Sunday, April 20, 2025
Home Blog Page 12

തഹാവൂർ റാണയെ ഉടൻ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കും…

0

ന്യൂഡൽഹി (Newdelhi) : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. (There are indications that Tahawuor Rana, the mastermind of the Mumbai terror attacks, will be brought to India soon.) നീക്കം റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെ, തിഹാർ ജയിലിൽ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കി.

മുംബൈയിലെ ഒരു ജയിലിലും തയ്യാറെടുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോടെയോ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് ലഭ്യമാവുന്ന വിവരം.

പാക് അമേരിക്കൻ ഭീകരവാദി ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അനുയായിയാണ് റാണ. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തള്ളിക്കൊണ്ടായിരുന്നു യുഎസ് സുപ്രീം കോടതിയുടെ ഉത്തരവ്. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.

മുംബൈ ഭീകരാക്രമണ കേസിൽ നേരത്തെ തഹാവൂർ റാണയ്ക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. കനേഡിയൻ പൗരത്വമുള്ള വ്യവസായിയായ തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്. ഭീകരാക്രമണം നടപ്പാക്കാൻ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎ കണ്ടെത്തൽ. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.

പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരനായ പ്രതി പിടിയിൽ…

0

മുംബൈ (Mumbai) : മുംബൈ താനെയ്ക്ക് സമീപം മുംബ്രയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. (A 10-year-old girl was raped and murdered in Mumbra near Thane, Mumbai.) തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ 19കാരനായ പ്രതി ആസിഫ് മൻസൂരിയെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

സ്കൂൾ വിട്ടുവന്ന് കെട്ടിടത്തിന്‍റെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകി പാർപ്പിട സമുച്ചയത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൃത്യം ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മൃതദേഹം ഫ്ലാറ്റിന്‍റെ ജനാലയോട് ചേർന്നുള്ള മലിനജലം ഒഴുകുന്ന ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതിയെ റിമാന്‍റു ചെയ്തു.

ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് തുടങ്ങും…

0

തൃശൂർ (Thrissur) : ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. (The Devaswom announced that the Vishu Kani darshan at the Guruvayur temple will be held on April 14 from 2.45 am to 3.45 am.) ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും.

ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.

നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകും. സ്വർണ സിംഹാസനത്തിൽ കണിക്കോപ്പ് ഒരുക്കി മേൽശാന്തിയടക്കം പുറത്തു കടന്നാൽ ഭക്തർക്ക് കണി കണ്ടു തൊഴാം. തൊഴുതു വരുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ കാഴ്ചശീവേലിയോടെ വിഷു വിളക്ക് ആഘോഷിക്കും. സ്പെഷ്യൽ, വിഐപി ദർശനം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം, വിഐപി ദർശനം എന്നിവ ഉണ്ടാകില്ല. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

0

പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന് ജാമ്യമില്ല. (Saigram Trust Chairman KN Anand Kumar denied bail in half-price scam.) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്.

നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. നിലവിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ആനന്ദ് കുമാർ. ഭാഗങ്ങളിൽ നിന്നാണായി രജിസ്റ്റർ ചെയ്ത കേസുകളെല്ലാം തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

ഹോം ലോണ്‍, വെഹിക്കിള്‍ ലോണ്‍ പലിശ കുറയും, വായ്പയെടുത്തവര്‍ക്കും ആശ്വാസം, റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ

0

ന്യൂഡൽഹി (Newdelhi) : റിസർവ് ബാങ്ക് തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചു. (The Reserve Bank has cut the repo rate for the second consecutive time.) കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്ന് അവസാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും 6 ആയി കുറച്ചത്. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുന്നതിനായി ആർബിഐ ഓരോ സാമ്പത്തിക വർഷത്തിലും ആറ് ദ്വൈമാസ മീറ്റിംഗുകൾ ചേരാറുണ്ട്.

അധ്യാപിക എറിഞ്ഞ വടി കണ്ണിൽ തറച്ചു; ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി…

0

ബെംഗളൂരു (Bangalur) : ക്ലാസ് മുറിയിൽ അധ്യാപിക എറിഞ്ഞ വടിയുടെ അറ്റം കൊണ്ട് ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. (A first grade student has reportedly lost his eyesight after being hit by the end of a stick thrown by a teacher in the classroom.) യശ്വന്ത് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ചിക്കബെല്ലാപുര ചിന്താമണി സർക്കാർ സ്കൂളിൽ കഴിഞ്ഞ വർഷം മാർച്ച് 6ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ 5 പേർക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

വടി എറിഞ്ഞ അധ്യാപിക സരസ്വതിക്കു പുറമേ, സംഭവം മറച്ചുവച്ചതിന് അധ്യാപകരായ അശോക്, നാരായണസ്വാമി, രാമ റെഡ്ഡി, വെങ്കിട്ടരമണ റെഡ്ഡി എന്നിവർക്കും ചിക്കബെല്ലാപുര ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഉമദേവിക്കുമെതിരെയാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്.

യശ്വന്തിന്റെ പരുക്കേറ്റ കണ്ണിൽ 2 ശസ്ത്രക്രിയകൾ നടത്തിയിട്ടും കാഴ്ച തിരിച്ചുകിട്ടാതെ വന്നതോടെയാണു പരാതി നൽകിയത്.

ഫേസ് ബുക്കിൽ കമന്‍റിടാം… ബുധനാഴ്ചകളിൽ പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ റെഡി

0

ഇടുക്കി (Idukki) : ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. (Idukki Collector V. Vigneshwari announced that complaints received in comments on the Facebook page will be responded to in real time.) എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ തത്സമയം മറുപടി നൽകുക. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വ്യക്തമാക്കി.

കുറച്ചുനാളായി ഫേസ്ബുക്ക് റെഗുലറായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. അത്യാവശ്യം തിരക്കുണ്ട്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമല്ലോ. അല്ലാതെ വെറുതെ എന്തെങ്കിലും കുത്തികുറിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇടവേളകൾ ഉണ്ടാകുന്നത്.

ഞാൻ ഇപ്പോൾ വന്നത് ഒരു പ്രധാന കാര്യം പറയാനാണ്. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് നേരിട്ട് തത്സമയം മറുപടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പത്രങ്ങൾ വഴി നിങ്ങൾ വിവരം അറിഞ്ഞിട്ടുണ്ടകും എന്നറിയാം. എങ്കിലും നിങ്ങളോട് നേരിട്ട് പറയണമല്ലോ. അതുകൊണ്ടാ.

പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കാം. പരമാവധി വിഷയങ്ങളിൽ തത്സമയം മറുപടി നൽകാൻ ശ്രമിക്കും. എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം പരിഹാരം കാണാൻ മാത്രമേ സാധിക്കൂ.

പലർക്കും കളക്ടറെ നേരിട്ട് വന്ന് കണ്ട് പരാതികൾ പറയാനോ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനോ കഴിയാറില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവർ തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാൻ പലപ്പോഴും മുതിരാറില്ല. അത്തരക്കാർക്കാണ് ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത്. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്‍റെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ എന്നെ നിങ്ങൾ സഹായിക്കണം.

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍, ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും

0

തിരുവനന്തപുരം (Thiruvananthapuram) : സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ വിശദീകരണം നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമാമായി ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി.

കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്. അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് ഉയര്‍ത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നല്‍കിയിരുന്നു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ഉണ്ടായിരുന്നത്.

ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരുമായി എന്‍ പ്രശാന്ത് ഏറ്റുമുട്ടലില്‍ ആയിരുന്നു. അച്ചടക്ക നടപടിക്കു പിന്നാലെ ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടിസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. 6 മാസത്തേക്ക് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ഇഡി കേസെടുത്തേക്കും, SFIO യോട് രേഖകള്‍ ആവശ്യപ്പെട്ടു

ന്യൂഡൽഹി (Newdelhi) : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ മാസപ്പടി കേസിൽ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്.എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയിൽ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎൽ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും.

കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഇന്നത്തെ നക്ഷത്രഫലം

0

ഏപ്രിൽ 09, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, കലഹം, അലച്ചിൽ, ചെലവ്, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, പരീക്ഷാപരാജയം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അഭിമാനം, സ്ഥാനക്കയറ്റം, മത്സരവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ധനതടസ്സം, സ്വസ്ഥതക്കുറവ്, നഷ്ടം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. യാത്രകള്‍ ഫലവത്താവാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, അലച്ചില്‍, ചെലവ്, ധനനഷ്ടം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ശത്രുക്ഷയം, അഭിമാനം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, നിയമവിജയം, സ്ഥാനക്കയറ്റം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.