷൻ, ഫോട്ടോസ്റ്റാറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണിത്. എമ്പുരാന്റെ വ്യാജപതിപ്പ് റിലീസായതിന് പിന്നാലെ പ്രചരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെലഗ്രാമിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, എമ്പുരാന്റെ റി എഡിറ്റ് പതിപ്പുകളുടെ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ പുതിയ പതിപ്പുകള്‍ തിയേറ്ററിലെത്തി. 24 സീനുകള്‍ വെട്ടി. 2.08 മിനിറ്റ് ദൈര്‍ഘ്യം കുറഞ്ഞു. വില്ലന്റെ പേരിലടക്കം മാറ്റം വരുത്തി. നന്ദി കാര്‍ഡില്‍ നിന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി.

എമ്പുരാനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കച്ചവടത്തിനുള്ള ഡ്രാമയാണെന്നും, ആളുകളെ പിരികയറ്റി പണം സമ്പാദിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, മോഹന്‍ലാലിന് സിനിമയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന വാദങ്ങള്‍ തള്ളി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന് സിനിമയുടെ കഥ അറിയാമെന്ന് അദ്ദേഹം വിശദീകരിച്ചു. മോഹന്‍ലാല്‍ റിലീസിന് മുമ്പ് സിനിമ കണ്ടിട്ടില്ലെന്ന മേജര്‍ രവിയുടെ വാദമാണ് ആന്റണി തള്ളിയത്.

കടംനല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍, വിളിച്ചുവരുത്തി ചുംബിച്ചു; ഹണിട്രാപ്പ് അധ്യാപിക പോലീസ് പിടിയില്‍

ബെംഗളൂരു: വിദ്യാര്‍ത്ഥിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ നടത്തുന്ന ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗര്‍ മോര്‍ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിനിരയായ ട്രേഡര്‍ രാകേഷ് വൈഷ്ണവ്, ഭാര്യക്കും മൂന്ന് മക്കളുമൊത്ത് ബെംഗളൂരുവില്‍ താമസിക്കുകയാണ്. 2023ല്‍ മകളുടെ അഡ്മിഷനെത്തുടര്‍ന്ന് രാകേഷും ശ്രീദേവിയും പരിചയപ്പെടുകയും അടുത്ത ബന്ധത്തിലാവുകയും ചെയ്തു. സ്‌കൂള്‍ ചെലവിനായി ശ്രീദേവി രാകേഷില്‍ നിന്ന് 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെങ്കിലും, തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഹണിട്രാപ്പ് ഒരുക്കുകയായിരുന്നു.

2024 ജനുവരിയില്‍ രാകേഷ് പണം തിരികെ ചോദിച്ചപ്പോള്‍, സ്‌കൂളിന്റെ പങ്കാളിയാക്കാമെന്ന് ശ്രീദേവി വാഗ്ദാനം ചെയ്തു. ചാറ്റിംഗ് തുടരാന്‍ പ്രത്യേക ഫോണും സിം കാര്‍ഡും വാങ്ങിയ രാകേഷ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍, ശ്രീദേവി അയാളെ വീട്ടിലേക്ക് വിളിച്ച് ചുംബിക്കുകയും വീണ്ടും 50,000 വാങ്ങുകയും ചെയ്തു.

രാകേഷ് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ, 15 ലക്ഷം രൂപ നല്‍കണമെന്ന ആവശ്യവുമായി ശ്രീദേവിയും കൂട്ടാളികളും രംഗത്തെത്തി. മാര്‍ച്ച് 12ന്, രാകേഷിന്റെ ഭാര്യയെ വിളിച്ച് കുട്ടികളുടെ ടിസി വാങ്ങാനായി സ്‌കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളിലെത്തിയ രാകേഷിനെ കൂട്ടാളികളുമായി ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും, സ്വകാര്യ ബന്ധത്തെപ്പറ്റി പുറത്തുവിടാതിരിക്കാനായി ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.

സംഘം രാകേഷിനെ കാറില്‍ കയറ്റി രാജാജിനഗര്‍, മഹാലക്ഷ്മി ലേഔട്ട്, ഗൊരഗുണ്ടെപാളയ എന്നിവിടങ്ങളിലെത്തിച്ച് പണത്തിനായി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ ?20 ലക്ഷം നല്‍കാമെന്ന് രാകേഷ് സമ്മതിച്ചു. ആദ്യ ഗഡുവായി 1.9 ലക്ഷം നല്‍കി.

മാര്‍ച്ച് 17ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം നല്‍കാത്തപക്ഷം സ്വകാര്യ വിഡിയോകളും ചാറ്റുകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, രാകേഷ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 68,080

0

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. (Gold prices unchanged in the state.) സർവകാല റെക്കോർഡിൽ തന്നെ തുടരുകയാണ് സ്വർണവില. ഇന്നലെ 680 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 68,080 രൂപയാണ്.

എട്ട് ദിവസംകൊണ്ട് 2,600 രൂപയുടെ വർദ്ധനവാണ് സ്വർണത്തിന് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,980 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.

അതേസമയം, താൽക്കാലികമായ ഒരു ചാഞ്ചാട്ടം സ്വർണ്ണവിലയിൽ ഉണ്ടായാലും വരും ദിവസങ്ങളിൽ വില മുന്നോട്ട് തന്നെയായിരിക്കുമെന്നാണ് സൂചന. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വർണ്ണവില ഗ്രാമിന്. പവൻ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവൻ വിലയിൽ 10,880 രൂപയുടെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്.

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ജീവത്യാഗം ചെയ്തു?

ചെന്നൈ : ഇക്വഡോറിലെ ഒരു ദ്വീപ് വാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ച വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തലാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ സ്വാമി പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നൂവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതോടെ ദുരൂഹത തുടരുകയാണ്.

വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു സുന്ദരേശന്റെ വെളിപ്പെടുത്തല്‍. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്‌തെന്നാണ് അനുയായികളെ അറിയിച്ചത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്.

മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന അര്‍ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാധ്യമ പ്രവർത്തകൻ ഇ വി ശ്രീധരൻ അന്തരിച്ചു

0

പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി ശ്രീധരൻ പ്രവർത്തിച്ചിരുന്നു.

മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പിൽ നടക്കും. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്.

അധിക്ഷേപത്തിനൊടുവില്‍ രാജി, കൂടല്‍മാണിക്യക്ഷേത്രത്തിലെ കഴകക്കാരന്‍ ബിഎ ബാലു രാജിവെച്ചു

0

തൃശൂര്‍ (Thrissur) : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. (BA Balu, a native of Aryanad, who faced caste discrimination at the Irinjalakuda Koodalamanikyam temple, has resigned.) ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.

ആരോഗ്യപരമായ കാരണത്താലും വ്യക്തിപരമായ കാരണത്താലും രാജി വെയ്ക്കുന്നതായി കാണിച്ച് ബാലു ഇന്നലെ കത്ത് നൽകിയെന്ന് ദേവസ്വം ചെയര്‍മാൻ അഡ്വ. സികെ ഗോപി പറഞ്ഞു.ഇക്കാര്യം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനെയും അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.

ഇടയ്ക്ക കലാകാരി ആശാ സുരേഷിന് കേന്ദ്രസർക്കാർ അംഗീകാരം…

0

ഇടയ്ക്ക കലാകാരി ആശാ സുരേഷിന് കേന്ദ്രസർക്കാർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ നിയമനം. (Interim artist Asha Suresh has been appointed under the Union Ministry of Culture.) സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ തഞ്ചാവൂരിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഭരണസമിതിയംഗമാണ് ആശാ സുരേഷ്. മൂന്നു വർഷത്തേക്കാണ് നിയമനം. പടിഞ്ഞാറെ ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് പേഷ്ക്കാർ റോഡിനോട് ചേർന്നാണ് ആശയുടെ വീട്​. രാജി സുരേഷും വി. സുരേഷ് കുമാറും മാതാപിതാക്കൾ. അർജുൻ സുരേഷ് ജ്യേഷ്ഠസഹോദരൻ.

പതിവ് ക്ഷേത്രദർശനത്തിനിടെ ശ്രീകോവിലിന് മുന്നിൽ കേൾക്കുന്ന സോപാന സംഗീതത്തിൽ നിന്നാണ് ആശയ്ക്ക് ഇടയ്ക്കയോട് പ്രിയം കൂടിയത്. ഇടയ്ക്ക പഠിക്കണമെന്ന ആഗ്രഹം മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സുരേഷ്‌കുമാറിനെ അറിയിച്ചു. പി. നന്ദകുമാർ മാരാരുടെ ശിഷ്യയായി.

അനുഷ്ഠാനകല പഠിക്കാൻ ഒരു പെൺകുട്ടിയെത്തുക എന്ന അപൂർവതയായിരുന്നു പി.നന്ദകുമാറിനെ ആകർഷിച്ചത് .അഞ്ചാം ക്ലാസിലെത്തിയപ്പോൾ ആശാൻ ഇടയ്ക്ക കൈവശം നൽകി. കൂടെ സോപാന സംഗീതവും പഠിച്ചു. ശാസ്ത്രീയ നൃത്തവും ചെണ്ടയിൽ പഞ്ചാരിമേളവും അഭ്യസിച്ചു. അക്ഷരശ്ലോകത്തിലും മലയാള – സംസ്കൃത പദ്യം ചൊല്ലലിലും പതിവായി മത്സരിച്ചു.

ഇക്കണോമിക്സിലും ലൈബ്രറി സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള ആശ, ക്രൈസ്റ്റ് കോളേജിലെ പഠനത്തിനിടെ കൂടുതൽ നേട്ടങ്ങൾ കൊയ്തു. 2019ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി. കൊവിഡ് കാലത്തെ സർഗപരീക്ഷണങ്ങളാണ് വൈറൽ താരമാക്കിയത്. ഇടയ്ക്കകൊട്ടി പാടി ഇരുനൂറിലധികം ഫേസ്‌ബുക്ക് പേജുകളിൽ ലൈവ് ചെയ്തു. ഇതിൽ പ്രമുഖ ക്ഷേത്രങ്ങളുടെ പേജും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരെ ലഭിച്ചു. തുടർന്നാണ് ഉത്സവ വേദികളിലേക്ക് ക്ഷണം കിട്ടുന്നത്.

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ ഉറങ്ങി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു…

0

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. (A Thirumeni was seriously injured after falling from an elephant during a procession as part of a temple festival in Thiruvananthapuram.) തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ ആനപ്പുറത്ത് നിന്ന് താഴേക്ക് വീണത്.

ക്ഷേത്രത്തിലെ ശാന്തിക്കാരനായ പത്മനാഭനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം.

സി പി ഐ – എം 24 -)൦ പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കം

0

സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ ഇന്ന് പതാക ഉയർന്നു. (The flag for the 24th party congress of the CPI(M) will be hoisted today at Sitaram Yechury Nagar, Tamukkam, Madurai.) വെൺമണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തിൽനിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക നാളെ രാവിലെ കൺട്രോൾ കമ്മീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും.

രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. രാവിലെ 10.30ന് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക ഹാളിൽ പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, എഐഎഫ്‌ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും.

രാഷ്ട്രീയ പ്രമേയ റിപ്പോർട്ടും, രാഷ്ട്രീയ അവലോകന റിപ്പോർട്ടും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പി ബി അംഗം ബി വി രാഘവലു ആണ് സംഘടനാ രേഖ അവതരിപ്പിക്കുക. ഈ മാസം ആറിന് നടക്കുന്ന പൊതു സമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും.

ഇന്നത്തെ നക്ഷത്രഫലം

0

ഏപ്രിൽ 02, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, തർക്കം, അപകടഭീതി, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, സൽക്കാരയോഗം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അഭിമാനക്ഷതം, ഇച്ഛാഭംഗം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, നേട്ടം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, നിയമവിജയം, മത്സരവിജയം, ഉത്സാഹം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, അഭിമാനം, ഉത്സാഹം, നേട്ടം, അനുകൂലസ്ഥലംമാറ്റ യോഗം, തൊഴിൽ ലാഭം, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പ്രതീക്ഷകൾ വർധിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, യാത്രാപരാജയം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.