Monday, April 21, 2025
Home Blog Page 18

ഗാര്‍ഹിക പീഡന പരാതിയില്‍ കുടുങ്ങി നടി ഹന്‍സിക മോട്വാനി; സഹോദര ഭാര്യ നല്‍കിയ പരാതി കോടതിയിലേക്ക്‌

സഹോദരന്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹന്‍സിക മോട്വാനി കോടതിയില്‍. ബോംബെ ഹൈക്കോടതിയിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹന്‍സികയുടെ സഹോദരന്റെ ഭാര്യയും ടെലിവിഷന്‍ താരവുമായിരുന്ന മുസ്‌കാന്‍ നാന്‍സി ജെയിംസാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 498അ പ്രകാരം ക്രൂരത,ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

മുസ്‌കാനും ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തും 2020ലാണ് വിവാഹിതരാവുന്നത്. 2022ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ്ഗാര്‍ഹിക പീഡനമടക്കം ആരോപിച്ച് പ്രശാന്തിനും ഹന്‍സികയ്ക്കും അമ്മ മോണ മോട്വാനിക്കും എതിരെ മുസ്‌കാന്‍ പൊലീസിനെ സമീപിച്ചത്. ഇതിന്റെ ഫലമായി തനിക്ക് ബെല്‍സ് പാള്‍സി അസുഖത്തെ നേരിടേണ്ടി വന്നുവെന്നും സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശാന്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മുസ്‌കാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഹന്‍സികയും അമ്മയും തന്റെ കുടുംബജീവിതത്തില്‍ ഇടപെട്ടുവെന്നും ഉപദ്രവിച്ചുവെന്നും മുസ്‌കാന്‍ പരാതിയില്‍ വ്യക്തമാക്കി. ഐപിസി വകുപ്പ് 498എ പ്രകാരം റജിസറ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ വാദം ജൂലൈ മൂന്നിനാണ് കോടതി കേള്‍ക്കുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും സഹോദരനും ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലെ വിള്ളലുകളിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നും ഹന്‍സിക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

പള്ളിപ്പുറം വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

0

തിരുവനന്തപുരം: പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. പാൽ വണ്ടിയും രണ്ട് കെഎസ്ആർടിസി (KSRTC)ബസുകളും ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് വണ്ടികളും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്.

ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ നിർത്തി ആളുകളെ ഇറക്കുന്ന സമയത്താണ് അപകടമുണ്ടായത്. തൊട്ടുപുറകെ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിർത്തിയിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. തൊട്ടുപിറകെ വന്ന പാൽ വണ്ടിയും ബസിന് പിന്നിലിടിച്ചു.

അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 2 കുട്ടികളടക്കം ഏഴുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലർക്കും കമ്പിയിൽ തലയിടിച്ചാണ് പരിക്കേറ്റത്.

12 വയസുകാരിയെ പീഡിപ്പിച്ച് റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്, പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കഴിഞ്ഞ മാസം പോക്‌സോ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ തളിപ്പറമ്പില്‍ പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിനെതിരെയാണ് (23) പൊലീസ് വീണ്ടും പോക്‌സോ കേസെടുത്തത്. പെണ്‍കുട്ടിയുടെ 15 വയസുകാരനായ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും പോക്‌സോ കേസ് ചുമത്തിയത്. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്.

സ്‌കൂളില്‍ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു

സിനിമ നടന്മാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കി.ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലീമയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയില്‍ നിന്നും ഞെട്ടിക്കുന്ന തെളിവുകള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചു. ലഹരി വ്യാപാരത്തിന് പുറമേ സിനിമ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന തസ്‌ലീമ പെണ്‍വാണിഭ ഇടപാടുകളും നടത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സിനിമയിലെ പ്രമുഖ താരത്തിന് ഒരു മോഡലിന്റെ ചിത്രം വാട്‌സാപ്പില്‍ അയച്ചു നല്‍കിയാതായി പൊലീസ് കണ്ടെത്തി. 25,000 രൂപ നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്ന് തസ്‌ലീമ ചാറ്റിലൂടെ അറിയിക്കുന്ന തെളിവുകളും ലഭിച്ചു.

തസ്ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ ‘പുഷ്’ കിട്ടിയെന്ന തസ്ലീമ സുല്‍ത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ്’. അതേസമയം തസ്‌ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക.കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌ലീമയെ ആലപ്പുഴയില്‍ നിന്ന് പിടികൂടുന്നത്.

എമ്പുരാനില്‍ കണക്കില്‍പ്പെടാത്ത പണമിറക്കിയെന്ന് ഇഡിക്ക് സംശയം; എല്‍.ടി.ടി.ഇ ബന്ധം ആരോപിച്ച് RSS മുഖപത്രം, ഗോകുലം ഗോപാലാനെ ഇന്നും ചോദ്യം ചെയ്തേക്കും

എമ്പുരാനില്‍ കണക്കില്‍പ്പെടാത്ത പണമിറക്കിയെന്ന് ഇഡിക്ക് സംശയം; എല്‍.ടി.ടി.ഇ ബന്ധം ആരോപിച്ച് RSS മുഖപത്രം, ഗോകുലം ഗോപാലാനെ ഇന്നും ചോദ്യം ചെയ്‌തേക്കും

ഗോകുലം ഗോപാലന്റെ കീഴിലുള്ള ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ സിനിമയിലടക്കം കോടികള്‍ നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇഡിക്ക് സംശയം. ശ്രീ ഗോകുലം ചിറ്റ്സില്‍ പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചെന്നൈയിലെ ഓഫിസിലെത്തിച്ചത്. കോടമ്പാക്കത്തെ ഓഫിസിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് എത്രയും വേഗം ഗോകുലം ഗോപാലനോട് ചെന്നൈയിലെത്താന്‍ ഇഡി. ആവശ്യപ്പെട്ടത്. കോഴിക്കോട്ടുനിന്ന് ഇഡി ഉദ്യോഗസ്ഥനൊപ്പമാണ് ഗോകുലം ഗോപാലന്‍ ചെന്നൈയിലെത്തിയത്.

രാത്രി വൈകിയും ഇഡി ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തികയിടപാടുകളും പരിശോധിക്കുന്നുണ്ട്.

ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു.

ഇതിനിടെ എമ്പുരാനില്‍ നിക്ഷേപിക്കാന്‍ എല്‍.ടി.ടി.ഇയുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ഗുരുതര ആരോപണം ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ ഉന്നയിച്ചിട്ടുണ്ട്.

എമ്പുരാന്‍ എഫക്‌ടോ?പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌

0

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ റഡാറില്‍ പൃഥ്വിരാജും. മൂന്ന് സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തതതേടിയാണ് ആദായനികുതി വകുപ്പ് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിലാണ് വ്യക്തത നേടിയത്.

ഈ ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനേതാവ് എന്ന നിലയില്‍ പ്രതിഫലം കൈപ്പറ്റിയിരുന്നില്ല. എന്നാല്‍ സഹനിര്‍മ്മാതാവെന്ന നിലയില്‍ പ്രൊഡക്ഷന്‍ കമ്പനി 40 കോടിയിലധികം രൂപ വാങ്ങിച്ചൂവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് എന്നത് ശ്രദ്ധേയമണ്.


നേരത്തെ എമ്പുരാന്റെ സഹനിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഗോകുലം ഗ്രൂപ്പ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയഡ് നടത്തിയിരുന്നു.

ദോശയ്ക്ക് ഇനി വേറെ കറി തിരയേണ്ട ; തക്കാളി ചമ്മന്തി തയ്യാറാക്കിയാലോ

ചേരുവകൾ:

  • തക്കാളി – 3 എണ്ണം
  • ഉണക്ക മുളക്- 3 എണ്ണം
  • കാശ്മീരി മുളക്- 3 എണ്ണം
  • വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
  • ജീരകം- 1/2 ടീ സ്പൂൺ
  • പരിപ്പ്- 1 ടേബിൾ സ്പൂൺ
  • സവാള- 1 എണ്ണം
  • കായം- 1/4 ടീ സ്പൂൺ
  • വെളുത്തുളളി- 6 എണ്ണം
  • മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
  • മല്ലിയില- അവശ്യത്തിന്
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  • ഒരു ചട്ടിയിലേയ്ക്ക് വെളിച്ചെണ്ണ, ജീരകം, പരിപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം ചൂടാക്കിയെടുക്കുക.
  • ഇനി ഇതിലേക്ക് സവാള,തക്കാളി, വെളുത്തുളളി, കറിവേപ്പില, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കണം.
  • ശേഷം മല്ലിയില,കായം ചേർത്ത് അഞ്ച് മിനിറ്റ് നേരത്തേക്ക് അടച്ചുവയ്ക്കാം.
  • ഈ കൂട്ട് ചൂടാറിയ ശേഷം മിക്സിയിലിട്ട് അരച്ചെടുക്കണം.
  • ശേഷം ചമ്മന്തിയിലേക്ക് കടുക് പൊട്ടിച്ച് താളിച്ച ഒഴിക്കാം. ഇതോടെ കിടിലൻ തക്കാളി ചട്ട്ണി റെഡ‍ി

25-ാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു

0

ന്യൂഡല്‍ഹി (Newdelhi) : 25-ാം വിവാഹ വാർഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു. (Husband dies after collapsing during 25th wedding anniversary celebration.) ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വസീം (50) ആണ് മരിച്ചത്. ഷൂ ബിസിനസ് നടത്തി വരികയാണ് വസീം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

വസീമും ഭാര്യ ഫറയും തങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. പിലിഭിത്ത് ബൈപാസ് റോഡില്‍വെച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്. വിപുലമായാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ദമ്പതികളും കുടുംബാംഗങ്ങളും വേദിയില്‍ പാട്ടുവെച്ച് ചുവുടകള്‍ വെക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പെട്ടന്നാണ് വസീം കുഴഞ്ഞുവീണത്. ഉടനെ വസീമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

10-ാം ക്ലാസുകാരിക്ക് വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ​ഗർഭിണി; 55കാരൻ അറസ്റ്റിൽ

0

കൊച്ചി (Kochi) :10 -)o ക്ലാസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ 55 കാരൻ അറസ്റ്റിൽ. (55-year-old man arrested for raping and impregnating a 10-year-old girl.) എറണാകുളം വാഴക്കുളം ചെമ്പറകി സ്വദേശി രാജൻ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് കേസ് നൽകിയത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.

പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ട് കാരണം നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിയർപ്പ് നാറ്റം അസഹനീയം; ക്യാബിൻ ക്രൂ അംഗത്തെ യാത്രക്കാരി കടിച്ചു….

0

ചൈന (China) : വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ കടിച്ച് യാത്രക്കാരി. (A female passenger bit a female cabin crew member on a plane.) ഇതോടെ വിമാനം രണ്ടു മണിക്കൂർ വൈകി. ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാർ തമ്മിലുള്ള തർക്കം പരിഹരിക്കാരിനെത്തിയ ക്യാബിൻ ക്രൂ അംഗത്തെ ഒരു യാത്രക്കാരി കടിക്കുകയായിരുന്നു. സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഏപ്രില്‍ ഒന്നിന് ഷെന്‍ഷെൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഷെന്‍ഷെന്‍ എയർലൈന്‍സ് അറിയിച്ചു. വിമാനത്തിൽ അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവിൽ ക്യാബിൻ ക്രൂ അംഗത്തെ അക്രമിക്കുന്നതിൽ കലാശിച്ചത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികളിൽ ഒരാൾ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചിതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

എന്നാല്‍, മറ്റേയാളുടെ പെര്‍ഫ്യൂമിന് രൂക്ഷഗന്ധമാണ് എന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം. പിന്നാലെ ഇരുവരും തമ്മില്‍ തർക്കം രൂക്ഷമായി. വൈകാതെ ഇത് ശാരീരിക ഉപദ്രവത്തിലേക്കും കടന്നു. ഇതേതുടർന്ന് ഇരുവരെയും ശാന്തനാക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ കൈയില്‍ ഇതിലൊരു യുവതി കടിക്കുകയായിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കാനായി രണ്ട് പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് സ്ത്രീ ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു എത്തിയത്. ഇതിൽ ഒരാളുടെ കൈയിലാണ് യുവതി കടിച്ചത്.