Monday, April 21, 2025
Home Blog Page 19

10-ാം ക്ലാസുകാരിക്ക് വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ​ഗർഭിണി; 55കാരൻ അറസ്റ്റിൽ

0

കൊച്ചി (Kochi) :10 -)o ക്ലാസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ 55 കാരൻ അറസ്റ്റിൽ. (55-year-old man arrested for raping and impregnating a 10-year-old girl.) എറണാകുളം വാഴക്കുളം ചെമ്പറകി സ്വദേശി രാജൻ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് കേസ് നൽകിയത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.

പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ട് കാരണം നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിയർപ്പ് നാറ്റം അസഹനീയം; ക്യാബിൻ ക്രൂ അംഗത്തെ യാത്രക്കാരി കടിച്ചു….

0

ചൈന (China) : വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ കടിച്ച് യാത്രക്കാരി. (A female passenger bit a female cabin crew member on a plane.) ഇതോടെ വിമാനം രണ്ടു മണിക്കൂർ വൈകി. ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാർ തമ്മിലുള്ള തർക്കം പരിഹരിക്കാരിനെത്തിയ ക്യാബിൻ ക്രൂ അംഗത്തെ ഒരു യാത്രക്കാരി കടിക്കുകയായിരുന്നു. സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഏപ്രില്‍ ഒന്നിന് ഷെന്‍ഷെൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഷെന്‍ഷെന്‍ എയർലൈന്‍സ് അറിയിച്ചു. വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവിൽ ക്യാബിൻ ക്രൂ അംഗത്തെ അക്രമിക്കുന്നതിൽ കലാശിച്ചത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികളിൽ ഒരാൾ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചിതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

എന്നാല്‍, മറ്റേയാളുടെ പെര്‍ഫ്യൂമിന് രൂക്ഷഗന്ധമാണ് എന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം. പിന്നാലെ ഇരുവരും തമ്മില്‍ തർക്കം രൂക്ഷമായി. വൈകാതെ ഇത് ശാരീരിക ഉപദ്രവത്തിലേക്കും കടന്നു. ഇതേതുടർന്ന് ഇരുവരെയും ശാന്തനാക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ കൈയില്‍ ഇതിലൊരു യുവതി കടിക്കുകയായിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കാനായി രണ്ട് പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് സ്ത്രീ ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു എത്തിയത്. ഇതിൽ ഒരാളുടെ കൈയിലാണ് യുവതി കടിച്ചത്.

തിയേറ്റർ ഷെയർ 100 കോടി കടന്ന് എമ്പുരാൻ; ഇത് ചരിത്ര വിജയം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൽ തന്നെ എമ്പുരാൻ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു . ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ് . ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മോഹൻലാലാണ് ഈ സന്തോഷ വാർത്ത ഏവരെയും അറിയിച്ചത്.

മലയാളസിനിമയുടെ ചരിത്രത്തിലെ ആദ്യ സംഭവം എന്നാണ് മോഹൻലാൽ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആ​ഗോള കളക്ഷൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മറ്റൊരു നേട്ടംകൂടി എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിലെ ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രം​ഗങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയർന്നിരുന്നത്. പിന്നാലെ രണ്ടുദിവസം മുൻപ് ചിത്രത്തിലെ രണ്ട് മിനിറ്റും എട്ട് സെക്കൻഡും വരുന്ന രം​ഗങ്ങൾ നീക്കംചെയ്ത് പുതുക്കിയ പതിപ്പ് തിയേറ്ററുകളിലെത്തി. വില്ലന്റെ പേരും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നീക്കം ചെയ്ത രം​ഗങ്ങളിൽപ്പെടുന്നു,

ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ കോഴിക്കോട് ഇ.ഡി ചോദ്യം ചെയ്യുന്നു

0

കോഴിക്കോട് (Calicut) : പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. (The Enforcement Directorate (ED) is questioning prominent industrialist and film producer Gokulam Gopalan.) കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്‍റെ ഓഫിസിൽ വെച്ച് ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. ഗോകുലം ഗ്രൂപ്പിന്‍റെ ഓഫിസുകളിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യംചെയ്യുന്നത്.

വടകരയിലെ ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തി ചോദ്യംചെയ്യാനായിരുന്നു ഇ.ഡി നീക്കം. എന്നാൽ, ഗോകുലം ഗോപാലൻ കോഴിക്കോട്ടെ ഓഫിസിലേക്കെത്തുകയായിരുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ധനകാര്യ സ്ഥാപനങ്ങളിലും കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോർപ്പറേറ്റ് ഓഫിസിലും ഇ.ഡി റെയ്ഡ് നടത്തുകയാണ്. ചിട്ടി ഇടപാടിന്‍റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന.

എമ്പുരാൻ സിനിമ ദേശീയതലത്തിൽ വിവാദമായിരിക്കെയാണ് സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്. ഗുജറാത്ത് വംശഹത്യ ഉൾപ്പെടെ സൂചിപ്പിക്കുന്ന ചിത്രം ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയറ്ററിൽ പ്രദർശനം തുടങ്ങിയ ചിത്രം വീണ്ടും സെൻസർ ചെയ്ത് ചില ഭാഗങ്ങൾ വെട്ടിമാറ്റിയാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ പ്രണയനായകന്‍ ; രവികുമാര്‍ അന്തരിച്ചു

ചെന്നൈ: ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

ഒരു കാലഘട്ടത്തിന്റെ പ്രണയമുഖമാണ് യവനികയ്ക്കുള്ളില്‍ മറഞ്ഞത്. 1975 ല്‍ ഉല്ലാസ യാത്ര എന്ന ചിത്രത്തിലൂടെയാണ് രവികുമാര്‍ മേനോന്‍ എന്ന രവികുമാര്‍ അഭിനയരംഗത്തെത്തിയത്. എ.ബി. രാജ് സംവിധാനം ചെയ്ത ആ സിനിമയില്‍ നായകവേഷത്തിലെത്തിയ അദ്ദേഹം പിന്നീട് നിരവധി സിനിമകളില്‍ പ്രണയനായകനായെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. രവികുമാര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് രവികുമാറിന്റെ സാന്നിധ്യത്തോടെയാണ്.

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ (87)(Manoj Kumar) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി (Dhirubhai Ambani)ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ കുറിച്ച് നാളുകളായി അലട്ടിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശസ്‌നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തി നേടിയത്. ഈ സിനിമകള്‍ ഭാരത് കുമാര്‍ എന്ന പേരും അദ്ദേഹത്തിന് നേടിക്കൊടുത്തു. ഉപ്കാര്‍, ഷഹീദ്, പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍, ഷോര്‍, ഗുംനാം, രാജ് കപൂര്‍ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ മേരാ നാം ജോക്കര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.

1937-ല്‍ അബോട്ടാബാദിലാണ് (പാകിസ്താന്‍) ജനനം. യഥാര്‍ഥ പേര് ഹരികൃഷ്ണന്‍ ഗോസാമി എന്നായിരുന്നു. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്ക് കുടിയേറി. ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍നിന്ന് ബിരുദം നേടി. നടന്‍ ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നതിനാലാണ് മനോജ് കുമാര്‍ എന്ന പേര് സ്വീകരിച്ചത്.

1957-ലെ ഫാഷന്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കാഞ്ച് കി ഗുഡിയ(1961)യിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. രാജ് ഖോസ്ലയുടെ സംവിധാനത്തില്‍ 1964-ല്‍ പുറത്തിറങ്ങിയ വോ കോന്‍ ഥി എന്ന ത്രില്ലര്‍ സിനിമ വന്‍വിജയമായതോടെ രാജ്യമൊട്ടാകെ പ്രശസ്തി നേടി. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഉപ്കാര്‍, ക്ലര്‍ക്ക്, ഷോര്‍, റോട്ടി കപട ഔര്‍ മകാന്‍, കാന്ത്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചു.

മനുഷ്യവിസർജ്യം കുട്ടികളുടെ ഭക്ഷണത്തില്‍ കലര്‍ത്തിയ സ്കൂൾ ശുചീകരണ തൊഴിലാളിക്ക് 8 വർഷം തടവ്

0

കുട്ടികളുടെ ഭക്ഷണത്തില്‍ മനുഷ്യവിസർജ്യവും മറ്റ് മനുഷ്യസ്രവങ്ങളും കലർത്തി വിതരണം ചെയ്തതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വച്ചതിനും സ്കൂൾ ശുചീകരണ തൊഴിലാളിയെ എട്ട് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. (A school cleaner has been sentenced to eight years in prison for distributing children’s food mixed with human excrement and other human fluids and for possessing child sexual abuse materials, according to a report.) ന്യൂജേഴ്സിയിലെ ബ്രിഡ്ജ്ടണ്ണിലെ എലിസബത്ത് എഫ് മൂർ സ്കൂളിലെ ജിയോവാനി ഇംപെല്ലിസെരി എന്ന 27 -കാരനായ സ്കൂൾ ശുചീകരണ തൊഴിലാളിയെയാണ് എട്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

ആദ്യ പരോളിന് പരിഗണിക്കും മുമ്പ് ഇയാൾ അഞ്ച് വര്‍ഷം തടവ് പൂര്‍ത്തിയാക്കണമെന്നും കുമ്പർലാന്‍ഡ് കൌണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു. സ്കൂളിലെ നിര്‍ജ്ജീവമായ വസ്തുക്കളില്‍ ഇയാൾ ലൈംഗിക പ്രവര്‍ത്തികൾ ചെയ്യുന്നതിന്‍റെ വീഡിയോ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുട്ടികളുടെ ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തിയതായി സമ്മതിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍ നിന്നും നിരവധി വീഡിയോകൾ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കിന്ന പാത്രത്തിലേക്ക് മനുഷ്യ വിസർജ്യവും ഉമിനീരും മനുഷ്യ സ്രവങ്ങളും ചേർത്ത് ഭക്ഷണം പാകചം ചെയ്യുന്ന വീഡിയോകളും മറ്റും ഇയാൾ ഫോണില്‍ സൂചിച്ചിരുന്നു. വിചാരണ വേളകളില്‍ കുറ്റം സമ്മതിച്ച ജിയോവാനി, അങ്ങനെ ചെയ്തത് കുട്ടികൾക്കോ മറ്റാര്‍ക്കുമോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരത് രുചിയോടെ കഴിച്ചെന്നുമാണ് പറഞ്ഞത്. ഇത്തരം പ്രവര്‍ത്തികൾ ചെയ്യുമ്പോൾ അതിന്‍റെ വീഡിയോ ചിത്രീകരിച്ചിരുന്ന ഇയാൾ, ഏറ്റവും ഒടുവില്‍ ‘ഇതും അവര്‍ രുചിയോടെ കഴിക്കും അവര്‍ക്ക് രോഗം വരും’ എന്ന് വീഡിയോ നോക്കി പറഞ്ഞതായും പ്രോസിക്യൂട്ടര്‍ വിചാരണ വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളുടെ കൈയില്‍ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതിക്ക് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ സ്വര്‍ണം ഭര്‍ത്താവും വീട്ടുകാരുമെടുത്ത് ചെലവാക്കി. വിവാഹ മോചിതയായപ്പോള്‍ ഭാര്യക്ക് സ്വര്‍ണ്ണത്തിന്റെ വിപണി വില നല്‍കണമെന്ന് കോടതി

0

തൃശൂർ: വിവാഹ സമ്മാനമായി നൽകിയ സ്വർണം സംബന്ധിച്ച് നിർണായക വിധിയുമായി കോടതി. (The court has issued a decisive verdict regarding gold given as a wedding gift.) വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വര്‍ണത്തില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച സ്വർണത്തിന്റെ വില ഭാര്യയ്ക്ക് നൽകണമെന്നാണ് കോടതി വിധി.

ഇരിങ്ങാലക്കുട കുടുംബ കോടതിയുടേതാണ് വിധി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി വില ലഭിക്കുന്നതിന് വിവാഹമോചിതയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി വ്യക്തമാക്കിയത്.

കൊടുങ്ങല്ലൂർ അഴീക്കോട് പാളയംകോട്ട് ഷൈൻ മോൾ 2022ൽ നൽകിയ ഹർജിയിലാണ് കുടുംബ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ആണ് വിധി പ്രഖ്യാപിച്ചത്. 2007ല്‍ ആയിരുന്നു വിവാഹം. 2021ലാണ് യുവതി വിവാഹമോചനം നേടിയത്. സ്വർണത്തിന്റെ വില ലഭിക്കുന്നത് സംബന്ധിയായി 2022ലാണ് ഷൈന്‍ മോള്‍ ഹര്‍ജി നല്‍കിയത്.

ഭർത്താവ് തൃശൂർ കാളത്തോട് പാളയംകോട്ട് ബോസ്കിയും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹ സമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നൽകിയില്ലെന്നും തനിക്കും മകൾക്കും ജീവനാംശം നൽകുന്നില്ലെന്നും ആരോപിച്ചാണ് ഷൈൻ മോൾ ഹർജി നൽകിയിരുന്നത്.

100 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകാനും യുവതിക്കും മകൾക്കും 2014 മുതൽക്കുള്ള ജീവനാംശം മുൻകാല പ്രാബല്യത്തോടെ 12.80 ലക്ഷംരൂപ നൽകാനും ഭർതൃവീട്ടുകാർ കൈപ്പറ്റിയ 8 ലക്ഷം രൂപ തിരികെ നൽകാനും ഗൃഹോപകരണങ്ങൾ അല്ലെങ്കിൽ അതിനു തുല്യമായ തുക നൽകാനുമാണ് ഭർത്താവിനോടും മാതാപിതാക്കളോടും കോടതി ഉത്തരവിട്ടത്. സ്വർണാഭരണങ്ങൾ കൈവശമില്ലെങ്കിൽ അത്രയും ആഭരണങ്ങളുടെ ഇപ്പോഴത്തെ വിപണി വില കണക്കാക്കി ആ തുക നൽകണം.

ഹർജി നൽകിയ സമയത്ത് സ്വർണാഭരണങ്ങളുടെ വില പവന് 20000 രൂപയിൽ താഴെയായിരുന്നെങ്കിലും ഇപ്പോഴത്തെ വിപണി വില ലഭിക്കുന്നതിന് അർഹതയുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്.

സ്വർണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും യുവതി പുനർവിവാഹം ചെയ്തതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നും തങ്ങളുടെ 58 പവൻ സ്വർണാഭരണങ്ങൾ യുവതിയുടെ കൈവശം ഉണ്ടെന്നും ഭർത്താവ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പുനർവിവാഹം കഴിയുന്നതിനു മുൻപുവരെ ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്നും വിവാഹത്തിന് മുൻപോ ശേഷമോ ഭർതൃവീട്ടുകാർ നൽകുന്ന മുതലുകൾ തിരികെ ലഭിക്കുന്നതിന് മുസ്‍ലിം വിമൻ ആക്ട് 1986ലെ 3-ാം വകുപ്പ് പ്രകാരം ഭർത്താവിന് അർഹതയില്ലെന്നും കോടതി വിലയിരുത്തി. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ പി.വി. ഗോപകുമാർ, കെ.എം.അബ്‌ദുൽ ഷുക്കൂർ, കെ.എം.കാവ്യ, എ.പയസ് ജോസഫ് എന്നിവർ ഹാജരായി.

തന്നെ പീഡിപ്പിച്ച 57-കാരന്റെ പേര് അഞ്ചുവർഷത്തിന് ശേഷം വെളിപ്പെടുത്തി പതിനേഴുകാരി

0

തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവിനെതിരെ പതിനേഴുകാരി രംഗത്ത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, അഞ്ചുവർഷം മുമ്പ് തന്നെ പീഡിപ്പിച്ച 57-കാരന്റെ പേരും
പെൺകുട്ടി വെളിപ്പെടുത്തി.

രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്. ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെൺകുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസിൽകയറ്റി ഇയാൾ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയിൽനിന്ന്‌ ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലിൽ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വിവരങ്ങൾ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തിയത്. 2020-ലാണ് സംഭവം. ഏഴാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗൺസലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പോലീസ് ഉടനടി പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.

എട്ടാം ക്ലാസുകാരുടെ റിസൾട്ട് നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും…

0

തിരുവനന്തപുരം (Thiruvananthapuram) : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. (The results of the 8th class examination according to the minimum marks system in the Kerala syllabus will be out tomorrow.) മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്.

ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.

ഈ പരീക്ഷയിൽ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9 ക്ലാസിൽ എത്തിയ ശേഷം പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.

എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ​ഗുണനിലവാരം ഉയർത്താനാണ് ഈ തീരുമാനമെന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും. 2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.