Monday, April 21, 2025
Home Blog Page 21

ഭർത്താവിനൊപ്പമുള്ള ജീവിതം മടുത്തു, 10 -)൦ ക്ലാസ്സിലെ കൂട്ടുകാരനൊപ്പം പോകാൻ 3 മക്കളെയും കൊന്ന 30 കാരി അറസ്റ്റിൽ …

0

ഹൈദരാബാദ് (Hyderabad) : മുൻ സഹപാഠിയെ വിവാഹം ചെയ്യാൻ തടസമായ മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന 30 കാരി അറസ്റ്റിൽ. (A 30-year-old woman has been arrested for strangling her three children to death after they were prevented from marrying a former classmate.) ഹൈദരാബാദിലെ അമീൻപൂരിലാണ് സംഭവം.

യുവതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളെയും യുവതിയേയും അബോധാവസ്ഥയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ കുട്ടികളെ യുവതി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. രജിത എന്ന 30കാരിയെയും സഹപാഠിയും കാമുകനുമായ സുരു ശിവകുമാറിനേയും സംഭവത്തിൽ അറസ്റ്റ് ചെയ്തതായി പൊലീസ് വിശദമാക്കി.

പ്രതികളെ രണ്ട് പേരെയും റിമാൻഡ് ചെയ്തതായാണ് സംഗ റെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് വിശദമാക്കിയത്. 8ഉം 10ഉം 12ഉം പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മാർച്ച് 28നാണ് രാഘവേന്ദ്ര നഗറിലുള്ള വീട്ടിൽ നിന്ന് രജിതയേയും കുട്ടികളേയും കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മൂന്ന് കുട്ടികളുടേയും മരണം സ്ഥിരീകരിച്ചിരുന്നു.

2013ൽ ചിന്നയ്യ എന്നയാളുമായി യുവതി വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ യുവതിക്ക് 3 കുട്ടികളുണ്ട്. 50കാരനുമായുള്ള വിവാഹ ബന്ധത്തിൽ സ്ഥിരമായി അസ്വാരസ്യം പതിവായിരുന്നു. ആറ് മാസം മുൻപ് പഠിച്ചിരുന്ന സ്കൂളിലെ റീ യൂണിയനിൽ വച്ച് യുവതി സുരു ശിവയെ കാണുകയായിരുന്നു.

ഈ സൗഹൃദം പെട്ടന്ന് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതോടെ വിവാഹം ചെയ്ത് ഒന്നിച്ച് കഴിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. എന്നാൽ കുട്ടികളെ ഉപേക്ഷിക്കണമെന്ന് സുരു ശിവ നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കിയത്. മാർച്ച് 27ന് മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനം യുവതി കാമുകനെ അറിയിക്കുകയും ചെയ്തിരുന്നു.

ഓരോരുത്തരെയായി തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി കുട്ടികൾ ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായെന്നാണ് ഭർത്താവിനോട് പറഞ്ഞത്. പിന്നാലെ യുവതിയും ബോധം കെട്ടുവീഴുന്നതായി അഭിനയിക്കുകയായിരുന്നു. പോസ്‌റ്റുമോർട്ടത്തിൽ ഭക്ഷ്യ വിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്.

അമ്മയെ ക്രൂരമായി മർദിച്ച മകന്റെ ക്രൂരത ആസ്ട്രേലിയയിലെ മകൾ പുറത്തുകൊണ്ടുവന്നു….

0

ലുധിയാന (Ludhiyana) : 85 വയസുള്ള വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച യുവാവും ഭാര്യയും അറസ്റ്റില്‍. (A young man and his wife have been arrested for brutally beating an 85-year-old woman.) പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധ മാതാവിന് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്.

മകന്‍ ജസ്‍വീര്‍ സിങിനും ഭാര്യ ഗുര്‍പ്രീത് സിങിനുമൊപ്പമാണ് 85 കാരിയായ ഗുര്‍നാം കൗര്‍ താമസിച്ചിരുന്നത്. ഇവരുടെ മകള്‍ ഹര്‍പ്രീത് കൗര്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിന് തന്‍റെ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് സിസിടിവി യിലൂടെയാണ് സഹോദരന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹര്‍പ്രീത് കാണാനിടയായത്. കിടക്കയില്‍ ഇരിക്കുകയായിരുന്ന വൃദ്ധയുടെ മുഖത്ത് മകന്‍ തുടര്‍ച്ചയായി അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദൃശ്യങ്ങള്‍ കണ്ട മകള്‍ അസ്വസ്ഥയാവുകയും ഉടനടി നാട്ടിലുള്ള ഒരു എന്‍ജിഒ യുമായി ബന്ധപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ എന്‍ജിഒ അംഗങ്ങള്‍ അമ്മയെ ആശുപത്രിയിലെത്തിച്ചു. പൊലീസിന് നല്‍കിയ മൊഴിയില്‍ വൃദ്ധ മാതാവ് പറയുന്നത് മകനും ഭാര്യയും തന്നെ കാലങ്ങളായി ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്. തുടര്‍ന്ന് മകനേയും മരുമകളേയും പൊലീസ് അറസ്റ്റ് ചെയ്തു.

വേനലവധികാലത്ത് ക്ലാസുകൾ നടത്തരുത്; കർശന നിർദേശവുമായി ബാലാവകാശ കമ്മീഷൻ

0

തിരുവനന്തപുരം (Thiruvananthapuram) : മധ്യവേനൽ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷൻ. (Child Rights Commission against classes during mid-summer vacation.) സർക്കാർ – എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകി.

പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. നിയമ ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവ്.

കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിൽ 7.30 – 10 30 വരെ ക്ലാസ് നടത്താം. ട്യൂഷൻ സെൻ്ററുകളിലും ക്ലാസുകൾ 7.30 മുതൽ 10.30 വരെ മാത്രമേ നടത്താവൂ. ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുന്‍കൂര്‍ ജാമ്യം തേടി ആണ്സുഹൃത്ത് സുകാന്ത്…

0

കൊച്ചി (Kochi) : തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം സംബന്ധിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. (Friend and colleague Sukant Suresh has sought anticipatory bail in the High Court in the case related to the death of IB officer Megha in Thiruvananthapuram.) ഒളിവില്‍ കഴിയവെയാണ് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം.

ഒരു ഘട്ടത്തിലും മരിച്ച ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയത്. ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്നേഹവും നിറഞ്ഞ പിന്തുണയുമാണ് എപ്പോഴും ഐബി ഉദ്യോഗസ്ഥയോട് പ്രകടിപ്പിച്ചത്. ഐബി ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനത്തെയും എപ്പോഴും അംഗീകരിച്ചിരുന്നു. അവരുടെ മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താന്‍ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

സ്നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണ്. കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ല. സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് സുരേഷ് പറയുന്നു.

അതേസമയം, മകള്‍ ലൈംഗിക ചൂഷണം നേരിട്ടുവെന്നാണ് പിതാവ് ആരോപിക്കുന്നത്. സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. മകള്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടതായി പിതാവ് പറഞ്ഞിരുന്നു. മകളുടെ ശമ്പളത്തുക മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മകളുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

ബിഹാർ സ്വദേശിനിയെ ബെംഗളൂരുവിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി

0

ബം​ഗളൂരു (Bangaluru) : ബെംഗളൂരുവിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. (A girl was gang-raped in Bengaluru.) ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്.

സഹോദരനൊപ്പം യാത്ര ചെയ്യവേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് ട്രെയിനിൽ എത്തിയ യുവതിയെ കൂട്ടിക്കൊണ്ടു പോകാൻ വന്നതായിരുന്നു സഹോദരൻ.

തുടർന്ന് ബൈക്ക് തടഞ്ഞു നിർത്തി സഹോദരനെ രണ്ടു പേർ ആക്രമിച്ചു. ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ; കൂട്ടാളി ഓടി രക്ഷപെട്ടു

0

കാസർകോട്: കാസർകോട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 450 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു.

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

കൊച്ചി: നടി ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതി പള്‍സര്‍ സുനി(Pulser Suni). സ്വകാര്യ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയില്‍ (Reporter TV)മാധ്യമപ്രവര്‍ത്തകന്‍ റോഷിപാലിനോടാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി അറിയാതെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ദിലീപ്(Dilip) അല്ലെന്നും എന്നാല്‍ ഇതെല്ലാം ദിലീപിന്റെ അറിവോടെയായിരുന്നു എന്നും പള്‍സര്‍ സുനി പറയുന്നു. ആ ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി എന്നും പള്‍സര്‍ ആരോപിക്കുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ സ്ഥിതീകരിക്കാന്‍ കഴിയുകയുളളൂ.

സിനിമയിലെ നിലനില്‍പ്പാണ് എല്ലാ നടിമാരുടെയും പ്രശ്‌നം. ആരുടെയും സഹായം വേണ്ടാത്തവര്‍ തുറന്നുപറയും. റീമ കല്ലിങ്കലിനെ(Rima Kallingal)പ്പോലുള്ളവര്‍ മാത്രമാണ് തുറന്നുപറയുക. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. തന്റെ എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. അതുകൊണ്ടാണ് യുവനടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്’- പള്‍സര്‍ പറയുന്നു. യുവ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് കേസിലെ പ്രതിയുമായ നടന്‍ ദിലീപ് ആണെന്നും ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തതെന്നും വെളിപ്പെടുത്തലിന്റെ തുടക്കത്തില്‍ പള്‍സര്‍ പറഞ്ഞിരുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും പള്‍സര്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് എറണാകുളത്തെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്.

കേസിന്റെ വിചാരണയുടെ അന്തിമ ഘട്ടത്തിലാണ് പള്‍സര്‍ സുനിയുടെ തുറന്ന് പറച്ചില്‍. കേസില്‍ പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു.

ഐ ബി ഉദ്യോഗസ്‌ഥ മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

0

തിരുവനന്തപുരം (Thiruvananthapuram) : ഐ ബി ഉദ്യോഗസ്ഥയായിരുന്ന മേഘ മധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. (More details have emerged about the suicide of former IB officer Megha Madhu.) സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മേഘയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

മേഘ മധു ഉൾപ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് മേഘയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തി. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്.

രണ്ട് തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിൻ പരീക്ഷയിൽ പരാജയം നേരിട്ടിട്ടും സിവിൽ സർവീസ് മോഹം സുകന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐ.എ.എസ് എന്ന് എഴുതിയ പഴ്സണൽ ഡയറി മുറിക്കുള്ളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിവിൽ സർവീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്‌. എന്നാൽ വിവാഹം നടത്തണമെന്നായിരുന്നു മേഘയുടെ ആവശ്യം.

ഇതേ തുടർന്ന് ഇയാൾ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 2024 ഒക്ടോബർ ഡിസംബർ വരെ മേഘയ്ക്ക് ലഭിച്ചിരുന്ന ശമ്പളം മുഴുവനായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. മേഘയ്ക്ക് ദൈനംദിന ചിലവുകൾക്കായി 10000 രൂപയും പതിനയ്യായിരം രൂപയും ഈ മാസങ്ങളിൽ സുകാന്ത് അയച്ചതിന്റെ ബാങ്ക് ട്രാൻസാക്ഷൻ രേഖകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്.

യുവതി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി ഒമ്പതരക്കും 11 മണിക്കും ഇടയിൽ സഹപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ശ്രമിക്കവെ വിഐപി സന്ദർശനത്തിന്റെ ഭാഗമായി ഐ ബി ഉദ്യോഗസ്ഥർക്ക് വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വന്നു. ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരിയായ മേഘ വിവാഹത്തിൽ നിന്ന് സുകാന്ത് പിന്മാറിയതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സെക്കന്റുളുടെ മാത്രം ദൈർഘ്യമുള്ള മേഘയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു. ജീവനൊടുക്കാൻ പോകുന്ന വിവരം സുകാന്തിനെ അറിയിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

കാമുകന് വിവാഹം ചെയ്ത് നൽകിയ ഭാര്യയെ യുവാവ് തിരികെ കൂട്ടിക്കൊണ്ട് വന്നു…

0

ലഖ്നൌ (Lucknow) : കൊലപ്പെടുത്തുമോയെന്ന ഭയത്താൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. (A big twist in the case of a man who married his wife to his lover out of fear of being killed.) ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനെന്ന് ആരോപിക്കപ്പെട്ട യുവാവിന് വിവാഹം ചെയ്ത് നൽകിയത്.

രാധികയിൽ തനിക്കുള്ള മക്കളെ ഇനിയുള്ള കാലം തനിയെ നോക്കുമെന്ന് വിശദമാക്കിയ ശേഷം ജീവനിൽ കൊതിയുള്ളതിനാലാണ് ഭാര്യയുടെ വിവാഹം കാമുകന് ചെയ്ത് നൽകുന്നതെന്നായിരുന്നു ഇയാൾ പ്രതികരിച്ചത്. എന്നാൽ ഈ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയും മുൻപ് ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് ഇയാൾ.

സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരുടെ വിവാഹം ഹിന്ദു വിവാഹരീതിയിൽ നടത്തി നൽകിയത്.

ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ച ശേഷം എല്ലാവരേയും സാക്ഷിയാക്കിയായിരുന്നു ഈ വിവാഹം. മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ഉറ്റസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവാഹം വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു.

ഈ വിവാഹം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന്റെ നാലാം നാൾ വികാസിന്റെ വീട്ടിലെത്തിയ ബബ്ലു ഭാര്യയെ തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. രണ്ട് കുട്ടികളെ തനിയെ നോക്കാനാവുന്നില്ലെന്ന് വ്യക്തമാക്കി ഏറെ നേരം രാധികയോട് സംസാരിച്ച ശേഷമായിരുന്നു ഇത്.

കുട്ടികൾക്ക് വേണ്ടി രാധികയെ ബബ്ലുവിനൊപ്പം പോവാൻ വികാസും അനുവദിക്കുകയായിരുന്നു. വികാസിനൊപ്പം ഭാര്യയെ നിർബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമായെന്നുമാണ് ഇതിന് പിന്നാലെ ബബ്ലു പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. രാധികയ്ക്കൊപ്പം സമാധാന പൂർണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ഇയാൾ മാധ്യമങ്ങളോട് വിശദമാക്കി. മക്കളേയും രാധികയേയും കൂട്ടി ബബ്ലു മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയുമായിരുന്നു.

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുഹൃത്ത് സുകാന്ത് ഒളിവില്‍…

0

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ തേടി അന്വേഷണ സംഘം. (The investigation team is searching for Sukant Suresh, a colleague facing allegations in the case of an IB officer committing suicide in Thiruvananthapuram.) ആത്മഹത്യാവാര്‍ത്ത പുറത്തുവന്നശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല.

എടപ്പാളിനു സമീപം ശുകപുരത്തെ പെട്രോള്‍ പമ്പിനടുത്താണ് സുകാന്ത് സുരേഷിന്റെ വീട്. വിശാലമായ പുരയിടത്തിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്. ആത്മഹത്യാ വാര്‍ത്തയ്ക്കുശേഷം ഗേറ്റ് തുറന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ എവിടേക്കാവാം ഇവര്‍ പോയിട്ടുണ്ടാവുക എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണകളൊന്നുമില്ല.

സുകാന്തിൻ്റെ പിതാവ് ഏറെക്കാലം വിദേശത്തായിരുന്നു. അമ്മ ടീച്ചറായിരുന്നു. സുകാന്ത് ഏക മകനാണ്. മികച്ച സാമ്പത്തികനിലയിലുള്ള കുടുംബത്തിന് വിവിധയിടങ്ങളിലായി ഭൂമിയും മറ്റും സ്വന്തമായുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുകാന്തിന്റെ പിതാവ് ഇടക്കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു.

പുരയിടത്തിന്റെ അതിരിലെ ഇടുക്കുവഴിയിലൂടെ കടന്നു കയറി അയല്‍വാസികളായ അലി, ഇബ്രാഹിം, ഷാഫി തുടങ്ങിയവര്‍ പശുക്കള്‍ക്ക് വൈക്കോലും വെള്ളവും നായയ്ക്ക് ചോറും മറ്റും നല്‍കി. എന്നാല്‍, പോലീസ് എത്തി വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചതോടെ അയല്‍വാസികള്‍ ആശങ്കയിലായി.