Monday, April 21, 2025
Home Blog Page 16

എന്റെ പൊന്നു മോനെ കൊന്നവനാണ്, അവനോട് ക്ഷമിക്കാന്‍ കഴിയില്ല; അഫാനെതിരെ മാതാവ് ഫെമി, കടക്കെണിയില്‍ കുടുക്കിയത് ലോണ്‍ ആപ്പുകള്‍

0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ അഫാനെതിരെ മൊഴി നല്‍കാന്‍ ആദ്യം വിസമ്മതിച്ച മാതാവ് ഷെമി ആദ്യത്തെ ആഘാതത്തില്‍ നിന്ന് പതുക്കെ മുക്തയാവുകയാണ്. കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ടത് അഫാന്റെ മാതാവ് മാത്രമായിരുന്നു. ഇവര്‍ ഇപ്പോള്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഒരു അഭയ കേന്ദ്രത്തില്‍ കഴിയുകയാണ്. മകന്‍ അരുംകൊല ചെയ്തുവെന്ന് വിശ്വസിക്കാതിരുന്ന മാതാവ് ഷെമി ഇപ്പോള്‍ സംഭവ ദിവസം നടന്നത് അടക്കമുള്ള വിവരങ്ങള്‍ തുറന്നു പറയുകയാണ്. ഒരു സ്വകാര്യ ചാനലിനോടാണ് ഷെമിയുടെ തുറന്ന് പറച്ചില്‍. മകന്‍ ലോണ്‍ ആപ്പുകള്‍ വഴി പണം കടമെടുത്തിരുന്നു.

അഫാന്‍ എടുത്ത പണം തിരിച്ചടക്കാതിരുന്നതോടെ നിരന്തരം സമ്മര്‍ദ്ദമുണ്ടായി .ആക്രമണത്തിന്റെ തലേ ദിവസം തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇതെല്ലാമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം വീട് വിറ്റാല്‍ തീരാവുന്ന കടബാധ്യതയേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഷെമി പറഞ്ഞത്. തങ്ങള്‍ക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയെന്നും മാതാവ് ഷെമി പറയുന്നു.

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു പോർച്ചുഗലിൽ…

0

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ വിദേശ പര്യടനം ഇന്ന് ആരംഭിച്ചു. (President Draupadi Murmu’s foreign tour began today.) രണ്ട് ദിവസത്തെ സന്ദർശനത്തിനായി അവർ പോർച്ചുഗലിൽ എത്തി. 27 വർഷത്തിന് ശേഷം ആണ് ഒരു ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗൽ സന്ദർശനത്തിന് എത്തുന്നത്.

ഏപ്രിൽ ഒൻപതിന് രാഷ്ട്രപതി പോർച്ചുഗലിൽ നിന്ന് സ്ലൊവാക്കിയയിലേക്ക് പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ലൊവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.

അതേസമയം 1998 ൽ കെ ആർ നാരായണൻ ആയിരുന്നു അവസാനം ആയി പോർച്ചുഗൽ സന്ദർശിച്ചത്.

`അലൻ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’; നഷ്ടമായത് കുടുംബത്തിന്റെ അത്താണി

0

പാലക്കാട് (Palakkad) : ‘അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’- കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കിടന്ന മകനെ രക്ഷിക്കാന്‍ കൂട്ടുകാരെ ഫോണ്‍ വിളിക്കുമ്പോഴും അമ്മയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു അലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന്. (‘Alan is lying bleeding, run away, children’ – Even as she called friends to save her son, who was injured in a wild elephant attack, the mother was hopeful that Alan’s life would be saved.) എന്നാല്‍ പ്രതീക്ഷകള്‍ ബാക്കിയാക്കി അലന്‍ വിട പറഞ്ഞപ്പോള്‍ അത് നാടിന് മുഴുവന്‍ നൊമ്പരമായി. ഇന്നലെ രാത്രിയാണ് അലനെയും അമ്മയെയും കാട്ടാന ആക്രമിച്ചത്.

മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്.

നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. ചേച്ചിയുടെ വീട്ടില്‍ പോയി വരാമെന്നു പറഞ്ഞു പോയ അലന്‍ ജീവനറ്റ് കിടക്കുന്നത് കൂട്ടുകാര്‍ക്ക് കണ്ടുനില്‍ക്കാനായില്ല. വാക്കുകള്‍ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ വിശദീകരിച്ചത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയില്‍ തടിച്ചുകൂടിയത്.

വീട്ടിലെത്താന്‍ നൂറു മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് അലന്റെ ജീവന്‍ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവര്‍ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോണ്‍ വിളിച്ചു.”അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ” എന്നു പറഞ്ഞാണ് അവര്‍ ഫോണ്‍ വിളിച്ചത്. പിന്നാലെയാണ് അലന്റെ സുഹൃത്തുക്കളും പ്രദേശവാസികളും വിവരമറിഞ്ഞത്. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

ഇന്നത്തെ നക്ഷത്രഫലം

0

ഏപ്രിൽ 07, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, അഭിമാനക്ഷതം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം, യാത്രാപരാജയം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സല്‍ക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, കായികവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം ശരീരസുഖക്കുറവ്, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍ ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, അലച്ചിൽ, ചെലവ്, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്, ദുബായില്‍ വച്ച് മോഹന്‍ലാലിന് 2 കോടി നല്‍കിയതില്‍ വ്യക്തത വേണം

0

കൊച്ചി: എമ്പുരാന്‍ സംവിധായകന്‍ പൃഥിരാജിനൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ആന്റണിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്.
ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസില്‍ 2022ല്‍ റെഡ് നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാന്‍ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്. മലയാള സിനിമയുടെ ഓവര്‍സീസ് റൈറ്റുകള്‍ നേടുന്നത് ഇറാന്‍ സ്വദേശിയായ ഗുല്‍ഷനാണ്. വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇവിടെ നടക്കുന്നുവെന്ന സംശയം ആദായ നികുതി വകുപ്പിനുണ്ട്.

തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

തൃശൂരില്‍ നിന്നും ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയില്‍

0

തൃശൂർ: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേൽ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ പിടിയിലായത്. കുഞ്ഞ് ഇയാൾക്കൊപ്പമുണ്ടായിരുന്നു.

ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികൾ അറിയാതെ കുഞ്ഞിനെ വെട്രിവേൽ തട്ടിയെടുത്തത്. ഉടൻതന്നെ കുഞ്ഞിനെ കാണാതായ വിവരം ദമ്പതികൾ തൃശൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ദമ്പതികളെ പാലക്കാട് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ആലുവയിൽ ജോലി ചെയ്യുകയാണ് ഒഡീഷ ദമ്പതികൾ.

കാനഡയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു ; ഒരാൾ കസ്റ്റഡിയിൽ

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു. ഒട്ടാവയ്ക്കടുത്ത് റോക്ക്‌ലാന്‍ഡിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഒട്ടാവയ്ക്കടുത്തുള്ള റോക്ക്‌ലാൻഡിൽ ഒരു ഇന്ത്യൻ വംശജന്‍ കുത്തേറ്റ് മരിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഒരു പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷൻ വഴി ബന്ധപ്പെടുന്നുണ്ട്. – കാനഡയിലെ ഇന്ത്യൻ പുറത്തുവിട്ട എംബസ്സി പ്രസ്താവനയിൽ പറഞ്ഞു.

സ്വര്‍ണ്ണവില ഇടിഞ്ഞു തകര്‍ന്നു, ജ്വല്ലറികളില്‍ വന്‍ തിരക്ക്

0

തിരുവനന്തപുരം: ആഭരണപ്രേമികള്‍ക്കും വിവാഹപ്പാര്‍ട്ടികള്‍ക്കും ആശ്വാസമായി സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. കുത്തനെയുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത്. പവന് ഇന്ന 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 66480 രൂപയാണ്.

. മാന്ദ്യത്തിൽ നിന്നുള്ള നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവിൽ സ്വർണവില കുത്തനെ കുറയാനുള്ള കാരണം. ഇന്നലെയും ഇന്നുമായി 2000 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർ‌ണവില 67000 ത്തിന് താഴെയെത്തി.

ഐ ആം സൈലന്റ് : മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സുരേഷ്‌ഗോപി; എറണാകുളം ഗസ്റ്റ് ഹൗസിൽ വിലക്ക് ഏർപ്പെടുത്തി

0

എറണാകുളം: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി(Suresh Gopi). മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകിയതായി ഗസ്റ്റ്‌ ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിക്കുകയായിരുന്നു. വൈക്കത്ത് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് (John Brittas)പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ.

“മലപ്പുറത്തെ ഈഴവർ വോട്ടുകുത്തിയന്ത്രങ്ങൾ”; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി

0

മലപ്പുറം: മലപ്പുറത്തേക്കുറിച്ച് വിവാദ പ്രസംഗവുമായി എസ്.എൻ.ഡി.പി (SNDP)യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ(Vellappalli Nateshan). മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. സമുദായ അംഗങ്ങൾ സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നത്. മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനം എന്നും വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ പരിപാടിയിലാണ് വിമർശനം. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലർക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. ചുങ്കത്തറയിൽ നടന്ന ശ്രീനാരായണ കൺവെൻഷനിൽ വച്ചാണ് വിവാദ പരാമർശം അദ്ദേഹം നടത്തിയത് .

പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. തമ്മിൽ തമ്മിലുള്ള എതിരഭിപ്രായം കൊണ്ടാണ് ഈഴവർ തഴയപ്പെടുന്നത്. മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്നതടക്കം വലിയ രീതിയിലുള്ള വിവാദ പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത്. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.