Monday, April 21, 2025
Home Blog Page 20

എട്ടാം ക്ലാസുകാരുടെ റിസൾട്ട് നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും…

0

തിരുവനന്തപുരം (Thiruvananthapuram) : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. (The results of the 8th class examination according to the minimum marks system in the Kerala syllabus will be out tomorrow.) മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്.

ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.

ഈ പരീക്ഷയിൽ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9 ക്ലാസിൽ എത്തിയ ശേഷം പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.

എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ​ഗുണനിലവാരം ഉയർത്താനാണ് ഈ തീരുമാനമെന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും. 2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഭരണപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ; സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ്‌

0

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്ക് വൻതോതിൽ‌ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. (There was a huge drop in gold prices today, bringing relief to jewelry lovers and those trying to buy jewelry in large quantities for special occasions, including weddings.) കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കുറഞ്ഞ് വില 7,200 രൂപയായി. 800 രൂപ ഇടിഞ്ഞ് 57,600 രൂപയാണ് പവൻവില. നവംബറിൽ കഴിഞ്ഞ ശനിയാഴ്ച വരെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കുത്തനെ കൂടിയശേഷമാണ് ഇന്നത്തെ ഈ വിലക്കുറവ്.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 80 രൂപ താഴ്ന്ന് 5,940 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ശതമാനം ജിഎസ്ടി, മിനിമം 5% പണിക്കൂലി, ഹോൾമാർക്ക് ഫീസ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഇന്നൊരു പവൻ ആഭരണവില കേരളത്തിൽ 62,350 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,795 രൂപയും. 63,215 രൂപയായിരുന്നു ശനിയാഴ്ച പവന് വാങ്ങൽവില; ഗ്രാമിന് 7,902 രൂപയും. 

ഔൺസിന് 2,560 ഡോളർ വരെ താഴ്ന്ന രാജ്യാന്തര സ്വർണവില കഴിഞ്ഞവാരം 2,715 ഡോളറിലേക്ക് കുതിച്ചുയർന്ന പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞയാഴ്ചയിൽ കേരളത്തിലും സ്വർണവില കുതിച്ചത്. രാജ്യാന്തര വില വൻതോതിൽ കൂടിയത് മുതലെടുത്ത്, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിൽ ഇപ്പോൾ കനത്ത ലാഭമെടുപ്പ് നടന്നതോടെ ഇപ്പോൾ വിലയിടിയുകയായിരുന്നു. നിലവിൽ 2,667 ഡോളറാണ് രാജ്യാന്തരവില.

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച്, കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിലെ അംഗങ്ങൾക്കിടയിൽ ഭിന്നത ശക്തമായതും സ്വർണത്തിന് സമ്മർദ്ദമാകുന്നുണ്ട്. പണപ്പെരുപ്പം കൂടുന്നത് ചൂണ്ടിക്കാട്ടി ചിലർ പലിശയിളവ് ഇനി വേണ്ടെന്ന നിലപാടിലാണ്. എന്നാൽ, ഒരുവിഭാഗം അംഗങ്ങൾ ഇനിയും പലിശ കുറയേണ്ടതുണ്ടെന്ന് വാദിക്കുന്നു. ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറയ്ക്കാൻ നിലവിൽ 50% സാധ്യതയേ വിപണി കാണുന്നുള്ളൂ.

പലിശ കുറഞ്ഞാൽ സ്വർണവില ഉയരും. കാരണം, ഡോളറും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ബാങ്ക് നിക്ഷേപപ്പലിശയും താഴും. ഇത് സ്വർണനിക്ഷേപ പദ്ധതികളെ ആകർഷകമാക്കും. വിലയും കൂടും. യുഎസിന്റെ പണപ്പെരുപ്പക്കണക്ക്, ജിഡിപിക്കണക്ക് എന്നിവ ഈയാഴ്ച അറിയാം. ഇവ സ്വർണവിലയുടെ വരുംദിവസങ്ങളിലെ ദിശയിൽ വൻ സ്വാധീനം ചെലുത്തിയേക്കും.

കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നേര്‍ച്ച സമര്‍പ്പിച്ച് സുരേഷ് ഗോപി

0

തൃശ്ശൂർ (Thrissur) : കേന്ദ്രമന്ത്രി സുരേഷ് ​ഗോപി കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ചു. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ​ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത്.

വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്‍റെ ചെറിയൊരു രൂപവും വൈദികന്‍ സമ്മാനിച്ചു.

‘ഒരു ചീഞ്ഞ മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ, ചരിത്രത്തിൽ ആദ്യമായിരിക്കും’; എം ജി ശ്രീകുമാർ …

0

കൊച്ചി (Kochi) : കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. (Singer MG Sreekumar reacts to the incident of dumping garbage into the lake.) ‌വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണ് വെള്ളത്തിലേക്ക് എറിഞ്ഞതെന്ന് എംജി ശ്രീകുമാർ പ്രതികരിച്ചു. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ ഗായകനിൽ നിന്ന് പിഴ ഈടാക്കിയതോടെയാണ് സംഭവം ചർച്ചയായത്. “ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്.

അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല. അതുകൊണ്ട് പഞ്ചായത്ത് അധികൃതർ പറഞ്ഞ പിഴ ഞാൻ അടച്ചു. ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ എന്ന് പറയുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കുമെന്നും” എംജി ശ്രീകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ആശമാരുമായി ഒരു ചർച്ചയ്ക്കില്ല; ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്…

0

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇന്ന് ചര്‍ച്ചയില്ല. (There will be no discussion today with the ASHA workers protesting in front of the secretariat in Thiruvananthapuram.) ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു.

കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ ആരോഗ്യമന്ത്രിയുമായുള്ള മൂന്നാം വട്ട ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളൊന്നും സര്‍ക്കാ‍ര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.

സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാ‍ര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഓണറേറിയവും പെന്ഷന്‍ അനൂകൂല്യവും നല്‍കാന്‍ സര്‍ക്കാ‍ര്‍ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്.

സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. എന്നാലിപ്പോൾ ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നുള്ള നിലപാടാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. അതേസമയം, വിവിധ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് സമരസമിതി വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചയില്‍ സര്ക്കാര്‍ നിലപാടിനെ ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ എന്തിന് അവര്‍ക്കൊപ്പമിരുന്ന് വീണ്ടും ചര്‍ച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.

എമ്പുരാന്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാടിലെയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്‌

0

ചെന്നൈ : എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ ഡിയുടെ മിന്നല്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് ഇഡി സംഘം എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. 2023 ഏപ്രിലില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചിയിലെ ഓഫീസില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ചില പരിശോധനകളെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍ എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. ഇപ്പോള്‍ ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത് എന്ന കാര്യവും വ്യക്തമല്ല. എന്നാല്‍, എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തില്‍ ഇഡി എത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എമ്പുരാന്‍ സിനിമ ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ എത്തിയപ്പോള്‍ അവസാന നിമിഷമാണ് ഗോകുലം ഗോപാലന്‍ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാന്‍ വിവാദമായതോടെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലന്‍ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ -സെന്‍സറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വിധവയായ യുവതിയെ ക്രൂരമായി ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ…

0

ബെംഗളൂരു (Bengaluru) : വിജയനഗറിൽ മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 3 പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് വിധവയായ ദലിത് യുവതി. (A widowed Dalit woman says she was gang-raped by three men, including the driver and conductor, while boarding a private bus with her children in Vijayanagar.) കേസിൽ 3 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 31ന് ചെന്നാപുരയിലാണു 28 വയസ്സുകാരിയായ ദലിത് യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം ദാവനഗെരെയിലേക്കു മടങ്ങുന്നതിനാണ് യുവതി ബസിൽ കയറിയത്. പ്രതിഷേധവുമായി ദലിത് സംഘടനകൾ എത്തിയതോടെയായിരുന്നു അറസ്റ്റ്.

അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി കേട്ടോ; സൂക്ഷിച്ച് സംസാരിക്കണം, കൊച്ചിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ എന്‍ട്രി

കൊച്ചി: പാര്‍ലമെന്റിലെ വാക്‌പോരിന്റെ ഹാങ്ങ് ഓവര്‍ മാറാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊച്ചിയില്‍. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ”എന്റെ നാവ് പോസ്റ്റ്മോര്‍ട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” സുരേഷ് ഗോപി പ്രതികരിച്ചു. വഖഫ് ബില്ല് രാജ്യസഭയും പാസായതിന് പിന്നാലെയാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്. നാളെ മുനമ്പത്തും സുരേഷ് ഗോപി പോകും.

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. ”അവര്‍ ജാതീയമായി ജനങ്ങളെ തിരിക്കാന്‍ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവന്‍ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവര്‍. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാന്‍ രാജ്യസഭയില്‍ പറഞ്ഞു. ജബല്‍പുര്‍ വിഷയത്തില്‍ നിയമപരമായി നടപടിയെടുക്കും.” സുരേഷ് ഗോപി പറഞ്ഞു. വഖഫ് നന്‍മയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും പറഞ്ഞു. ഭേദഗതി മുസ്‌ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഈ കിരാതം അവസാനിപ്പിച്ചു. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു. ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി.

ഇന്നത്തെ നക്ഷത്രഫലം

0

ഏപ്രിൽ 04, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, അഭിമാനം, സ്ഥാനക്കയറ്റം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, പ്രവർത്തന വിജയം, അനുകൂല സ്ഥലംമാറ്റയോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുചേരാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ് ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം, സന്തോഷം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നേട്ടം, അഭിമാനം ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, ധനതടസ്സം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. യാത്രകള്‍ പരാജയപ്പെടാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, െചലവ്, ധനതടസ്സം, യാത്രാപരാജയം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

YOU MAY LIKE

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ഹൃദയാഘാതം. സമ്മേളന സ്ഥലത്ത് അദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.