Tuesday, April 22, 2025
Home Blog Page 22

വഖഫ് ബില്‍ അവതരണത്തില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി മുങ്ങി…

0

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വഖഫ് ഭേദഗതി ബില്ലിന്റെ അവതരണ ദിനത്തില്‍ ലോക്സഭയില്‍ നിന്നും മുങ്ങി. (Congress leader and Wayanad MP Priyanka Gandhi disappeared from the Lok Sabha on the day of the presentation of the Waqf Amendment Bill. ബില്ലിന്റെ അവതരണ ചര്‍ച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി വിട്ടുനില്‍ക്കുകയായിരുന്നു. നേരത്തെ വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാര്‍ലമെന്റിലെത്തിയിരുന്നില്ല.

ഇന്നലെ വഖഫ് ബില്ലിന്റെ അവതരണം ആരംഭിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലെത്തിയിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് രണ്ടോടെയാണ് അദേഹം സഭയില്‍ എത്തിയത്.
14 മണിക്കൂര്‍ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. 390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു.

പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിര്‍ദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം ബില്‍ ഭരണ ഘടനാ വിരുദ്ധമാണെന്ന് വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കിടെ ഭരണ- പ്രതിപക്ഷ വാക്‌പോര് പലതവണയുണ്ടായി.

അസദുദീന്‍ ഉവൈസി ബില്ലിന്റെ പകര്‍പ്പ് കീറുന്നതടക്കം പ്രതിഷേധങ്ങളും ചര്‍ച്ചയ്ക്കിടെയുണ്ടായി. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട ശേഷമാണ് തള്ളിയത്. പുലര്‍ച്ചെ 2 മണി വരെ നടപടിക്രമങ്ങള്‍ നീണ്ടു. ലോക്‌സഭ പാസാക്കിയതോടെ വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കും.

പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടത്. മുനമ്പത്തെ ജനങ്ങള്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണു കേരളത്തില്‍നിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും എന്നാല്‍ അതിന്റെ പേരില്‍ മതസ്വാതന്ത്ര്യം ഇല്ലാതാകുന്ന നീക്കങ്ങള്‍ പാടില്ലെന്നും കോണ്‍ഗ്രസില്‍നിന്നു പ്രസംഗിച്ച കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ബില്‍ ഭരണഘടനയ്ക്കെതിരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുസ്‌ലിംകളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. ‘ഈ ബില്‍ വന്നില്ലായിരുന്നെങ്കില്‍, പാര്‍ലമെന്റ് സമുച്ചയത്തിനു മേല്‍ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു’ മന്ത്രി വാദിച്ചു.

കേരളത്തിലെ ക്രൈസ്തവ പ്രതിനിധികളും മുനമ്പത്തെ കുടുംബങ്ങളും എന്നെ വന്നു കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ (പ്രതിപക്ഷം) പരിഹരിച്ചെങ്കില്‍ പിന്നെന്തിന് അവര്‍ ഇവിടേക്കു വന്നു? നിങ്ങളവരുടെ ദുഃഖം മനസ്സിലാക്കിയില്ല. ഈ ബില്‍ പാസാക്കുന്നതോടെ അവരുടെ ദുഃഖത്തിന് പരിഹാരമാകും. ബില്ലിനെ പിന്തുണച്ച കെസിബിസിയും സിബിസിഐയും മറ്റും അറിവില്ലാത്തവരാണോ? ഞങ്ങള്‍ക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ട്.

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം തള്ളിയതിന് പഞ്ചായത്ത് അധികൃതർ 25000 രൂപ പിഴയിട്ടു

0

മുളവുകാട് (Mulavukad) : വിനോദസഞ്ചാരി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കായലിലേക്ക് മാലിന്യം തള്ളുന്ന മൊബൈൽ വീഡിയോയുമായി വീഡിയോയിലെ സ്ഥലം പരിശോധിച്ച് പഞ്ചായത്ത് അധികൃതർ ചെന്നപ്പോൾ മാലിന്യം കായലിലേക്ക് തള്ളിയത് ഗായകൻ എംജി ശ്രീകുമാറിന്റെ വീട്ടിൽനിന്നും. തുടർന്ന് ഗായകൻ എംജി ശ്രീകുമാറിന് പഞ്ചായത്ത് അധികൃതർ 25000 രൂപ പിഴയിട്ടു.

മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടിൽ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുൻപാണ് സമൂഹമാധ്യമങ്ങളിൽ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തത്.

ഗായകൻ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാർ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കുന്നത്. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് വീഡിയോ ആരോപണം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. പിന്നാലെ ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കുകയായിരുന്നു.

കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു-ഈസ്റ്റര്‍ ചന്ത ഈ മാസം 12 മുതല്‍…

0

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത അടുത്തയാഴ്ച മുതല്‍. (The cooperative Vishu-Easter subsidy market, launched by ConsumerFed under the leadership of the State Cooperative Department, will start from next week.) ഏപ്രില്‍ 12 ശനിയാഴ്ച മുതല്‍ 21 വരെ തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്തകള്‍ നടത്താനാണ് തീരുമാനം.

വിഷു-ഈസ്റ്റര്‍ ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും, 14 ജില്ലാ കേന്ദ്രങ്ങളിലെ വില്‍പ്പന ശാലകളും ഉള്‍പ്പെടുത്തി 170 വിപണന കേന്ദ്രങ്ങള്‍ ആണ് സജ്ജമാകുന്നത്.

പൊതു മാര്‍ക്കറ്റിനേക്കാള്‍ 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകും. ഇതിനുപുറമെ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ, എന്നീ 13 ഇനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി ലഭിക്കും .

ഓരോ കേന്ദ്രത്തിലും പ്രതിദിനം 75 ഉപഭോക്താക്കള്‍ക്കാണ് സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യുക. ഇതോടൊപ്പം തന്നെ നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ അവശ്യ നിത്യോപയോഗ സാധനങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറികള്‍, നോട്ട് ബുക്കുകള്‍ എന്നിവ 10% മുതല്‍ 35% വിലക്കുറവില്‍ ലഭ്യമാകും.

തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

0

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ന​ഗരസഭയിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. (Drinking water will be disrupted in 56 wards of the Thiruvananthapuram Municipal Corporation today and tomorrow.) കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.

ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്.

ജലക്ഷാമം നേരിടുന്നവർക്ക് കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ച് ടാങ്കര്‍ ബുക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

അമ്മായി അമ്മയെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ …

0

ജല്‍ന (Jalna) : അമ്മായി അമ്മയെ കൊലപ്പെടുത്തി മൃതശരീരം മറവു ചെയ്യാന്‍ പറ്റാതെ ഓടി രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. (The police have arrested a young woman who ran away after her aunt murdered her mother and was unable to bury her body.) പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് അറ് മാസത്തിന് ശേഷം അമ്മായി അമ്മയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് ദാരുണമായ സംഭവം നടന്നത്.

ചൊവ്വാഴ്ച രാത്രി യുവതിയും അമ്മായി അമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം മൃതശരീരം എന്തുചെയ്യും എന്നറിയാതെ പ്രതീക്ഷ അടുത്തുള്ള സിറ്റിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു.

ആറ് മാസം മുമ്പാണ് പ്രതീക്ഷ ആകാശ് ഷിംഗാരെ എന്ന യുവാവിനെ വിവാഹം ചെയ്തത്. ആകാശ് ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭര്‍ത്താവിന്‍റെ അമ്മ, കൊല്ലപ്പെട്ട സവിത ഷിംഗാര (45) യ്‌ക്കൊപ്പമായിരുന്നു പ്രതീക്ഷ താമസിച്ചിരുന്നത്. ജല്‍നയിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പ്രതീക്ഷ അമ്മായി അമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിവെച്ച് കുത്തുകയുമായിരുന്നു. അല്‍പ്പസമയത്തിന് ശേഷം തന്നെ സവിത മരിക്കുകയും ചെയ്തു.

സവിത മരിച്ചെന്ന് മനസിലാക്കിയ പ്രതീക്ഷ മൃതശരീരം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ മൃതശരീരത്തിന്‍റെ ഭാരം കാരണം ഈ ശ്രമം നടന്നില്ല. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും.

തലയ്ക്കേറ്റ പരിക്കാണ് സവിതയുടെ മരണ കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നത്തെ നക്ഷത്രഫലം

0

ഏപ്രിൽ 03, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, മനഃപ്രയാസം, ചെലവ്, ധനതടസ്സം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, മത്സരവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, തൊഴിൽ ലാഭം, പരീക്ഷാവിജയം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ധനതടസ്സം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, സൽക്കാരയോഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, യാത്രാപരാജയം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, അപകടഭീതി, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, തൊഴിൽ ലാഭം, നിയമവിജയം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, തർക്കം ഇവ കാണുന്നു.

18 ദിവസം ദര്‍ശനം; ശബരിമല ഉത്സവം ഇന്ന് കൊടിയേറും …

0

പത്തനംതിട്ട (Pathanamthitta) : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു – മേട മാസപൂജകള്‍ക്കുമായി ഇന്ന് വൈകീട്ട് നാലിന് ശബരിമല നടതുറക്കും. (Sabarimala temple opened at 4 pm yesterday for the Painkuni Uthra festival and the Vishu and Meda month-long pujas.) തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു.

3 മുതല്‍ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്.

10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പു പൂര്‍ത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ട് നടക്കും.

ഇത്തവണത്തെ വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. മണ്ഡല മകരവിളക്കു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാല്‍ 18 വരെ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ട്. വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. പമ്പയില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉത്സവത്തിനുള്ള കൊടിക്കൂറ, കയര്‍ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമര്‍പ്പിച്ചു.

അടിച്ചുമോനേ…സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്; പത്ത് കോടി SG 513715 എന്ന നമ്പര്‍ ടിക്കറ്റിന്

0

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്കാണ്. പാലക്കാട് ജില്ലയിലാണ് സമ്മര്‍ ബമ്പര്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്.

Updating…..

ഷൈന്‍ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ലഹരിമരുന്ന് നല്‍കാറുണ്ട്. എക്‌സൈസിന് മൊഴി നല്‍കി ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി

0

ആലപ്പുഴ (Alappuzha) : കഞ്ചാവുമായി പിടിയിലായ യുവതി പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. (The woman who was caught with ganja confessed that she had supplied the drug to prominent film actors Shine Tom Chacko and Sreenath Bhasi.) ആലപ്പുഴയിൽ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുൽത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് നിർണായ മൊഴി എക്‌സൈസിന് നൽകിയത്.

ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റൽ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ യുവതി വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന.

ചെന്നൈ സ്വദേശിനിയായ തസ്ളീന സുൽത്താന ആലപ്പുഴയിൽ വിതരണക്കാർക്ക് നൽകാൻ കഞ്ചാവുമായെത്തിയപ്പോഴാണ് പിടിയിലായത്.ഇവരിൽ നിന്ന് രണ്ട് കോടിരൂപ വിലവരുന്ന ഹൈബ്രി‌ഡ് കഞ്ചാവാണ് പിടിച്ചത്. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്.

ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീന തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാൾ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.മുൻപ് പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീന. ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്. ആലപ്പുഴയിൽ മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന നടത്തുന്നതിനാണ് ഇവർ എത്തിയത്.

പോലീസ് യൂണിഫോമിൽ തട്ടിപ്പ്: ആൾമാറാട്ടം നടത്തി വിവാഹം, ഒടുവിൽ പിടിയിൽ…

0

ന്യൂഡൽഹി (Newdelhi) : വിവിധ സായുധ സേനകളിലെ ഉദ്യോഗസ്ഥനായി വേഷംമാറി വഞ്ചന, വഞ്ചന, വ്യാജ വിവാഹ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ചൂഷണം ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന ഒരാളെ യുപിയിലെ മഥുരയിലെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു. (The Highway Police in Mathura, UP, has arrested a man who was involved in cheating, cheating and exploiting women by posing as an officer of various armed forces and giving them false promises of marriage.) സൗരവ് ശ്രീവാസ്തവ എന്ന ഹരീഷ് കുമാർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഓഫീസർ, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഓഫീസർ, ക്രൈംബ്രാഞ്ച് ഓഫീസർ എന്നിങ്ങനെ ആളുകളെ കബളിപ്പിക്കാനും സ്ത്രീകളെ ചൂഷണം ചെയ്യാനും വേഷംമാറി.

ഒരു സ്ത്രീയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു, ഇത് സൗരഭിന്റെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. വിവാഹിതരായിരുന്നിട്ടും, സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ ഇയാൾ കബളിപ്പിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

“സിആർപിഎഫിലെ വ്യാജ അസിസ്റ്റന്റ് കമാൻഡന്റായി വേഷമിട്ട പ്രതി ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് നിരവധി ആളുകളെയും സ്ത്രീകളെയും വഞ്ചിച്ചു. ആദ്യ അറസ്റ്റല്ലാത്തതിനാൽ പോലീസ് ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട് – മുമ്പ് അലഹബാദിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്,” എസ്പി അരവിന്ദ് കുമാർ പറഞ്ഞു.

അന്വേഷണത്തിൽ, പ്രതികളിൽ നിന്ന് വ്യാജ സിആർപിഎഫ് യൂണിഫോം, ബെൽറ്റ്, നെയിംപ്ലേറ്റ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡുകൾ, ഒന്നിലധികം വ്യക്തികളുടെ ആധാർ കാർഡുകൾ, ശൂന്യമായ ചെക്കുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, ഒരു ബ്രെസ്സ കാർ എന്നിവയുൾപ്പെടെ നിരവധി കുറ്റകരമായ വസ്തുക്കൾ പോലീസ് കണ്ടെടുത്തു.

സൗരഭ് ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. തട്ടിപ്പ് പദ്ധതിയുടെ ഭാഗമായി, ഇൻഷുറൻസ് വിൽക്കുന്നതിന്റെ മറവിൽ അയാൾ പോലീസും അർദ്ധസൈനിക ക്യാമ്പുകളും സന്ദർശിക്കുമായിരുന്നു.

ഈ ക്യാമ്പുകളിൽ നിന്ന് അയാൾ ഫോട്ടോകളും വീഡിയോകളും എടുത്ത് ആളുകളെ വഞ്ചിക്കുന്നതിനായി ജോലി വാഗ്ദാനം ചെയ്തും വ്യാജ വിവാഹാലോചനകൾ നൽകി സ്ത്രീകളെ ചൂഷണം ചെയ്തും ഉപയോഗിക്കുമായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരുന്നു. പ്രതികളാൽ വഞ്ചിക്കപ്പെട്ട മറ്റ് ഇരകൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.