Sunday, April 20, 2025
Home Blog Page 13

മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു കൊന്നു എന്ന് പൊലീസ് ആരോപിച്ച പിതാവ് ശങ്കരനാരായണൻ അന്തരിച്ചു

0

മലപ്പുറം (Malappuram) : മകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ആരോപിച്ച പിതാവ്‌ മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന്‍ (75) അന്തരിച്ചു. (Shankaranarayanan (75) of Charankavu, Manjeri, whose father, the police alleged, shot and killed the accused in the rape and murder case of his daughter, has passed away.) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മകള്‍ കൃഷ്ണപ്രിയയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ(25)യെ ശങ്കരനാരായണന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കേസ്‌.

2001 ഫെബ്രുവരിയിലാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ട് വരുന്നതിനിടെ മുഹമ്മദ് കോയ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ മുഹമ്മദ് കോയ അറസ്റ്റിലായി. പിന്നീട് 2002-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ വെടിയേറ്റ് മരിക്കുന്നത്. വെടിവെച്ചത് ശങ്കരനാരായണൻ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

കേസില്‍ മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു.

വനിത CPO റാങ്ക് ഹോൾഡേഴ്സിന്റെ കൈമുട്ടിലിഴഞ്ഞ് പ്രതിഷേധം…

0

സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ പ്രതിഷേധം. (Women CPO rank holders protest by kneeling on the sidewalk in front of the Secretariat.) റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ. തൊഴിൽ സമരത്തിന്റെ പന്ത്രണ്ടാം നാളാണ് കൈമുട്ടിൽ ഇഴഞ്ഞ് പ്രതിഷേധം നടത്തിയത്.

നടപ്പാതയിലെ ഇന്റർലോക്ക് ടൈലിൽ ഉരുഞ്ഞ് പലരുടേയും കൈമുട്ടുകൾ പൊട്ടി. ചിലർ തലകറങ്ങി വീണു. ഈ മാസം 19ന് അവസാനിക്കുന്ന വനിത സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം. വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ നടത്തുന്ന രാപകൽ സമരം 12 ദിവസം പിന്നിട്ടു. നിരാഹാര സമരം ഏഴ് ദിവസവും.

സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ഇന്ന് രാത്രി കയ്യിൽ കർപ്പൂരം കത്തിച്ചും പ്രതിഷേധിക്കും. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 235 പേരെ മാത്രമാണ് നിയമിച്ചത്. കഴിഞ്ഞദിവസം ശയനപ്രദക്ഷിണം, കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരം നടത്തിയിരുന്നു. കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നലത്തെ സമരം. വിലങ്ങിന് പകരം പ്രതീകാത്മകമായാണ് ഇങ്ങനെ ചെയ്തത്. പൊലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പി തലയിലേന്തി. നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയോ, പ്രതിപക്ഷ സംഘടനകൾ പോലും പിന്തുണ നൽകുകയോ ചെയ്തിട്ടില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.

‘എമ്പുരാന്‍ സിനിമ വെറും എമ്പോക്കിത്തരം’: രൂക്ഷമായ വിമര്‍ശനം നടത്തി ശ്രീലേഖ ഐപിഎസ്

കൊച്ചി (Kochi) : എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. (Sreelekha IPS criticizes the movie Empuran.) മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്.

ബിജെപി കേരളത്തിലേക്ക് വലിയ നാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തു അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗോദ്ര സംഭവം മുഴുവന്‍ കാണിക്കാതെ വളച്ചോടിച്ച് കേരളത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ സിനിമ ശ്രമിച്ചുവെന്നും ലൂസിഫര്‍ ഇഷ്ടമായത് കൊണ്ടാണ് എമ്പുരാന്‍ കാണാന്‍ പോയതെന്നും എന്നാല്‍ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇറങ്ങിപ്പോകാന്‍ തോന്നിയെന്നും ശ്രീലേഖ പറയുന്നുണ്ട്.

`എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്നാണ് ശ്രീലഖയുടെ വീഡിയോയ്ക്ക് തലക്കെട്ട് തന്നെ നല്‍കിയിരിക്കുന്നത്. മാര്‍ക്കോ ഇറങ്ങിയപ്പോള്‍ വയലന്‍സ് എന്നാണ് പറഞ്ഞത് അതുപോലെയുള്ള വയലന്‍സ് ഈ ചിത്രത്തിലും ഉണ്ടെന്ന് ശ്രീലേഖ പറയുന്നു. താന്‍ കട്ട് ചെയ്യുന്നതിന് മുന്‍പുള്ള പതിപ്പാണ് കണ്ടതെന്നും ശ്രീലേഖ പറയുന്നുണ്ട്.

ചിത്രത്തില്‍ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ലെന്നും, അത് മനപൂര്‍വ്വമാണെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. കേരള രാഷ്ട്രീയ വിശ്വസിക്കാളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്. ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നല്‍കുന്നുണ്ട്.

ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു. അതേ സമയം മുഖ്യമന്ത്രി ഈ സിനിമ കാണാന്‍ കൊച്ചുമകനെ കൊണ്ടുപോയതിനെയും ശ്രീലേഖ വിമര്‍ശിക്കുന്നു. ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ ചോദിക്കുന്നു.

പവൻ കല്യാണിന്റെ മകന് സിം​ഗപ്പൂരിലെ സ്കൂളിൽ വെച്ച് അപകടം…

0

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക് ശങ്കറിന് പരിക്ക്. (Mark Shankar, the younger son of Andhra Pradesh Deputy Chief Minister and actor Pawan Kalyan, has been injured.) സിം​ഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തിലാണ് പരിക്ക് പറ്റിയത്. മാർക് ശങ്കറിന്റെ കെെക്കും കാലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുക കാരണം മറ്റ് ശാരീരിക അസ്വസ്ഥകളുമുണ്ടായി. നിലവിൽ സിം​ഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരപുത്രൻ. അല്ലുരി സീതരാമരാജു ജില്ലയിലേക്ക് നേരത്തെ നിശ്ചയിച്ച സന്ദർശനത്തിനുള്ള യാത്രയിൽ വെച്ചാണ് പവൻ കല്യാൺ വിവരമറിഞ്ഞത്.

ഇവിടെയുള്ള ട്രെെബൽ ആളുകളെ സന്ദർശിക്കുകയും സ്ഥലത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തലുമായിരുന്നു യാത്രയുടെ ഉദ്ദേശ്യം. സന്ദർശനം പിൻവലിക്കാമെന്ന് വാർത്തയറിഞ്ഞ അധികൃതർ പറഞ്ഞെങ്കിലും തന്റെ വാക്ക് പാലിക്കാൻ പവൻ കല്യാൺ തീരുമാനിച്ചു. ജില്ലയിലെത്തി ജനങ്ങളെ കണ്ട് തിരിച്ച് വരുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പവൻ കല്യാൺ മടങ്ങിയത്. പിന്നീട് മകനെ കാണാൻ സിം​ഗപ്പൂരിലേക്ക് പോയി. മകന് അപകടം പറ്റിയതറിഞ്ഞ് പവൻ കല്യാൺ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

പവൻ കല്യാണിന്റെയും ഭാര്യ അന്ന ലെസ്നവയുടെയും ഇളയ മകനാണ് മാർക് ശങ്കർ. 2017 ഒക്ടോബർ പത്തിനാണ് മാർക് ശങ്കർ ജനിക്കുന്നത്. പവൻ കല്യാണിന്റെ മൂന്നാം ഭാര്യയാണ് അന്ന ലെസ്നവ. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിയുകയായിരുന്നു. രണ്ടാമത്തെ ഭാര്യ നടി രേണു ദേശായിയിൽ രണ്ട് മക്കളും പവൻ കല്യാണിനുണ്ട്. റഷ്യൻ പൗരയാണ് അന്ന ലെസ്നവ. 2013 ലാണയിരുന്നു ഇവരുടെ വിവാഹം. അന്നയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ പോളിന അഞ്ജന എന്ന മകളും അന്നയ്ക്കുണ്ട്.

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

0

കോഴിക്കോട് (Calicut) : താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. (The court will pronounce its verdict today on the bail application of the students accused in the Thamarassery Shahabas murder case.) കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായപൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെ ആണ് ആറ് വിദ്യാർത്ഥികളും ജില്ലാ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് കുറ്റാരോപിതരായ വിദ്യാർത്ഥികൾ. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്.

ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയോട് പ്രതികാരം കാട്ടിയത് കുഞ്ഞിനെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച് …

ബാങ്കോക്ക് (Bankok) : പ്രസവശേഷം ലൈംഗികബന്ധം നിഷേധിച്ച ഭാര്യയോടുള്ള പ്രതികാരമായി നവജാത ശിശുവിനെ പിതാവ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. (A father abandoned his newborn baby in a banana plantation as revenge against his wife for refusing to have sex after the baby was born.) സംഭവത്തില്‍, 22 കാരിയായ ഭാര്യ ഒറത്തായിയുടെ പരാതിയിൽ 21കാരനായ ഭർത്താവ് വുട്ടിച്ചായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം.

ഒറത്തായി ഒരു സുഹൃത്തിനെ കാണാൻ പോയ വേളയിൽ, വുട്ടിച്ചായി തന്റെ രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ അടുത്തുള്ള ഒരു വാഴത്തോട്ടത്തിൽ കൊണ്ടുപോയി നിലത്തു കിടത്തിയ ശേഷം ഫോട്ടോ എടുത്ത് അയച്ചുകൊടുക്കുകയായിരുന്നു. സന്ദേശം കണ്ടു പരിഭ്രാന്തയായ ഒറത്തായി ഉടൻ തന്നെ ഗ്രാമത്തലവനെ ബന്ധപ്പെടുകയും ഭർത്താവിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഓൺലൈനിൽ പങ്കിടുകയും ചെയ്തു. ഇതോടെ വുട്ടിച്ചായി തന്നെ കുഞ്ഞിനെ പരുക്കേൽപ്പിക്കാതെ വീട്ടിലേക്കു കൊണ്ടുവന്നു.

പ്രസവശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒറത്തായി വിസമ്മതിച്ചതിനാൽ ഇരുവരും വഴക്കിട്ടിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, തന്റെ ഭർത്താവ് ലഹരിമരുന്നിന് അടിമയാണെന്നും, പതിവായി ചൂതാട്ടത്തിൽ ഏർപ്പെടുന്നുണ്ടെന്നും ഒറത്തായി മൊഴി നൽകി. തന്നോടും ഒരു വയസ്സുള്ള കുട്ടിയോടും അക്രമാസക്തമായാണ് പെരുമാറുന്നതെന്നും ഒറത്തായി പറയുന്നു. ഭാര്യയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടിരുന്നതായി വുട്ടിച്ചായി കുറ്റസമ്മതം നടത്തി. എന്നാൽ, കുഞ്ഞിനെ ഉപേക്ഷിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും, ഉറങ്ങിക്കിടക്കുന്ന മകനെ നിലത്തു കിടത്തി ഫോട്ടോ എടുക്കുക മാത്രമായിരുന്നുവെന്നും വുട്ടിച്ചായി പൊലീസിനോട് പറഞ്ഞു.

വുട്ടിച്ചായി ലഹരിമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മൂന്നു വർഷം വരെ തടവും 6,000 ബാത്ത് (ഏകദേശം 180 യുഎസ് ഡോളർ) പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടേതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച തുടർന്ന് പെണ്‍സുഹൃത്തിനെ കുത്തിയശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു…

0

ന്യൂഡല്‍ഹി (Newdelhi) : ഡല്‍ഹിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്. (A young man stabbed his girlfriend to death in Delhi after she rejected his marriage proposal.) ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ പല തവണ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തിലാണ് ഗുരുതര പരുക്ക്. രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഇരുവരും ഒരു വര്‍ഷമായി പരിചയത്തിലാണെന്നും എന്നാല്‍ ബന്ധം തുടരാനോ വിവാഹം കഴിക്കാനോ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ ക്രൂര കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവസ്ഥലത്തെത്തിയ പോലീസ് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് പെണ്‍കുട്ടിയെ കുത്തിയ കത്തി പോലീസ് കണ്ടെടുത്തു. പ്രതിക്കെതികരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ…

0

പത്തനംതിട്ട (Pathanamthitta) : ഭാസ്കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. (Bhaskara Karanar murder case convict Sherin granted parole.) ഈ മാസം അഞ്ചു മുതൽ 23 വരെ രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയെന്നാണ് ജയിൽ വകുപ്പ് അധികൃതരുടെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തേ വിവാദമായിരുന്നു. ഇതിനിടെ സഹതടവുകാരിയെ മർദിച്ചതിന് മാർച്ചിൽ ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ ഇപ്പോഴുള്ളത്.

ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയതിനു പിന്നാലെ ശിക്ഷാ ഇളവ് നല്‍കി ഷെറിനെ സ്വതന്ത്രയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി തടവില്‍ കിടക്കുന്ന പലരുടെയും അപേക്ഷ ചവറ്റുകുട്ടയില്‍ കിടക്കുമ്പോള്‍ ഷെറിന് കിട്ടിയ പരിഗണനയ്ക്ക് പിന്നില്‍ ഒരു മന്ത്രിയുടെ കരുതല്‍ എന്ന ആക്ഷേപം പോലും ഉയര്‍ന്നിരുന്നു. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇതുവരെ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്.

ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവർണർക്കും പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിനു ലഭിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്.

പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് 1,65000 രൂപ പിഴ

0

കോഴിക്കോട് (Calicut) : പെട്രോള്‍പമ്പിലെ ശൗചാലയം അധ്യാപികയ്ക്ക് തുറന്നുനല്‍കാന്‍ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. (The petrol pump owner was ordered to pay Rs 1,65,000 in compensation for delaying opening the toilet at the petrol pump to a teacher.) ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടില്‍ സി.എല്‍. ജയകുമാരിയുടെ ഹര്‍ജിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്.

കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് 1,65,000 രൂപ.

2024 മേയ് ഏട്ടിന് രാത്രി 11-ന് കാര്‍ യാത്രയ്ക്കിടയില്‍ പയ്യോളിയിലെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറി. ശൗചാലയം പൂട്ടിക്കിടക്കുകയായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിച്ചതായാണ് പരാതി. താന്‍ പയ്യോളി സ്റ്റേഷനില്‍ വിളിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ശൗചാലയം ബലമായി തുറന്നു നല്‍കുകയായിരുന്നെന്ന് ജയകുമാരിയുടെ ഹര്‍ജിയിലുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇന്നത്തെ നക്ഷത്രഫലം

0

ഏപ്രിൽ 08, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പരീക്ഷാപരാജയം ഇവ കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, തർക്കം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, കായികവിജയം, പരീക്ഷാവിജയം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, തർക്കം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, കായികവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, പരീക്ഷാവിജയം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, മത്സരവിജയം, നിയമവിജയം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രഭാതത്തില്‍ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴി‍ഞ്ഞാൽ മുതൽ കാര്യപരാജയം, ശരീരക്ഷതം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. പ്രതീക്ഷകൾ വർധിക്കാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, കായികപരാജയം, പരീക്ഷാപരാജയം, ധനതടസ്സം ഇവ കാണുന്നു. പ്രഭാതത്തില്‍ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു.